NEWS

ചോറിനേക്കാൾ നല്ലത് ചപ്പാത്തിയാണ് ; കാരണങ്ങൾ ഇവയാണ്

രോഗ്യവും ആഹാരശീലവും തമ്മില്‍ ഇഴപിരിയാനാവാത്ത ബന്ധമാണുള്ളത്.പതിവായി ഒരു നേരം ചപ്പാത്തി കഴിക്കുന്നത് ആരോഗ്യം നിലനിറുത്താന്‍ സഹായിക്കും.കൊഴുപ്പിന്റെ അംശം കുറയ്ക്കുന്നതിനും സെല്ലുലോസ്, ഹെവി സെല്ലുലോസ് എന്നീ വിഭാഗത്തില്‍പ്പെട്ട നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ കുടലുകളുടെ ചലനം സുഗമമാക്കാനും ചപ്പാത്തി സഹായിക്കുന്നു.മാത്രമല്ല ഗോതമ്പിലെ തവിട് രക്തത്തിലെ ഈസ്ട്രജന്റെ അളവു കുറയ്ക്കുന്നതിനു സഹായിക്കുന്നു.വന്‍കുടലിലെ കാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവ് ഗോതമ്പിലെ തവിടിനുണ്ട്. അമിതഭാരം തടയുന്നതിനും വയറുനിറഞ്ഞ പ്രതീതി ഉണ്ടാക്കുന്നതിനും ഗോതമ്പിനു പ്രത്യേക കഴിവുതന്നെയുണ്ട്.
 

ധാന്യങ്ങളില്‍ ഏറ്റവും നല്ലതു ഗോതമ്പാണ്.പോഷകങ്ങളുടെ കലവറയാണ് ഈ ധാന്യം. ഗോതമ്പിലെ മുഖ്യപോഷണം അന്നജമാണ്.100 ഗ്രാം ഗോതമ്പില്‍ ഏകദേശം 340 കാലറി ഊര്‍ജവും 13 ഗ്രാമോളം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. 2% കൊഴുപ്പും 1.8% ധാന്യങ്ങളും 22% ഡയറ്ററി ഫൈബറും ഇതിലുണ്ട്. ധാരാളം ബി കോംപ്ലക്സ് വൈറ്റമിനുകളും സിങ്ക്, സെലിനിയം, മഗ്‌നീഷ്യം പോലുള്ള ധാതുക്കളും ഇവയിലടങ്ങിയിട്ടുണ്ട്. ചില ഫൈറ്റോ കെമിക്കലുകളുടെ സാന്നിധ്യം ഗോതമ്പിന്റെ മേന്മ കൂട്ടുന്നു.
 ആരോഗ്യസംരക്ഷണത്തിനു നാരുകളുടെ പ്രാധാന്യം വളരെ വലുതാണ്.രോഗങ്ങളെ ചെറുക്കാനും ഇവയ്ക്കു സാധിക്കും.ചപ്പാത്തിയുമായി താരതമ്യം ചെയ്യുമ്പോൾ ചോറിൽ കുറഞ്ഞ അളവിലേ നാരുകളും പ്രോട്ടീനും കൊഴുപ്പുമുള്ളൂ.ഗോതമ്പിന് ഉയർന്ന കാലറിയുമുണ്ട്.

ചോറും ഗോതമ്പും കാര്‍ബോെെഹഡ്രേറ്റ് ആണെങ്കിലും ചോറ് ദിവസവും ഒരുനേരം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഉചിതം. കാര്‍ബോെെഹഡ്രേറ്റ് കൂടുതല്‍ കഴിക്കുന്നത് ട്രൈഗ്ലിസറൈഡിന്റെ അളവു കൂടുന്നതിനു കാരണമാണ്.ചപ്പാത്തി എണ്ണം നിയന്ത്രിക്കാന്‍ എളുപ്പമാണ്. ചോറിന്റെ അളവാകട്ടെ പലപ്പോഴും നിയന്ത്രിക്കാന്‍ സാധിക്കാതെ വരുന്നു.

 

 

രാത്രിയില്‍ ലളിതഭക്ഷണമാണ് ആരോഗ്യത്തിന് നല്ലത് എന്നതു നമ്മുടെ ഭക്ഷണപ്രമാണങ്ങളില്‍ ഒന്നാണ്.രാത്രി ഭക്ഷണം കൂടുതല്‍ കഴിക്കുന്നത് ശരീരഭാരം കൂടുന്നതിനു പ്രധാന കാരണമാണ്.ഭാരം കൂടുന്നതിനനുസരിച്ച് പ്രമേഹമുൾപ്പെടെയുള്ള ജീവിതശൈലീ രോഗങ്ങളുടെ സാധ്യതയും കൂടും. രാത്രി ഭക്ഷണം ആഘോഷമാകാതിരിക്കാന്‍ ശ്രദ്ധിക്കുക.ചോറിനേക്കാൾ ചപ്പാത്തിയായാണ് എപ്പോഴും നല്ലത്.പ്രത്യേകിച്ച് അരിയാഹാരം കഴിച്ചു വളരുന്ന മലയാളികൾക്ക്!

Back to top button
error: