ആലപ്പുഴ: എറണാകുളം – ആലപ്പുഴ തീരദേശ റെയില്‍പാതയില്‍ അരൂരിന് സമീപം രണ്ടിടത്ത് റയിൽവെ ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു.ഇന്നലെ വൈകിട്ട് കനത്ത മഴയിലും കാറ്റിലും ചന്തിരൂരിനും തുറവൂരിനും ഇടയില്‍ രണ്ടു സ്ഥലത്താണ് റെയില്‍പാതയിലേക്കു മരങ്ങള്‍ വീണത്.
ഇതേത്തുടർന്ന് മംഗലാപുരം നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ് ട്രെയിന്‍ ചന്തിരൂരിലും എഴുപുന്ന റെയില്‍വേ സ്റ്റേഷന്റെ തെക്കുഭാഗത്തും രണ്ടര മണിക്കൂര്‍ നിര്‍ത്തിയിട്ടു.ചന്തിരൂര്‍ വെളുത്തുള്ളി റെയില്‍വേ ഗേറ്റിനു സമീപം വൈകിട്ട് നാലരയോടെ ലൈനിലേക്കു വീണ മരം അരൂര്‍ അഗ്നിരക്ഷാസേന മുറിച്ചു മാറ്റി.ശേഷം ട്രെയിന്‍ നീങ്ങിയെങ്കിലും എഴുപുന്ന സ്റ്റേഷന്റെ തെക്കുഭാഗത്തു വീണ്ടും പിടിച്ചിടേണ്ടി വന്നു.ഇവിടെ വൈദ്യുതി ലൈനിലേക്കാണു മരം വീണത്.മറ്റ് ട്രെയിനുകള്‍ കുമ്ബളം,തുറവൂര്‍, ചേര്‍ത്തല എന്നിവിടങ്ങളിലായി പിടിച്ചിട്ടു.