കൊച്ചി ബിജെപി സ്ഥാപക ദിനത്തിൽ ആശംസകള്‍ ട്വീറ്റ് ചെയ്‌ത കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കുമെന്ന് പറയാത്തതെന്താണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് ചോദിച്ചു.സിപിഐ എം സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ട്ടിക്കു പുറത്താണെന്ന് കെ സുധാകരന്‍ പറഞ്ഞതിനോട് വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ നടത്തുന്ന അപവാദ പ്രചാരണങ്ങളില്‍ നേതൃത്വത്തിനും പങ്കുണ്ട്. 2018 മുതല്‍ രാഹുല്‍ ഗാന്ധിയെ നേരില്‍കാണാന്‍ കഴിയുന്നില്ല.ഉപജാപക സംഘമാണോ തടസം എന്ന ചോദ്യത്തിന് അത് നിങ്ങള്‍ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.