Month: April 2022
-
Local
പന്തളം നഗരസഭ കോടികള്‍ നഷ്ടപ്പെടുത്തിയെന്ന് യു.ഡി.എഫും എല്‍.ഡി.എഫും
പന്തളം: കഴിഞ്ഞ സാമ്പത്തീക വര്‍ഷത്തില്‍ പന്തളം നഗരസഭ വിവിധ മേഖലകളില്‍ കോടികണക്കിന് രൂപാ നഷ്ടപ്പെടുത്തിയെന്ന് യു.ഡി.എഫ്, എല്‍.ഡി.എഫ് വിമര്‍ശനം. ബി.ജെ.പി നഗരസഭയുടെ ഭരണം ഏറ്റെടുത്ത നാള്‍ മുതല്‍ ആരംഭിച്ചതാണ് ഇവരുടെവിമര്‍ശനമെന്നും എന്തിനും ഏതിനും തെളിവില്ലാതെ നടത്തുന്ന ഇത്തരം വിമര്‍ശനങ്ങള്‍ ജനത്തെ തെറ്റിധരിപ്പിക്കാന്‍ വേണ്ടിയാണെന്ന് ബി.ജെ.പി തുറന്നടിച്ചു. മെയിന്റനന്‍സ് ഗ്രാന്റില്‍ മാത്രം 1.26 കോടി രൂപാ സ്പില്‍ ഓവര്‍ ആക്കിയതിലൂടെ 80 ശതമാനം തുകയും നഷ്ടപ്പെട്ടതായാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്. നോണ്‍ റോഡ് മെയിന്റനന്‍സിലും 37 ലക്ഷം രൂപായുടെ നഷ്ടമുണ്ട്. തനതു വര്‍ഷം നടത്തേണ്ട പദ്ധതികളുടെ പ്ലാന്‍ ഫണ്ടുള്‍പ്പെടെ കോടികളാണ് നശിപ്പിച്ചത്. ഉത്പാദന മേഖലയില്‍ 37 ശതമാനവും സേവന മേഖലയിലും പൊതുമരാമത്ത് മേഖലയിലും 56 ശതമാനവും മാത്രമാണ് ചെലവാക്കിയിട്ടുള്ളത്. പാവപ്പെട്ടവനു വ്യക്തിഗത ആനുകൂല്യങ്ങള്‍ പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഭരണം ഏറ്റെടുത്ത നാള്‍ മുതല്‍ അഴിമതിയും ധൂര്‍ത്തും നടത്തി തനതു ഫണ്ടും ഇല്ലാതാക്കി. ഇങ്ങനെ സമസ്ത മേഖലകളിലും പരാജയപ്പെട്ട ചെയര്‍പേഴ്‌സണും ഭരണ സമിതിയും രാജിവയ്ക്കണമെന്നു…
Read More » -
Local
കോന്നി താലൂക്ക് വികസന സമിതി യോഗം: കെ.എസ്.ടി.പിക്കും വാട്ടര്‍ അതോറിറ്റിക്കും വിമര്‍ശനം
കോന്നി: കെ.എസ്.ടി.പിക്കും, വാട്ടര്‍ അതോറ്ററിയ്ക്കുമെതിരെ താലൂക്ക് വികസനസമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ താലൂക് ഓഫീസില്‍ ചേര്‍ന്ന താലൂക് വികസന സമിതി യോഗത്തിലാണ് റോഡ് നിര്‍മാണത്തിലെയും കുടിവെള്ള വിതരണത്തിലെയും കെടുകാര്യസ്ഥതയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുണ്ടായത്. കുടിവെള്ള വിതരണം കാര്യക്ഷമമായി നടത്തണമെന്ന് എം.എല്‍.എ വാട്ടര്‍ അഥോറ്ററി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കെ.എസ്.ടി.പി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് കുടിവെള്ള വിതരണം മുടങ്ങുന്നത്. ഇത് അടിയന്തരമായി പരിഹരിക്കണം. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലെ കോന്നി – ചന്ദനപ്പള്ളി റോഡിലെ വള്ളിക്കോട് ഭാഗം, പൂങ്കാവ് – പത്തനംതിട്ട റോഡിലെ മറൂര്‍ ഭാഗം എന്നിവിടങ്ങളില്‍ റോഡിന്റെ അതിര്‍ത്തി നിര്‍ണയം സര്‍വേ ഉദ്യോഗസ്ഥര്‍ രണ്ടു ദിവസം കൊണ്ട് പൂര്‍ത്തീകരിക്കണം. കോന്നി – ചന്ദനപ്പള്ളി റോഡില്‍ വള്ളിക്കോട് ഭാഗത്തുള്ള നിര്‍മാണപ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാന്‍ പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി. വള്ളിക്കോട്- െകെപ്പട്ടൂര്‍ റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ ട്രീറ്റ്‌മെന്റ്പ്ലാന്റില്‍ നിന്നും പുറം തള്ളുന്ന വെള്ളം അച്ചന്‍കോവിലാറ്റില്‍ എത്തിക്കണം. വള്ളിക്കോട് വകയാര്‍ റോഡില്‍…
Read More » -
Kerala
വേനൽ മഴ കേരളത്തിലാകെ തകർത്ത് പെയ്തു, വ്യാപക നാശനഷ്ടങ്ങൾ
വേനൽമഴ ഇന്ന് സംസ്ഥാനമാകെ തകർത്ത് പെയ്തു. മലപ്പുറം, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടായിരുന്നു. പുനലൂരിൽ ശക്തമായ മഴയിലും കാറ്റിലും മരങ്ങള്‍ കടപുഴകി വീണു. കോട്ടവട്ടം സ്വദേശി സുരേഷിന്റെ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്ന് പോയി. വയനാട് മീനങ്ങാടിയിൽ അഞ്ച് വീടുകളുടെ മേൽക്കൂരകൾ തകർന്നു. എറണാകുളം ജില്ലയുടെ വിവിധ മേഖലകളില്‍ ശക്തമായ മഴയാണ് പെയ്തത്. പെരുമ്പാവൂരിൽ റോഡിലേക്ക് മരങ്ങൾ കടപുഴകി വീണു. വൈകുന്നേരം നാലോടെ തുടങ്ങിയ മഴ ഒരു മണിക്കൂറിലേറെ നീണ്ടുനിന്നു. പലയിടത്തും മഴക്കൊപ്പം കാറ്റും വീശിയടിച്ചത് കൃഷിനാശമുണ്ടാക്കി. ശക്തമായ ഇടിയും മിന്നലും പലയിടത്തുമുണ്ടായി. കോതമംഗലം കുട്ടമ്പുഴയിൽ ആറ് വീടുകളുടെ മേൽക്കൂരകൾ തകർന്നു. തട്ടേക്കാട്- കുട്ടമ്പുഴ റൂട്ടിൽ മരങ്ങൾ കടപുഴകി വീണ് ഗതാഗതം സ്‌തംഭിച്ചു. ഇലക്ട്രിക്ക് പോസ്റ്റിലേക്ക് മരങ്ങൾ വീണ് ഇലക്‌ട്രിസിറ്റി തടസപ്പെട്ടു. കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിലും മഴ ശക്തമായിരുന്നു. കൂരാച്ചുണ്ട് മേഖലയില്‍ മരങ്ങള്‍ കടപുഴകി. കൃഷിനാശവും ഉണ്ടായിട്ടുണ്ട്. മലപ്പുറത്ത് ശക്തമായ മഴയും കാറ്റും…
Read More » -
Kerala
നടൻ ശ്രീനിവാസന്‍ വെന്റിലേറ്ററില്‍, മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാര്‍
അങ്കമാലി: നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ വെന്റിലേറ്ററില്‍. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് നടനെ അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതി തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. മാര്‍ച്ച് 30നാണ് നെഞ്ചുവേദനയെ തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടുന്നതായി കണ്ടെത്തി. ഇതേ തുടര്‍ന്ന് മാര്‍ച്ച് 31 വ്യാഴാഴ്ച്ച ബൈപാസ് സര്‍ജറിക്ക് വിധേയനാക്കി. ശസ്ത്രക്രിയക്ക് ശേഷം മൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്നു. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതിന് പിന്നാലെ ശ്രീനിവാസന് അണുബാധയുണ്ടാകുകയും വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും പ്രമേഹത്തിനും ശ്രീനിവാസന്‍ മുന്‍പ് പല തവണ ചികിത്സ തേടിയിട്ടുണ്ട്. 66കാരനായ നടന് ഹൃദ്രോഗമുള്ളതായും മുന്‍പ് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു . മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നില ഭദ്രമാണെന്നും ഡോക്ടർമാർ പറഞ്ഞു. നാലാം തീയതി തിങ്കളാഴ്ച ശ്രീനിവാസന്റെ 66-ാം ജന്മദിനമായിരുന്നു.
Read More » -
Kerala
പൊട്ടിവീണ വൈദൃത കമ്പിയിൽ ബൈക്ക് തട്ടി കാഞ്ഞങ്ങാട് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഡി.വി ബാലകൃഷ്ണൻ മരിച്ചു
കാഞ്ഞങ്ങാട്: കൊവ്വൽ പള്ളി മന്നിയോട്ട് ഇടിമിന്നലിൽ വൈദ്യുതി ലൈൻ പൊട്ടിവീണ് കോൺഗ്രസ് നേതാവ് ഡി.വി ബാലകൃഷ്ണൻ മരിച്ചു. ഇന്ന് (ബുധൻ )വൈകീട്ട് 5 മണിക്ക് അദ്ദേഹത്തിന്റെ വീടിന്റെ ഇടവഴിയിൽ സ്കൂട്ടിൽ സഞ്ചരിക്കവെയാണ് അപകടം. കാഞ്ഞങ്ങാട് മണ്ഡലം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റാണ് മരണപ്പെട്ട ബാലകൃഷ്ണൻ. കൂടെ ഉണ്ടായിരുന്ന പേരക്കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.
Read More » -
NEWS
തകരുന്ന പാക്കിസ്ഥാൻ, വളരുന്ന മതതീവ്രവാദം
നിതിൻ രാമചന്ദ്രൻ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ അവസാന കാലത്തു മാത്രം രൂപംകൊണ്ട ഒരാശയമായിരുന്നു, ഇന്ത്യയിലെ മുസ്ലീങ്ങൾക്കു മാത്രമായി പാക്കിസ്ഥാൻ എന്നൊരു രാജ്യം വേണം എന്നത്. മുഹമ്മദ് അലി ജിന്ന എന്ന ശക്തനായ നേതാവിന്റെ പിടിവാശി എന്ന ഒറ്റ കാരണം കൊണ്ട്, 1947 ൽ ഇന്ത്യയെ വെട്ടി മുറിച്ച് പാക്കിസ്ഥാൻ ജന്മമെടുത്തു. 1971 ൽ, കിഴക്കൻ പാക്കിസ്ഥാൻ, ഇന്ത്യൻ സഹായത്തോടെ തന്നെ, ബംഗ്ളദേശ് എന്ന സ്വതന്ത്ര രാജ്യമായി മാറി. ഇന്ന് നാം അറിയുന്ന പാക്കിസ്ഥാൻ അഥവാ പഴയ പടിഞ്ഞാറൻ പാക്കിസ്ഥാൻ, അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ആണ്. ഒരു തിരിച്ചു കയറ്റം ഉണ്ടാകുമോ എന്നു തന്നെ സംശയം. മുഹമ്മദ് അലി ജിന്ന, മുസ്ലിം രാജ്യമായാണ് പാക്കിസ്ഥാനെ സങ്കൽപ്പിച്ചതെങ്കിലും, എല്ലാ മതത്തേയും ഉൾകൊണ്ടുകൊണ്ടുള്ള ഒരു സെക്കുലർ രാജ്യമായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. 1947 ൽ ഇന്ത്യയിൽ അധികാരത്തിൽ വരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ചില ഹിന്ദു ദേശിയ വാദികളുടെ കീഴിൽ ഇന്ത്യയിലെ…
Read More » -
Kerala
കൂടുതൽ നാശം വിതച്ച് കനത്ത മഴ
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍ മഴ ശക്തമാകുന്നു.13 ജില്ലകളിൽ മഴ മുന്നറിയിപ്പ് നല്‍കിയിരുന്നു. വൈകുന്നേരം നാലോടെ തുടങ്ങിയ മഴ ഒരു മണിക്കൂറോളം നീണ്ടുനിന്നു. പലയിടത്തും കാറ്റും വീശിയടിച്ചത് കൃഷിനാശമുണ്ടാക്കി. ശക്തമായ ഇടിയും മിന്നലും പലയിടത്തുമുണ്ടായി. മലപ്പുറം, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലാണ് കനത്ത മഴയും കാറ്റും വീശിയടിച്ചത്. എറണാകുളം ജില്ലയുടെ വിവിധ മേഖലകളില്‍ ശക്തമായ മഴയാണ് പെയ്തത്. കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിലും മഴ ശക്തമായിരുന്നു. കൂരാച്ചുണ്ട് മേഖലയില്‍ മരങ്ങള്‍ കടപുഴകിയെന്നാണ് വിവരം. കൃഷിനാശവും ഉണ്ടായിട്ടുണ്ട്. മൂവാറ്റുപുഴ, കുട്ടമ്പുഴ, കൊതമംഗലം എന്നിവടങ്ങളിലാണ് കാറ്റ് നാശനഷ്ടമുണ്ടാക്കിയത്. പലയിടത്തും മരങ്ങള്‍ കടപുഴകിയിട്ടുണ്ട്. മലപ്പുറത്ത് ശക്തമായ മഴയും കാറ്റും മൂലം ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക്സ് മത്സരങ്ങള്‍ നിര്‍ത്തിവച്ചു. കാലിക്കട്ട് സര്‍വകലാശാലയുടെ മൈതാനത്ത് നടന്ന മത്സരങ്ങളാണ് നിര്‍ത്തിവച്ചത്. മൈതാനത്ത് നിര്‍മിച്ചിരുന്ന പന്തല്‍ കാറ്റില്‍ തകര്‍ന്നു.
Read More » -
Kerala
ഇന്ധന വില വർധനവിൽ പ്രതിഷേധവുമായി പദ്മജ വേണുഗോപാൽ
ഇന്ധന വില വർധനവിൽ പ്രതിഷേധവുമായി കോൺഗ്രസ് നേതാവ് പദ്മജ വേണുഗോപാൽ. കോണ്‍ഗ്രസായിരുന്നു ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നതെങ്കില്‍ 75 രൂപയ്ക്ക് പെട്രോള്‍ ലഭിക്കുമായിരുന്നുവെന്ന് പത്മജ വേണുഗോപാല്‍ ഫേസ്ബുക്കിൽ കുറിച്ചു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുമ്പോഴും രാജ്യത്ത് പെട്രോള്‍ വില കുത്തനെ ഉയരുകയാണെന്നും പദ്മജ കുറ്റപ്പെടുത്തി. 2014 മെയിൽ നരേന്ദ്ര മോദി പ്രധാന മന്ത്രി പദം ഏറ്റെടുക്കുമ്പോൾ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളർ ആയിരുന്നു. അന്ന് ദില്ലിയിലെ പെട്രോൾ വില 71.51 രൂപ. ഡീസലിന് 57.28 രൂപയും മാത്രം. 14.23 രൂപയായിരുന്നു പെട്രോളും ഡീസലും തമ്മിലുള്ള വ്യത്യാസം. ഇന്ന് ക്രൂഡ് ഓയിൽ വില 102 ഡോളർ മാത്രമുള്ളപ്പോൾ പെട്രോളിന് 115 രൂപയാണെന്നും പദ്മജ പറഞ്ഞു. 2014 ന് ശേഷം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു. 40 ഡോളറിലേക്ക് ക്രൂഡ് ഓയിൽ വില കൂപ്പ് കുത്തി. എന്നാൽ ഇന്ധന വിലയിൽ ജനങ്ങൾക്ക് പ്രയോജനം…
Read More » -
Kerala
മൂവാറ്റുപുഴ ജപ്തി: സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്ക് നിര്‍ദ്ദേശം
കൊച്ചി: മൂവാറ്റുപുഴ ജപ്തിയില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം. ജപ്തി നടപടിയില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ സഹകരണ മന്ത്രി വി എന്‍ വാസവന്‍ നിര്‍ദ്ദേശം നല്‍കി. പാവപ്പെട്ടവര്‍ക്ക് എതിരെ ജപ്തി നടപടി സ്വീകരിക്കുമ്പോള്‍ താമസിക്കുന്നതിനുള്ള പകരം സംവിധാനം കണ്ടെത്തണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കപ്പെട്ടില്ല. വീട്ടുടമസ്ഥനായ അജേഷ് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നപ്പോഴാണ് വീട് ജപ്തി ചെയ്തത്. വീട് ഈട് വച്ചെടുത്ത ഒരു ലക്ഷം രൂപ കുടിശ്ശികയായതിനായിരുന്നു നടപടി. അജേഷ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആകുന്നത് വരെ ജപ്തി നീട്ടാന്‍ സമയം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചില്ല. എന്നാല്‍ കുടുംബത്തിന്റെ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല എന്നായിരുന്നു മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് പിന്നാലെ വിശദീകരിച്ചത്. എന്നാല്‍ ജപ്തി ചെയ്ത വീടിന്റെ ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറെന്ന് കാണിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ബാങ്കിന് കത്ത് നല്‍കിയിരുന്നു. മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന് അജേഷ് കൊടുക്കാനുള്ള 175000 രൂപ താന്‍ അടച്ചു കൊള്ളാം എന്ന് അറിയിച്ചുള്ള കത്താണ്…
Read More »
