രാവിലെ ഉറക്കമുണരുമ്പോൾ വെറുംവയറ്റിൽ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിച്ചാൽ ഗുണങ്ങൾ പലതാണ്.മണിക്കൂറുകൾക്കുള്ളിൽ നല്ല ശോധന ലഭിക്കുമെന്നതാണ് ഇതിൽ പ്രധാനം.മലബന്ധമുള്ളവർക്കും പൈൽസ് രോഗം ഉള്ളവർക്കും ഇത് പരീക്ഷിക്കാവുന്നതാണ്.
വിറ്റാമിന്‍ സി നിറഞ്ഞതാണ് നാരങ്ങാവെള്ളം.ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും.വെറും വയറ്റില്‍ നാരങ്ങാ വെള്ളം കുടിച്ചാല്‍ ശരീരത്തില്‍ ഉള്ള വിഷാംശങ്ങള്‍ പുറന്തള്ളുകയും ശരീരത്തിലെ പി എച്ച് ലെവല്‍ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.ഇത് ശരീരത്തിന് കൂടുതല്‍ ഊര്‍ജം ലഭിക്കാന്‍ സഹായകമാകും.
ഗ്യാസ്ട്രബിള്‍ ഇല്ലാതാക്കി ദഹനവ്യവസ്ഥ സുഗമമാക്കാനും കുടലിന്റെ സംരക്ഷണത്തിനും നാരങ്ങാ വെള്ളം സഹായിക്കുന്നു.കാത്സ്യം, മെഗ്‌നീഷ്യം, പൊട്ടാസ്യം, സിട്രിക് ആസിഡ്, ഫോസ്ഫറസ് എന്നിവ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ശരീര ആരോഗ്യത്തിനു പുറമെ ചര്‍മ സംരക്ഷണത്തിനും കേശ സംരക്ഷണത്തിനും സഹായിക്കുകയും ചെയ്യുന്നു നാരങ്ങാവെള്ളം.ഭാരം കുറയ്ക്കാനും നാരങ്ങാവെള്ളം സഹായിക്കും.ചൂടുവെള്ളത്തില്‍ നാരങ്ങാ പിഴിഞ്ഞൊഴിച്ചാണ് കുടിക്കേണ്ടത്.