KeralaNEWS

കഴക്കൂട്ടത്ത് ബോംബേറില്‍ യുവാവിന്റെ കാല്‍ തകര്‍ന്നു; ആക്രമണത്തിന് പിന്നില്‍ ലഹരിമാഫിയയെന്ന് സൂചന

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കഴക്കൂട്ടം മേനംകുളത്ത് ബോംബേറില്‍ യുവാവിന്റെ കാലിന് ഗുരുതര പരിക്കേറ്റു. ബോംബ് സ്‌ഫോടനത്തില്‍ യുവാവിന്റെ വലത്തേക്കാല്‍ ചിന്നിച്ചിതറിയെന്നാണ് വിവരം. തുമ്പ പുതുവല്‍ പുരയിടത്തില്‍ പുതുരാജന്‍ ക്ലീറ്റസിനാണ് പരിക്കേറ്റത്. ഗുരുതരാവസ്ഥയിലുള്ള യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ലഹരിമാഫിയയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലത്ത് നിന്ന് ഒരു ആക്ടീവ സ്‌കൂട്ടര്‍ കണ്ടെത്തിയിട്ടുണ്ട്. ക്ലീറ്റസിന് ഒപ്പം ഉണ്ടായിരുന്ന സുനിലിനെയാണ് ആക്രമി സംഘം ലക്ഷ്യമിട്ടിരുന്നതെന്ന് സംശയിക്കുന്നു.

സിജു, സുനില്‍ എന്നീ സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കവെ ഇന്ന് രാത്രി ഏഴരയോടെയാണ് ക്ലീറ്റസ് ആക്രമിക്കപ്പെട്ടത്. തുമ്പ സ്വദേശിയായ ലിയോണ്‍ ജോണ്‍സന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നില്ലെന്നാണ് വിവരം.

 

Back to top button
error: