NEWS

ചടയമംഗലത്ത് എസ്.ഐയെ കല്ലറിഞ്ഞ് പരുക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റിൽ 

കൊല്ലം: ചടയമംഗലത്ത് എസ്.ഐയെ കല്ലറിഞ്ഞ് പരുക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍.ചടയമംഗലം എസ്‌ഐ മോനിഷിനെ ആക്രമിച്ച കേസില്‍ ആയൂര്‍ സ്വദേശി ആകാശാണ് പിടിയിലായത്.
 
 
കഴിഞ്ഞ ദിവസം ആയൂര്‍ അര്‍ക്കന്നൂര്‍ ക്ഷേത്ര ഉത്സവം കാണാനെത്തിയവര്‍ തമ്മില്‍ അടിപിടി ഉണ്ടായി.ഇത് തടയാനെത്തിയ എസ്‌ഐ മോനിഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് നേരെ ഇയാൾ  കല്ലെറിയുകയായിരുന്നു. കല്ലേറില്‍ എസ്‌ഐ യുടെ തലക്ക് പരിക്കേറ്റിരുന്നു. ഇയാളെ പിടികൂടാന്‍ ശ്രമിക്കവെയും പോലീസിനെതിരെ കൂടുതല്‍ അക്രമമുണ്ടായി.തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് ബലപ്രയോഗത്തിലൂടെ ആകാശിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Back to top button
error: