Month: April 2022
-
Crime
നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ് എന്നിവരെയും ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതില്‍ ആവശ്യപ്പെട്ടു. തുടര്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം കൂടി സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യാമാധവനെ അടക്കം ചോദ്യം ചെയ്യേണ്ടതുണ്ട്. പുതിയ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യേണ്ടത്.
Read More » -
NEWS
യുപിയിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ എട്ടുവയസ്സുകാരന് ദാരുണാന്ത്യം
ലഖ്നൗ: തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ എട്ടുവയസ്സുകാരന് ദാരുണാന്ത്യം.സഹോദരിക്ക് മാരകമായി കടിയേല്‍ക്കുകയും ചെയ്തു.ലഖ്‌നൗവിലെ താക്കൂര്‍ഗഞ്ച് മുസാഹിബ്ഗഞ്ച് പ്രദേശത്താണ് സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെ 20ലധികം തെരുവ് നായ്ക്കള്‍ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. മുഹമ്മദ് ഹൈദര്‍ എന്ന കുട്ടിയാണ് മരിച്ചത്. സഹോദരി ജന്നത്തിനെ (5) ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. തെരുവ് നായ്ക്കള്‍ പ്രദേശവാസികള്‍ക്ക് ഭീഷണിയാണെന്ന് പലതവണ പരാതിപ്പെട്ടിട്ടും ലഖ്‌നൗ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (എല്‍എംസി) ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.
Read More » -
NEWS
പാലാ പൊന്‍കുന്നം റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് 2 പേര്‍ മരിച്ചു
പാലാ പൊന്‍കുന്നം റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് 2 പേര്‍ മരിച്ചു.പൈക സിഎസ്‌കെ പെട്രോള്‍ പമ്ബിന് മുന്‍വശത്താണ് അപകടമുണ്ടായത്.വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം.പൈക കുരുവിക്കൂട് സ്വദേശിയുടെയും അടിമാലി ബൈസണ്‍ വാലി സ്വദേശിയുടെയും കാറുകളാണ് അപകടത്തില്‍പ്പെട്ടത്. കാറുകള്‍ തമ്മില്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. വാഹനങ്ങളുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.പരുക്കേറ്റവരെ ആദ്യം പാലാ ജനറലാശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കും മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Read More » -
NEWS
കെ- റെയിൽ; കേന്ദ്ര സര്‍ക്കാറിനോട് കൂടുതല്‍ ചോദ്യങ്ങളുമായി ഹൈക്കോടതി
കൊച്ചി: കെ-റെയില്‍ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാറിനോട് കൂടുതല്‍ ചോദ്യങ്ങളുമായി ഹൈക്കോടതി.കേന്ദ്ര, സംസ്ഥാന സംയുക്ത സംരംഭമെന്ന നിലയിലാണ് കെ-റെയില്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനോട് ഹൈക്കോടതി വിശദീകരണം തേടിയത്. സിംഗിൾ ബെഞ്ച് പരിഗണിച്ച ഹർജി പ്രകാരം നാലു കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. മുന്‍കൂര്‍ നോട്ടീസ് നല്‍കിയാണോ കല്ലിടുന്നത്, സാമൂഹികാഘാത പഠനം നടത്താന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ടോ, സ്ഥാപിക്കുന്ന കല്ലുകളുടെ വലിപ്പം നിയമാനുസൃതമുള്ളതാണോ, പുതുച്ചേരിയിലൂടെ റെയില്‍ കടന്നു പോകുന്നുണ്ടോ എന്നീ കാര്യങ്ങള്‍ക്കാണ് കേന്ദ്രം മറുപടി നല്‍കേണ്ടത്. കോടതിക്ക് മുൻപാകെ നാളെ മറുപടി നല്‍കണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. ഭൂമിയില്‍ സര്‍വേകല്ലുകള്‍ കണ്ടാല്‍ ബാങ്കുകള്‍ വായ്പ നല്‍കാന്‍ മടിക്കില്ലേന്നും കോടതി ചോദിച്ചു. വായ്പ നല്‍കണമെന്ന തരത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ സര്‍ക്കാറിന് സാധിക്കുമോ എന്ന് വാക്കാന്‍ പരാമര്‍ശവും സിംഗിൾ ബെഞ്ച് നടത്തി.
Read More » -
Kerala
വിനോദയാത്രയ്ക്ക് പോയ രണ്ട് വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങിമരിച്ചു
കോട്ടയത്ത് നിന്ന് വിനോദയാത്രയ്ക്ക് പോയ രണ്ട് വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങിമരിച്ചു. ഒരു വിദ്യാര്‍ത്ഥിയെ കാണാതെയായി. അവസാന വര്‍ഷ ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. ഉഡുപ്പിക്ക് അടുത്ത് മല്‍പയിലെ സെന്റ് മേരി ഐലന്‍ഡില്‍ വച്ച് ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടിനായിരുന്നു അപകടം. അധ്യാപകരടക്കം 60 അംഗ സംഘമാണ് ഇന്നലെ വൈകിട്ട് യാത്ര പോയത്. കോട്ടയം കുഴിമറ്റം ചേപ്പാട്ടുപറമ്പില്‍ അമല്‍ സി.അനില്‍, പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന്‍ റെജി എന്നിവരാണ് മരിച്ചത്. ഉദയംപേരൂര്‍ ചിറമേല്‍ ആന്റണി ഷിനോയിയെ ആണ് കാണാതായത്.
Read More » -
NEWS
ഐഎന്‍എസ് വിക്രാന്ത് തട്ടിപ്പ്; ബിജെപി നേതാവിനും മകനുമെതിരെ കേസെടുത്ത് പോലീസ്
മുംബൈ: ഐഎന്‍എസ് വിക്രാന്ത് തട്ടിപ്പില്‍ ബിജെപി നേതാവിനും മകനുമെതിരെ കേസെടുത്ത് മുംബൈ പൊലീസ്.കിരിത് സോമയ്യയ്ക്കും മകന്‍ നീലിനുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് ഇരുവർക്കുമെതിരെ കേസ്. ഐഎന്‍എസ് വിക്രാന്ത് വിമാന വാഹിനി കപ്പലുമായി ബന്ധപ്പെട്ട് 57 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. ഐഎന്‍എസ് വിക്രാന്ത് മ്യൂസിയമാക്കി മാറ്റുന്നതിനായി 2013-2014 കാലഘട്ടത്തില്‍ ബിജെപി നേതാവിന്റെ നേതൃത്വത്തില്‍ പണം പിരിച്ചിരുന്നു. പിരിച്ചെടുത്ത തുക രാജ് ഭവനില്‍ നിക്ഷേപിക്കേണ്ടതാണ്. എന്നാല്‍ പണം അടച്ചിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.മുന്‍ സൈനിക ഉദ്യോഗസ്ഥനാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്.
Read More » -
NEWS
ശ്രീചിത്തിരയിൽ നിരവധി ഒഴിവുകൾ; ശമ്പളം ഒന്നരലക്ഷം വരെ
തിരുവനന്തപുരത്തെ ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി ഇനി പറയുന്ന തസ്തികകളില്‍ സ്ഥിരം നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. നഴ്‌സിങ് ഓഫീസര്‍: ഒഴിവുകള്‍- 40 യോഗ്യത- ബിഎസ്‌സി നഴ്‌സിങ്, നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. കാര്‍ഡിയാക്/ന്യൂറോ, ബഡ്‌സൈഡ് നഴ്‌സിങ് വര്‍ക്ക് എക്‌സ്പീരിയന്‍സ് അഭിലഷണീയം. അല്ലെങ്കില്‍ നഴ്‌സിങ് ആന്റ് മിഡ്‌വൈഫറിയില്‍ (എഗ്രേഡ്) ഡിപ്ലോമായും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ പോസ്റ്റ് ബേസിക് നഴ്‌സിങ് ഡിപ്ലോമായും നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനും. കാര്‍ഡിയാക്/ന്യൂറോ ബഡ്‌സൈഡ് നഴ്‌സിങ് എക്‌സ്പീരിയന്‍സ് അഭിലഷണീയം. കമ്ബ്യൂട്ടര്‍ ഓപ്പറേഷന്‍ പരിജ്ഞാനം വേണം. പ്രായപരിധി 35 വയസ്സ്. ശമ്ബള നിരക്ക് 44900-142400 രൂപ. മറ്റ് തസ്തികകള്‍: സ്വിച്ച് തെറാപ്പിസ്റ്റ്, ഒഴിവ്-1, ടെക്‌നിക്കല്‍ അസിസ്റ്റന്റ്- ഇന്‍സ്ട്രുമെന്റ്-2, ലാബ്-5, ലൈബ്രറി- കം- ഡോക്കുമെന്റേഷന്‍ അസിസ്റ്റന്റ്-2, സോഷ്യല്‍വര്‍ക്കര്‍-1, മെഡിക്കല്‍ റെക്കോര്‍ഡ്‌സ് അസിസ്റ്റന്റ്-2. യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടികള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, ശമ്ബളം മുതലായ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.sctimst.ac.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ ഓണ്‍ലൈനായി…
Read More » -
NEWS
ഇന്ത്യന്‍ ആര്‍മിയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം
ന്യൂഡൽഹി: ഹ്രസ്വകാലയളവിൽ കരാറടിസ്ഥാനത്തില്‍ പട്ടാളക്കാരെ നിയമിക്കാൻ ഇന്ത്യൻ ആർമി ഒരുങ്ങുന്നതായി വാർത്ത.കരസേനയിലെ ജവാന്‍മാരുടെ കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 2020ല്‍ കൊണ്ടുവന്ന റിക്രൂട്ട‍്‍മെന്‍റ് മോഡല്‍ (Recruitment Model) നടപ്പാക്കാനാണ് ആലോചിക്കുന്നത്.വര്‍ദ്ധിച്ചു വരുന്ന പ്രതിരോധ പെന്‍ഷന്‍ ബില്ലുകള്‍ കുറയ്ക്കുക എന്നൊരു ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. കോവിഡ് പടര്‍ന്ന് പിടിച്ചതിന് ശേഷം കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി കരസേനയില്‍ പുതിയതായി റിക്രൂട്ട്മെന്‍റ് നടന്നിട്ടില്ല.സേനയില്‍ റിക്രൂട്ട്മെന്‍റ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ ചൊവ്വാഴ്ച ജന്തര്‍ മന്തറില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇന്ത്യന്‍ ആര്‍മിയിലെ എല്ലാ സൈനികരെയും ഇനി ടൂര്‍ ഓഫ് ഡ്യൂട്ടി മാതൃകയില്‍ റിക്രൂട്ട് ചെയ്യുമെന്ന് പദ്ധതിയുടെ ഇപ്പോഴത്തെ കരട് രേഖയില്‍ പറയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇങ്ങനെ നിയമിക്കപ്പെടുന്നവരില്‍ 25% പേര്‍ മൂന്ന് വര്‍ഷവും 25% സൈനികര്‍ അഞ്ച് വര്‍ഷവും സേവനമനുഷ്ഠിക്കും. ശേഷിക്കുന്ന 50% പേര്‍ വിരമിക്കല്‍ പ്രായം എത്തുന്നതുവരെ മുഴുവന്‍ കാലവും സൈന്യത്തില്‍ തുടരും. താങ്ങാനാവാത്ത രീതിയില്‍ വര്‍ധിക്കുന്ന പ്രതിരോധ പെന്‍ഷന്‍ ബില്ലുകള്‍ ഗണ്യമായി കുറയ്ക്കാന്‍ ഈ മോഡല്‍ നടപ്പിലാക്കുന്നതിലൂടെ…
Read More » -
NEWS
മരംവീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു
ആലപ്പുഴ: എറണാകുളം – ആലപ്പുഴ തീരദേശ റെയില്‍പാതയില്‍ അരൂരിന് സമീപം രണ്ടിടത്ത് റയിൽവെ ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു.ഇന്നലെ വൈകിട്ട് കനത്ത മഴയിലും കാറ്റിലും ചന്തിരൂരിനും തുറവൂരിനും ഇടയില്‍ രണ്ടു സ്ഥലത്താണ് റെയില്‍പാതയിലേക്കു മരങ്ങള്‍ വീണത്. ഇതേത്തുടർന്ന് മംഗലാപുരം നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ് ട്രെയിന്‍ ചന്തിരൂരിലും എഴുപുന്ന റെയില്‍വേ സ്റ്റേഷന്റെ തെക്കുഭാഗത്തും രണ്ടര മണിക്കൂര്‍ നിര്‍ത്തിയിട്ടു.ചന്തിരൂര്‍ വെളുത്തുള്ളി റെയില്‍വേ ഗേറ്റിനു സമീപം വൈകിട്ട് നാലരയോടെ ലൈനിലേക്കു വീണ മരം അരൂര്‍ അഗ്നിരക്ഷാസേന മുറിച്ചു മാറ്റി.ശേഷം ട്രെയിന്‍ നീങ്ങിയെങ്കിലും എഴുപുന്ന സ്റ്റേഷന്റെ തെക്കുഭാഗത്തു വീണ്ടും പിടിച്ചിടേണ്ടി വന്നു.ഇവിടെ വൈദ്യുതി ലൈനിലേക്കാണു മരം വീണത്.മറ്റ് ട്രെയിനുകള്‍ കുമ്ബളം,തുറവൂര്‍, ചേര്‍ത്തല എന്നിവിടങ്ങളിലായി പിടിച്ചിട്ടു.
Read More » -
NEWS
നേതാക്കളെ സി.പി.എം കെണിവെച്ച് കൊണ്ടു പോകുന്നു: തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ
തിരുവനന്തപുരം: നേതാക്കളെ സി.പി.എം കെണിവെച്ച് കൊണ്ടു പോകുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് പറയുന്ന സി.പി.എം ഇതര കക്ഷികളെ ക്ഷീണിപ്പിക്കുന്ന നിലപാട് എടുക്കുന്നത് ശരിയാണോയെന്നും തിരുവഞ്ചൂര്‍ ചോദിച്ചു. ബിജെപിക്ക് എതിരെ ഒരുമിച്ച് നില്‍ക്കേണ്ട കാലത്ത് അവര്‍ക്ക് ആയുധം നല്‍കുന്നത് ശരിയല്ല.കെ.വി തോമസ് വഴിയാധാരമാകില്ലെന്നാണ് എം.വി.ജയരാജന്റെ പ്രതികരണം.അതിന് കെ.വി തോമസിന്റെ ആധാരം സി.പി.എം കയ്യില്‍ വെച്ചിരിക്കുകയാണോ.സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹമുണ്ടായിരുന്നെങ്കില്‍ നേതൃത്വത്തെ സമീപിക്കണമായിരുന്നു- തിരുവഞ്ചൂർ പറഞ്ഞു
Read More »