NEWS

ബുള്ളറ്റ് ട്രെയിൻ പോലുള്ള പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ കേന്ദ്രം നഷ്ടപരിഹാരം നൽകുന്നില്ല; പക്ഷെ കേരളം ചേർത്തു പിടിക്കുന്നു:സിപിഎം മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി ഉദയ് നര്‍ക്കാര്‍

കണ്ണൂർ: ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്ന ആയിരക്കണക്കിന് ജനങ്ങൾക്ക് നഷ്ടപരിഹാരമോ പകരം സ്ഥലമോ കേന്ദ്രം ഉറപ്പാക്കുന്നില്ലെന്നും ‘ജനങ്ങളെ വാസസ്ഥലങ്ങളില്‍നിന്ന് അടിച്ചോടിക്കുകയാണ് കേന്ദ്ര സർക്കാരെന്നും സിപിഎം മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി ഉദയ് നര്‍ക്കാര്‍.

എന്നാല്‍, കേരളത്തില്‍ ജനങ്ങളെ ചേര്‍ത്തുപിടിച്ചാണ് വികസനം.ഭൂമി ഏറ്റെടുക്കുമ്ബോള്‍ മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പാര്‍ട്ടികോണ്‍ഗ്രസില്‍ പങ്കെടുക്കാൻ കണ്ണൂരിലെത്തിയതായിരുന്നു അദ്ദേഹം.

.

മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള മറ്റു പല സംസ്ഥാനങ്ങളിലും പദ്ധതികള്‍ക്കായി സ്ഥലമേറ്റെടുക്കുമ്ബോള്‍ ഭൂ ഉടമകള്‍ക്ക് നഷ്ടപരിഹാരം കിട്ടുന്നില്ല.സാമൂഹിക- സാമ്ബത്തിക പാരിസ്ഥിതിക– സാംസ്‌കാരിക വശങ്ങള്‍ വിശകലനം ചെയ്തുവേണം പദ്ധതികള്‍ നടപ്പാക്കാന്‍. കേരളത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുന്നത് അങ്ങനെയാണ്.മികച്ച നഷ്ടപരിഹാരം സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നു.സാമൂഹ്യാഘാതപഠനംപോലും ഇല്ലാതെയാണ് നിര്‍ദിഷ്ട മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി. മഹാരാഷ്ട്രയ്ക്കായല്ല, ഗുജറാത്തിനുവേണ്ടിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Back to top button
error: