NEWS

പാലാ പൊന്‍കുന്നം റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ 2 പേര്‍ മരിച്ചു

പാലാ പൊന്‍കുന്നം റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ 2 പേര്‍ മരിച്ചു.പൈക സിഎസ്‌കെ പെട്രോള്‍ പമ്ബിന് മുന്‍വശത്താണ് അപകടമുണ്ടായത്.വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം.പൈക കുരുവിക്കൂട് സ്വദേശിയുടെയും അടിമാലി ബൈസണ്‍ വാലി സ്വദേശിയുടെയും കാറുകളാണ് അപകടത്തില്‍പ്പെട്ടത്.

 കാറുകള്‍ തമ്മില്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. വാഹനങ്ങളുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.പരുക്കേറ്റവരെ ആദ്യം പാലാ ജനറലാശുപത്രിയിലും പിന്നീട്  കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കും മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: