NEWS

ഇന്ത്യന്‍ ആര്‍മിയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം

ന്യൂഡൽഹി‍: ഹ്രസ്വകാലയളവിൽ കരാറടിസ്ഥാനത്തില്‍ പട്ടാളക്കാരെ നിയമിക്കാൻ ഇന്ത്യൻ ആർമി ഒരുങ്ങുന്നതായി വാർത്ത.കരസേനയിലെ ജവാന്‍മാരുടെ കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 2020ല്‍ കൊണ്ടുവന്ന റിക്രൂട്ട‍്‍മെന്‍റ് മോഡല്‍ (Recruitment Model) നടപ്പാക്കാനാണ് ആലോചിക്കുന്നത്.വര്‍ദ്ധിച്ചു വരുന്ന പ്രതിരോധ പെന്‍ഷന്‍ ബില്ലുകള്‍ കുറയ്ക്കുക എന്നൊരു ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.
കോവി‍ഡ് പട‍ര്‍ന്ന് പിടിച്ചതിന് ശേഷം കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി കരസേനയില്‍ പുതിയതായി റിക്രൂട്ട്മെന്‍റ് നടന്നിട്ടില്ല.സേനയില്‍ റിക്രൂട്ട്മെന്‍റ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാ‍ര്‍ഥികള്‍ ചൊവ്വാഴ്ച ജന്തര്‍ മന്തറില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
ഇന്ത്യന്‍ ആര്‍മിയിലെ എല്ലാ സൈനികരെയും ഇനി ടൂര്‍ ഓഫ് ഡ്യൂട്ടി മാതൃകയില്‍ റിക്രൂട്ട് ചെയ്യുമെന്ന് പദ്ധതിയുടെ ഇപ്പോഴത്തെ കരട് രേഖയില്‍ പറയുന്നുണ്ടെന്നാണ് റിപ്പോ‍ര്‍ട്ട്. ഇങ്ങനെ നിയമിക്കപ്പെടുന്നവരില്‍ 25% പേര്‍ മൂന്ന് വര്‍ഷവും 25% സൈനികര്‍ അഞ്ച് വര്‍ഷവും സേവനമനുഷ്ഠിക്കും. ശേഷിക്കുന്ന 50% പേര്‍ വിരമിക്കല്‍ പ്രായം എത്തുന്നതുവരെ മുഴുവന്‍ കാലവും സൈന്യത്തില്‍ തുടരും.

താങ്ങാനാവാത്ത രീതിയില്‍ വര്‍ധിക്കുന്ന പ്രതിരോധ പെന്‍ഷന്‍ ബില്ലുകള്‍ ഗണ്യമായി കുറയ്ക്കാന്‍ ഈ മോഡല്‍ നടപ്പിലാക്കുന്നതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Back to top button
error: