NEWS

റാന്നിയിൽ അതിശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങൾ

റാന്നി: ഇന്ന് വൈകുന്നേരം ഉണ്ടായ മഴയിലും കാറ്റിലും റാന്നിയിൽ വ്യാപക നാശനഷ്ടങ്ങൾ.ഇട്ടിയപ്പാറ ബസ്സ്റ്റാൻഡിൽ ഉൾപ്പടെ മരങ്ങൾ കടപുഴകി വീണിട്ടുണ്ട്.സമീപത്തുള്ള ലോട്ടറിക്കടയുടെയും ഹോട്ടലിന്റെയും മുകളിലേക്കാണ് തണലിനായി നട്ടുവളർത്തിയ മരം മറിഞ്ഞു വീണത്.
ചുഴലിക്കാറ്റിന് സമാനമായി വീശിയ കാറ്റിൽ നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
 പഞ്ചായത്ത് അധികൃതർ,ഫയർ ഫോഴ്സ്, പോലീസ് എന്നിവർ അടിയന്തിര നടപടികൾക്ക്‌ നേതൃത്വം നൽകിവരികയാണ്.പലയിടത്തും വൈദ്യുതി പോസ്റ്റുകൾ തകർന്നത് മൂലം വൈദ്യുതി ബന്ധവും നഷ്ടപ്പെട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: