ന്യൂഡൽഹി: ആനകളെ ട്രക്കുകളില്‍ കയറ്റിക്കൊണ്ട് പോകുന്നത് നിരോധിക്കണമെന്ന് സുരേഷ് ഗോപി എംപി.രാജ്യസഭാ കാലാവധി പൂര്‍ത്തിയാക്കുന്ന സുരേഷ് ഗോപിയുടെ ഈ സമ്മേളത്തിലെ അവസാനത്തെ പ്രസംഗത്തിലാണ് ആവശ്യം ഉന്നയിച്ചത്. മലയാളത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
കേന്ദ്ര, വനം വകുപ്പിന് മുന്നിലാണ് സുരേഷ് ഗോപി നിവേദനം അവതരിപ്പിച്ചത്. 1972ല്‍ നിലവില്‍ വന്ന വന്യജീവി സംരക്ഷണ നിയമത്തില്‍ ഒരു ഭേദഗതി വരുത്തിയിരുന്നു. ആനകളുടെ വാണിജ്യ, വില്‍പ്പന കൈമാറ്റം നിരോധിച്ചു കൊണ്ടുള്ളതാണിത്.ഈ ഭേദഗതി കാരണം ഇന്ന് കേരളത്തിലെ ഹിന്ദുക്കളുടേയും ക്രിസ്ത്യാനികളുടേയും മുസ്ലീങ്ങളുടേയും ആഘോഷങ്ങളില്‍ ആനയുടെ സാന്നിദ്ധ്യം വളരെ കുറവാണ്. ഒരുപക്ഷെ ആനകളെ ചൂഷണം ചെയ്യുന്നത് കൂടിയതിനാലാകാം ഈ ഭേദഗതി കൊണ്ടുവന്നത്. എന്നാല്‍ ആനകളെ എഴുന്നള്ളിച്ച് കൊണ്ടുള്ള തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ളതിന് ഇത് ബാധിച്ചിരിക്കുകയാണ്. ആനകളെ ലോറിയിലും ട്രക്കിലും കയറ്റിയാണ് തിരികെ കൊണ്ടുപോകുന്നതും.ഇത് നിരോധിക്കണം- സുരേഷ് ഗോപി രാജ്യസഭയില്‍ ആവശ്യപ്പെട്ടു.