Month: April 2022
-
NEWS
ഇമ്രാന്‍ ഖാന് സുപ്രീംകോടതിയില്‍ തിരിച്ചടി: വിശ്വാസ വോട്ട് തേടണം
പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സുപ്രീംകോടതിയില്‍ തിരിച്ചടി. പാക് ദേശീയ അസംബ്ലി പുനഃസ്ഥാപിക്കണമെന്ന് സുപ്രീംകോടതി. ഇമ്രാന്‍ ഖാന്‍ മറ്റന്നാള്‍ വിശ്വാസ വോട്ട് തേടണം. അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായിട്ടാണ് ഇമ്രാന്‍ഖാനെതിരായി വിധി. ഡെപ്യുട്ടി സ്പീക്കറുടെ നടപടി സുപ്രീം കോടതി റദ്ദാക്കി. നടപടികൾ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഉമർ അത്ത ബന്ദിയാൽ അധ്യക്ഷനായ ബെഞ്ചിന്റെ വിധി. പാകിസ്താന്‍ അസംബ്ലി പിരിച്ചുവിട്ട നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് പാകിസ്താന്‍ സുപ്രിംകോടതി വിധിച്ചു ദേശീയ അസംബ്ലി പിരിച്ചുവിടാൻ ഇമ്രാൻ ഖാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്യുകയായിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് എപ്പോൾ നടക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുമെന്ന് കോടതി പറഞ്ഞു. <span;>ശനിയാഴ്ച 10.30ന് ദേശീയ അസംബ്ലി ചേർന്ന് അവിശ്വാസപ്രമേയ വോട്ടെടുപ്പ് നടത്തണമെന്നും അതു കൂടാതെ സഭ പിരിച്ചു വിട്ട നടപടി നിയമാനുസൃതമല്ലെന്നും കോടതി വിലയിരുത്തി.
Read More » -
Kerala
നിര്‍ദ്ദേശം ലംഘിച്ചു; കെ.വി. തോമസിനെതിരായ നടപടി കെപിസിസി തീരുമാനിക്കുമെന്ന് താരീഖ് അന്‍വര്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെതിരായ നടപടി കെപിസിസി തീരുമാനിക്കുമെന്ന് താരീഖ് അന്‍വര്‍. കെപിസിസിയുടെ നിര്‍ദ്ദേശമനുസരിച്ചാവും ഹൈക്കമാന്‍ഡ് തീരുമാനമെന്നും താരീഖ് അന്‍വര്‍ പ്രതികരിച്ചു. കെപിസിസിയുടെ നിര്‍ദ്ദേശം കെ വി തോമസ് ലംഘിച്ചു. സെമിനാറിനെക്കുറിച്ച് തന്നോട് കെ വി തോമസ് പറഞ്ഞിരുന്നു. എന്നാല്‍, കെപിസിസിയുടെ നിര്‍ദ്ദേശം മറ്റൊന്നാണ്. അടുത്ത നടപടി നാളെ തീരുമാനിക്കുമെന്നും താരീഖ് അന്‍വന്‍ കൂട്ടിച്ചേര്‍ത്തു. എഐസിസി അച്ചടക്ക സമിതി സെക്രട്ടറി കൂടിയാണ് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍. ഹൈക്കമാന്‍ഡ് വിലക്കിനെ വെല്ലുവിളിച്ച് സിപിഎം സെമിനാറില്‍ പങ്കെടുക്കുമെന്നാണ് കെ വി തോമസ് പ്രഖ്യാപിച്ചിരിക്കുന്നത്. തന്നെ അപമാനിക്കാനും ഭീഷണിപ്പെടുത്താനുമാണ് പാര്‍ട്ടി നേതാക്കള്‍ ശ്രമിച്ചെതെന്ന് കെ വി തോമസ് തുറന്നടിച്ചു. സെമിനാറില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും താന്‍ ജന്‍മം കൊണ്ട് കോണ്‍ഗ്രസ്സാണെന്നും പാര്‍ട്ടിക്ക് പുറത്ത് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഭ്യൂഹങ്ങള്‍ക്ക് എല്ലാം വിരാമമായി. ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ച് കെ വി തോമസ് കണ്ണൂരിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്. തന്റെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന തീരുമാനമെന്ന്…
Read More » -
Kerala
”കോണ്‍ഗ്രസില്‍ ജനാധിപത്യം ഉണ്ടോ ?” തരൂരിനെ വിലക്കിയതിനെ വിമര്‍ശിച്ച് പ്രകാശ് കാരാട്ട്; ‘ഹിജാബി’ല്‍ ബിജെപിക്കും പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ രൂക്ഷവിമര്‍ശനം
കണ്ണൂര്‍: പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളെ വിലക്കിയതിനെതിരേ കടുത്ത ഭാഷയില്‍ വിമര്‍ശനമുന്നയിച്ച് സി പി എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് രംഗത്ത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ ശശി തരൂര്‍ പങ്കെടുക്കേണ്ടിയിരുന്ന ‘മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍’ എന്ന സെമിനാറിലായിരുന്നു കാരാട്ടിന്‍െ വിമര്‍ശനം. കോണ്‍ഗ്രസ് വിലക്കിയിരുന്നില്ലെങ്കില്‍ ശശി തരൂര്‍ പങ്കെടുക്കേണ്ട സെമിനാറാണിതെന്ന് കാരാട്ട് ഓര്‍മ്മിപ്പിച്ചു. കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടിയാണ് ഇത് ചെയ്തത് എന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും കോണ്‍ഗ്രസില്‍ ജനാധിപത്യം ഉണ്ടോ എന്ന സുപ്രധാന ചോദ്യം ഇത് ഉയര്‍ത്തുന്നുവെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു. ഹിജാബ് അടക്കമുള്ള വിഷയങ്ങളില്‍ ബി ജെ പിയെയും കാരാട്ട് രൂക്ഷമായി വിമര്‍ശിച്ചു. ഹിജാബ്, ഭക്ഷണ അവകാശം എന്നിവ ചോദ്യം ചെയ്യുന്ന നിയമം ചില സംസ്ഥാനങ്ങളില്‍ ബി ജെ പി കൊണ്ടുവന്നു. ബി ജെ പി ചെയ്യുന്നതില്‍ പലതും രാജ്യത്തെ മത നിരപേക്ഷതയ്ക്ക് എതിരാണെന്നും കാരാട്ട് ചൂണ്ടികാട്ടി. ഹിന്ദു രാഷ്ട്ര നിര്‍മ്മാണമാണ് ബി ജെ പി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രാജ്യത്തെ…
Read More » -
Kerala
കഴക്കൂട്ടത്ത് ബോംബേറില്‍ യുവാവിന്റെ കാല്‍ തകര്‍ന്നു; ആക്രമണത്തിന് പിന്നില്‍ ലഹരിമാഫിയയെന്ന് സൂചന
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കഴക്കൂട്ടം മേനംകുളത്ത് ബോംബേറില്‍ യുവാവിന്റെ കാലിന് ഗുരുതര പരിക്കേറ്റു. ബോംബ് സ്‌ഫോടനത്തില്‍ യുവാവിന്റെ വലത്തേക്കാല്‍ ചിന്നിച്ചിതറിയെന്നാണ് വിവരം. തുമ്പ പുതുവല്‍ പുരയിടത്തില്‍ പുതുരാജന്‍ ക്ലീറ്റസിനാണ് പരിക്കേറ്റത്. ഗുരുതരാവസ്ഥയിലുള്ള യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലഹരിമാഫിയയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലത്ത് നിന്ന് ഒരു ആക്ടീവ സ്‌കൂട്ടര്‍ കണ്ടെത്തിയിട്ടുണ്ട്. ക്ലീറ്റസിന് ഒപ്പം ഉണ്ടായിരുന്ന സുനിലിനെയാണ് ആക്രമി സംഘം ലക്ഷ്യമിട്ടിരുന്നതെന്ന് സംശയിക്കുന്നു. സിജു, സുനില്‍ എന്നീ സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കവെ ഇന്ന് രാത്രി ഏഴരയോടെയാണ് ക്ലീറ്റസ് ആക്രമിക്കപ്പെട്ടത്. തുമ്പ സ്വദേശിയായ ലിയോണ്‍ ജോണ്‍സന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നില്ലെന്നാണ് വിവരം.
Read More » -
NEWS
റാന്നിയിൽ അതിശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങൾ
റാന്നി: ഇന്ന് വൈകുന്നേരം ഉണ്ടായ മഴയിലും കാറ്റിലും റാന്നിയിൽ വ്യാപക നാശനഷ്ടങ്ങൾ.ഇട്ടിയപ്പാറ ബസ്സ്റ്റാൻഡിൽ ഉൾപ്പടെ മരങ്ങൾ കടപുഴകി വീണിട്ടുണ്ട്.സമീപത്തുള്ള ലോട്ടറിക്കടയുടെയും ഹോട്ടലിന്റെയും മുകളിലേക്കാണ് തണലിനായി നട്ടുവളർത്തിയ മരം മറിഞ്ഞു വീണത്. ചുഴലിക്കാറ്റിന് സമാനമായി വീശിയ കാറ്റിൽ നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പഞ്ചായത്ത് അധികൃതർ,ഫയർ ഫോഴ്സ്, പോലീസ് എന്നിവർ അടിയന്തിര നടപടികൾക്ക് നേതൃത്വം നൽകിവരികയാണ്.പലയിടത്തും വൈദ്യുതി പോസ്റ്റുകൾ തകർന്നത് മൂലം വൈദ്യുതി ബന്ധവും നഷ്ടപ്പെട്ടിരിക്കുകയാണ്.
Read More » -
Kerala
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; ഇനി ആള്‍ക്കൂട്ട നിയന്ത്രണമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ആള്‍ക്കൂട്ട നിയന്ത്രണവും സാമൂഹിക അകലം പാലിക്കലും അടക്കം ദുരന്ത നിവാരണ നിയമപ്രകാരമുള്ള എല്ലാ നിയന്ത്രണങ്ങളുമാണ് നീക്കിയത്. അതേസമയം മാസ്‌കും വ്യക്തിശുചിത്വവും തുടരണമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. കൊവിഡ് നിയമ ലംഘനത്തിന് ഇനി മുതല്‍ ദുരന്തനിവാരണ നിയമപ്രകാരമുള്ള കേസ് ഉണ്ടാകില്ല. രണ്ട് വര്‍ഷം മുന്‍പാണ് കൊവിഡ് രൂക്ഷമായപ്പോള്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. കേന്ദ്ര നിര്‍ദേശ പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സംസ്ഥാനത്ത് ഇന്ന് 291 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 73, തിരുവനന്തപുരം 52, കോട്ടയം 36, കോഴിക്കോട് 30, തൃശൂര്‍ 19, കൊല്ലം 16, ആലപ്പുഴ 15, പത്തനംതിട്ട 13, ഇടുക്കി 9, മലപ്പുറം 9, കണ്ണൂര്‍ 9, വയനാട് 5, കാസര്‍ഗോഡ് 3, പാലക്കാട് 2 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,531 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണമാണ് കൊവിഡ് 19…
Read More » -
NEWS
ചോറിനേക്കാൾ നല്ലത് ചപ്പാത്തിയാണ് ; കാരണങ്ങൾ ഇവയാണ്
ആരോഗ്യവും ആഹാരശീലവും തമ്മില്‍ ഇഴപിരിയാനാവാത്ത ബന്ധമാണുള്ളത്.പതിവായി ഒരു നേരം ചപ്പാത്തി കഴിക്കുന്നത് ആരോഗ്യം നിലനിറുത്താന്‍ സഹായിക്കും.കൊഴുപ്പിന്റെ അംശം കുറയ്ക്കുന്നതിനും സെല്ലുലോസ്, ഹെവി സെല്ലുലോസ് എന്നീ വിഭാഗത്തില്‍പ്പെട്ട നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ കുടലുകളുടെ ചലനം സുഗമമാക്കാനും ചപ്പാത്തി സഹായിക്കുന്നു.മാത്രമല്ല ഗോതമ്പിലെ തവിട് രക്തത്തിലെ ഈസ്ട്രജന്റെ അളവു കുറയ്ക്കുന്നതിനു സഹായിക്കുന്നു.വന്‍കുടലിലെ കാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവ് ഗോതമ്പിലെ തവിടിനുണ്ട്. അമിതഭാരം തടയുന്നതിനും വയറുനിറഞ്ഞ പ്രതീതി ഉണ്ടാക്കുന്നതിനും ഗോതമ്പിനു പ്രത്യേക കഴിവുതന്നെയുണ്ട്. ധാന്യങ്ങളില്‍ ഏറ്റവും നല്ലതു ഗോതമ്പാണ്.പോഷകങ്ങളുടെ കലവറയാണ് ഈ ധാന്യം. ഗോതമ്പിലെ മുഖ്യപോഷണം അന്നജമാണ്.100 ഗ്രാം ഗോതമ്പില്‍ ഏകദേശം 340 കാലറി ഊര്‍ജവും 13 ഗ്രാമോളം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. 2% കൊഴുപ്പും 1.8% ധാന്യങ്ങളും 22% ഡയറ്ററി ഫൈബറും ഇതിലുണ്ട്. ധാരാളം ബി കോംപ്ലക്സ് വൈറ്റമിനുകളും സിങ്ക്, സെലിനിയം, മഗ്‌നീഷ്യം പോലുള്ള ധാതുക്കളും ഇവയിലടങ്ങിയിട്ടുണ്ട്. ചില ഫൈറ്റോ കെമിക്കലുകളുടെ സാന്നിധ്യം ഗോതമ്പിന്റെ മേന്മ കൂട്ടുന്നു. ആരോഗ്യസംരക്ഷണത്തിനു നാരുകളുടെ പ്രാധാന്യം വളരെ വലുതാണ്.രോഗങ്ങളെ ചെറുക്കാനും ഇവയ്ക്കു സാധിക്കും.ചപ്പാത്തിയുമായി…
Read More » -
NEWS
നദിക്ക് അടിയിലൂടെയുള്ള ഇന്ത്യയിലെ ആദ്യത്തെ റെയിൽപ്പാത നിർമ്മാണം കൊൽക്കത്തയിൽ പുരോഗമിക്കുന്നു
കൊൽക്കത്ത: ഹൂഗ്ലി നദിക്ക് കീഴിലൂടെ ഹൗറയേയും കൊൽക്കത്തയേയും ബന്ധിപ്പിച്ചുകൊണ്ടുള്ള മെട്രോ റെയിൽ നിർമ്മാണം പുരോഗമിക്കുന്നു. വെള്ളത്തിനടിയിലൂടെയുള്ള ടണലിന്റെ നിര്‍മാണമാണ് പുരോഗമിക്കുന്നത്.ഇത്തരത്തിൽ ഇന്ത്യയിലെ ആദ്യത്തെ റെയിൽപ്പാതയാണിത്. 16.6 കിലോമീറ്റര്‍ നീളമുള്ള കിഴക്ക്-പടിഞ്ഞാറ് ഭാഗത്ത് 520 മീറ്ററും നദീതടത്തിനടിയിലാണ്.നദീതടത്തില്‍ നിന്ന് 33 മീറ്റര്‍ താഴെയാണ് ടണല്‍ കോറിഡോര്‍ നിര്‍മിച്ചിരിക്കുന്നത്.2023-ഓടെ ഇത് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകും.കൊൽക്കത്ത മെട്രോ റെയില്‍ കോര്‍പറേഷനാണ് ഈ ഈസ്റ്റ്-വെസ്റ്റ് മെട്രോ ലൈന്‍ നിര്‍മിക്കുന്നത്.
Read More » -
NEWS
തിരുവനന്തപുരത്ത് എയർലൈൻസുകളുടെ ആകാശക്കൊള്ള
തിരുവനന്തപുരം: വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ് ഏറ്റെടുത്തശേഷം തിരുവനന്തപുരത്ത് നടക്കുന്നത് വിമാനക്കമ്പനികളുടെ ആകാശക്കൊള്ള.ബജറ്റ് എയര്‍ലൈനായ സലാം എയര്‍ തിരുവനന്തപുരത്തുനിന്ന് സൗദിയിലെ റിയാദിലേക്ക് പറക്കാന്‍ ഈടാക്കുന്നത് 40,300 രൂപയാണ്.തിരുവനന്തപുരത്തുനിന്ന് റിയാദിലേക്ക് എമിറേറ്റ്സ് 44,700, കുവൈത്ത് എയര്‍ലൈന്‍സ് 45,300, എയര്‍ഇന്ത്യ 60,300,ഗള്‍ഫ് എയര്‍ 64,100 രൂപ എന്നിങ്ങനെ നിരക്ക് ഈടാക്കുമ്പോൾ കൊച്ചിയില്‍നിന്ന് റിയാദിലേക്ക് പറക്കാന്‍ 35,000 രൂപക്ക് താഴെ മാത്രമാണ് ഇതേ വിമാനകമ്പനികൾ ഈടാക്കുന്നത്.കൊച്ചിയില്‍നിന്ന് റിയാദിലേക്ക് ഇന്‍ഡിഗോ ഈടാക്കുന്നത് 31,100 രൂപ മാത്രമാണ്.ഇതിന് സമാനമായ രീതിയിലാണ് മറ്റ് പല രാജ്യങ്ങളിലേക്കുമുള്ള നിരക്കുകള്‍. മിക്ക വിമാനക്കമ്ബനികളും ബുക്കിങ് സമയത്ത് തുടക്കത്തില്‍ ഇക്കോണമി സീറ്റുകള്‍ തീര്‍ന്നെന്ന് കാണിച്ച് ബിസിനിസ് ക്ലാസ് ടിക്കറ്റുകള്‍ വിറ്റഴിക്കുന്ന രീതിയും വ്യാപകമാണ്. ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ ഭൂരിഭാഗം യാത്രക്കാരും ഇപ്പോള്‍ ആശ്രയിക്കുന്നത് കൊച്ചിയെയും കോയമ്പത്തൂർ പോലെയുള്ള തമിഴ്നാട്ടിലെ വിമാനത്താവളങ്ങളെയുമാണ്.
Read More » -
NEWS
കേരളത്തില്‍ 291 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 291 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 73, തിരുവനന്തപുരം 52, കോട്ടയം 36, കോഴിക്കോട് 30, തൃശൂര്‍ 19, കൊല്ലം 16, ആലപ്പുഴ 15, പത്തനംതിട്ട 13, ഇടുക്കി 9, മലപ്പുറം 9, കണ്ണൂര്‍ 9, വയനാട് 5, കാസര്‍ഗോഡ് 3, പാലക്കാട് 2 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,531 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണമാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസത്തില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള ഒരു മരണവും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 34 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,264 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 323 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 39, കൊല്ലം 8, പത്തനംതിട്ട 23, ആലപ്പുഴ 16, കോട്ടയം 54, ഇടുക്കി 13,…
Read More »