KeralaNEWS

വിനോദയാത്രയ്ക്ക് പോയ രണ്ട് വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

കോട്ടയത്ത് നിന്ന് വിനോദയാത്രയ്ക്ക് പോയ രണ്ട് വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങിമരിച്ചു. ഒരു വിദ്യാര്‍ത്ഥിയെ കാണാതെയായി. അവസാന വര്‍ഷ ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്.

ഉഡുപ്പിക്ക് അടുത്ത് മല്‍പയിലെ സെന്റ് മേരി ഐലന്‍ഡില്‍ വച്ച് ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടിനായിരുന്നു അപകടം. അധ്യാപകരടക്കം 60 അംഗ സംഘമാണ് ഇന്നലെ വൈകിട്ട് യാത്ര പോയത്.

കോട്ടയം കുഴിമറ്റം ചേപ്പാട്ടുപറമ്പില്‍ അമല്‍ സി.അനില്‍, പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന്‍ റെജി എന്നിവരാണ് മരിച്ചത്. ഉദയംപേരൂര്‍ ചിറമേല്‍ ആന്റണി ഷിനോയിയെ ആണ് കാണാതായത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: