Religion

മലങ്കര ചര്‍ച്ച് ബില്‍ 2020 നടപ്പിലാക്കണം; ജനകീയ സദസ് ഇന്ന്

മണര്‍കാട്: ജസ്റ്റീസ് കെ.ടി. തോമസ് കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച മലങ്കര ചര്‍ച്ച് ബില്‍ 2020 നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ ജനകീയ സദസ് സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് അഞ്ചിന് മണര്‍കാട് കവലയിലെ പഴയ സ്റ്റാന്‍ഡില്‍ നടക്കുന്ന സമ്മേളനം വര്‍ക്കല ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് അംഗവും കുറിച്ചി അദ്വൈത വിദ്യാശ്രമം മഠാധിപതിയുമായ സ്വാമി കൈവല്യാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും.

കത്തീഡ്രല്‍ സഹവികാരി ഫാ.എം.ഐ. തോമസ് മറ്റത്തില്‍ അധ്യക്ഷത വഹിക്കും. വിശ്വകര്‍മ്മ നവോത്ഥാന ഫൗണ്ടേഷന്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം മുരളീദാസ് സാഗര്‍ മുഖ്യപ്രഭാഷണം നടത്തും. കത്തീഡ്രല്‍ സഹവികാരി ആന്‍ഡ്രൂസ് ചിരവത്തറ കോര്‍എപ്പിസ്‌കോപ്പ, സി.എസ്.ഡി.എസ്. സംസ്ഥാന ചെയര്‍മാന്‍ കെ.കെ. സുരേഷ്, എസ്.എന്‍.ഡി.പി. യോഗം കൗണ്‍സിലര്‍ എ.ജി. തങ്കപ്പന്‍, റവ. ദീപു തെള്ളിയില്‍(സി.എസ്.ഐ), കെ.പി.എം.എസ്. കോട്ടയം താലൂക്ക് പ്രസിഡന്റ് എം.കെ. റെജി, കൊല്ലം പണിക്കര്‍, ജില്ലാ പഞ്ചായത്തംഗം റെജി എം. ഫിലിപ്പോസ്, സാബു മൈലക്കാട്, മണര്‍കാട് വ്യാപാരി വ്യവസായി പ്രസിഡന്റ് മാത്യു പി.കെ., ബ്രാഹ്മണ സമാജം മുന്‍ പ്രസിഡന്റ് ടി.വി. നാരായണശര്‍മ്മ, അമയ്‌നൂര്‍ ജ്യോതിര്‍ഭവന്‍ ഡയറക്ടര്‍ ലൈലാമ്മ ജോണ്‍, കത്തീഡ്രല്‍ ട്രസ്റ്റിമാരായ എം.പി. മാത്യു, ബിജു പി. കോര, ആഷിഷ് കുര്യന്‍ ജേക്കബ്, സെക്രട്ടറി തോമസ് മാണി എന്നിവര്‍ പ്രസംഗിക്കും.

Back to top button
error: