Month: April 2022
-
India
ഹിജാബ് നിരോധനം കശ്മീരിലും
കര്‍ണാടകയ്ക്ക് ശേഷം ഹിജാബ് നിരോധനം കശ്മീരിലും. ബാരമുള്ളയില്‍ കരസേനയും ഇന്ദ്രാണി ബാലന്‍ ഫൗണ്ടേഷനും സംയുക്തമായി ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന സ്‌കൂളിലാണ് ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയത്. ഹിജാബ് കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് കശ്മീരിലും വിവാദം ഉയരുന്നത്. ഭരണഘടന അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണമാണെന്ന് സംഭവത്തില്‍ മെഹബൂബ മുഫ്തിയും ആരോപിച്ചു. ഹിജാബ് നിരോധനത്തിനെതിരെ വലിയ പ്രതിഷേധമാണ് കശ്മീരില്‍ ഉയരുന്നത്. കര്‍ണാടകത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷത്തിനും കാരണമായ ഹിജാബ് നിരോധനം യു.പി തെരഞ്ഞെടുപ്പില്‍ ബിജെപി ചര്‍ച്ചയാക്കിയിരുന്നു. ഹിജാബ് ഇസ്ലാം മത വിശ്വാസത്തിന്റെ അവിഭാജ്യഘടകമല്ല എന്ന് പിന്നീട് കര്‍ണാടക ഹൈക്കോടതി വിധിച്ചു. അതിനെതിരെയുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കര്‍ണാടകത്തെ കശ്മീരിലേക്ക് കൊണ്ടുവരാനുള്ള നീക്കമെന്ന് സംഭവത്തില്‍ ഒമര്‍ അബ്ദുള്ള പ്രതികരിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന അദ്ധ്യാപകരും ജീവനക്കാരും ഹിജാബ് ധരിക്കരുതെന്നാണ് ഉത്തരവ്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ മുഖം കാണണം. അതിന് വേണ്ടിയാണ് ഹിജാബ് നിരോധിച്ചതെന്നാണ് പുറത്തുവന്ന വിശദീകരണം.
Read More » -
India
മതപ്പോരുകള്‍ക്കിടയില്‍ മനംകുളിര്‍പ്പിക്കുന്ന കാഴ്ച, വിവാഹാഘോഷത്തിന്റെ ഭാഗമായി ഹിന്ദുകുടുംബം പള്ളിയില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു
കാസർകോട്: രാജ്യത്ത് പ്രതിദിനം ജാതി സ്പർദ്ധയും മതപ്പോരും അഗ്നിയായി ആളിപ്പടരുകയാണ്. പ്രത്യേകിച്ച് കര്‍ണാടകയില്‍ ഹിജാബ്-ഹലാല്‍ ഭക്ഷണവിവാദങ്ങൾ സ്ഫോടത്മകമായി നില നിൽക്കുന്നു. ഇതേച്ചൊല്ലി വിദ്വേഷപ്രചരണങ്ങളും വിഭാഗീയതയും മുടിയഴിച്ചാടുന്നതിനിടെ മതസൗഹാര്‍ദത്തിന്റെ മനംകുളിര്‍പ്പിക്കുന്ന കാഴ്ചയായി ഒരു ഇഫ്താര്‍ സംഗമം. കാസര്‍കോട് അതിര്‍ത്തിക്കടുത്ത് കര്‍ണാടകയില്‍പെട്ട വിട്‌ളയില്‍ മുസ്ലിം വിഭാഗത്തിനായി ഹിന്ദു കുടുംബം ഒരുക്കിയ ഇഫ്താര്‍ സംഗമം സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും പ്രതീകമായി മാറി. വിട്‌ളക്കടുത്ത് ബൈരിക്കാട്ടെ ഹിന്ദുകുടുംബമാണ് പള്ളിയില്‍ ഇഫ്താര്‍ വിരുന്നൊരുക്കിയത്. ഏപ്രില്‍ 24ന് ബൈരിക്കാട്ടെ ചന്ദ്രശേഖര്‍ എന്നയാളുടെ വിവാഹം നടന്നു. സുഹൃത്തുക്കളായ മുസ്ലീങ്ങള്‍ക്ക് വ്രതമാസമായതിനാല്‍ വിവാഹത്തില്‍ പങ്കെടുക്കാനാകില്ലെന്ന തിരിച്ചറിവില്‍ ചന്ദ്രശേഖറും കുടുംബവും വിവാഹാഘോഷത്തിന്റെ ഭാഗമായി പള്ളിയില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുകയായിരുന്നു. ഇഫ്താറിന് ശേഷം ചന്ദ്രശേഖറിനെ ജലാലിയ്യ ജുമാമസ്ജിദ് പണ്ഡിതരും ഭാരവാഹികളും ചേര്‍ന്ന് ആദരിച്ചു. ഇഫ്താറില്‍ പങ്കെടുത്തവര്‍ നവദമ്പതികളെ ആശീര്‍വദിക്കുകയും അങ്ങനെ ഗ്രാമം സാമുദായിക സൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി മാറുകയും ചെയ്തു.
Read More » -
Kerala
വിലക്കയറ്റത്തിന്റെ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ മുകളില്‍ കെട്ടിവെയ്ക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം: മുഖ്യമന്ത്രി
ഇന്ധന നികുതി വര്‍ദ്ധനവില്‍ കേരളത്തെ പഴിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് ഖേദകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിലക്കയറ്റത്തിന്റെ ഉത്തരവാദിത്തം പൂര്‍ണമായും കേന്ദ്രത്തിനാണുള്ളത്. എന്നാല്‍ ഇത് സംസ്ഥാനങ്ങളുടെ മുകളില്‍ കെട്ടിവെയ്ക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം എന്നുംഅദ്ദേഹം പറഞ്ഞു. ആറ് വര്‍ഷത്തിനിടയില്‍ കേരളം ഇതുവരെയും നികുതി വര്‍ദ്ധിപ്പിച്ചിട്ടില്ല. ഫെഡറല്‍ സംവിധാനത്തില്‍ ഇത് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഇന്ധനവില പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം ഉടനടി നടപടികള്‍ സ്വീകരിക്കണം. ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ഇല്ലാതാക്കണമെന്നും ഇതിന് കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിന്റെ പൂര്‍ണ രൂപം:- കൊവിഡ് സാഹചര്യം വിലയിരുത്താന്‍ വിളിച്ച യോഗത്തില്‍ കേരളമുള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളുടെ പേരു പറഞ്ഞ് ആ സംസ്ഥാനങ്ങള്‍ പെട്രോളിയം ഉത്പന്നങ്ങളുടെ മേലുള്ള വില്‍പ്പന നികുതി കുറക്കുന്നില്ല എന്ന് ബഹു. പ്രധാനമന്ത്രി പരാമര്‍ശിച്ചതായി കണ്ടു. കോ ഓപ്പറേറ്റീവ് ഫെഡറലിസത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും കേരളം പെട്രോളിയം ഉത്പന്നങ്ങളുടെ മേലുള്ള വില്‍പ്പന നികുതി വര്‍ദ്ധിപ്പിച്ചിട്ടില്ല…
Read More » -
India
രാജ്യം രൂക്ഷമായ വൈദ്യുത പ്രതിസന്ധിയിൽ, 10 സംസ്ഥാനങ്ങളിൽ കടുത്ത വൈദ്യുതി നിയന്ത്രണം, കേരളത്തെയും പ്രതിസന്ധി ബാധിക്കും
രാജ്യം കടുത്ത വൈദ്യുത പ്രതിസന്ധിയിലേക്ക്. കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത് 623 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ കുറവാണ്. തെർമൽ പവർ പ്ലാന്റുകളിലെ കൽക്കരിയുടെ സ്റ്റോക്കും ഗണ്യമായി കുറഞ്ഞു. പത്തോളം സംസ്ഥാനങ്ങളിൽ ഇതിന്റെ പ്രശ്നങ്ങൾ അനുഭവപ്പെട്ടുതുടങ്ങി. ഝാർഖണ്ഡ്, രാജസ്ഥാൻ, ഉത്തർ പ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാർ, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിൽ കടുത്ത വൈദ്യുതി നിയന്ത്രണമേർപ്പെടുത്തി കഴിഞ്ഞു. കൂടുതൽ സമയത്തേക്ക് വൈദ്യുതി നിയന്ത്രണമേർപ്പെടുത്താനുള്ള ആലോചനയിലാണ് സംസ്ഥാനങ്ങൾ. താപവൈദ്യുത നിലയങ്ങളിലുള്ള പ്രശ്‌നങ്ങൾ അത്യന്തം സങ്കീർണമാണ്. കൽക്കരിയുടെ ലഭ്യതക്കുറവും, വിലവർധനയുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കഴിഞ്ഞ ആഴ്ച ആവശ്യമായിരുന്ന വൈദ്യുതിയുടെ 12 ശതമാനത്തോളം കുറവ് മാത്രമേ ഉത്പാദിപ്പിക്കാൻ സാധിച്ചിരുന്നുള്ളു. ദേശീയ പവർ ഗ്രിഡിന്റെ ഭാഗമായി വൈദ്യുതി ലഭിക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളേയും വൈകാതെ പ്രതിസന്ധി ബാധിക്കും. കൽക്കരി കൂടുതൽ ഇറക്കുമതി ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ പറയുന്നുണ്ടെങ്കിലും കുടിശിക തീർക്കാൻ സംസ്ഥാനങ്ങൾക്ക് സാധിക്കുന്നില്ല.
Read More » -
Kerala
പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു
മലപ്പുറം: പൊന്നാനിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടു പോയി പീഡിപ്പിച്ച കാമുകനും സുഹൃത്തുക്കളും പിടിയില്‍. കടവനാട് സ്വദേശി നിഖില്‍ കുമാറുമായാണ് (23) പെണ്‍കുട്ടി നാടുവിട്ടത്. കഴിഞ്ഞ 19ാം തിയതിയാണ് പെണ്‍കുട്ടിയെ കാണാതായത്. വയനാട്ടിലെ ഒളിസങ്കേതത്തില്‍ നിന്നാണ് ഒടുവിൽ കുട്ടിയെ കണ്ടെത്തിയത്. നിഖിലിന് പുറമേ ഇയാളുടെ സുഹൃത്തുക്കളായ പൊന്നാനി സ്വദേശി ശരത്‌സതീശന്‍ ( 23 ), വൈശാഖ് (23) എന്നിവരെയും പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിക്കു പ്രായപൂർത്തിയായിട്ടില്ല എന്ന് ബോധ്യമുണ്ടായിട്ടും നിഖില്‍ വിവിധ ഇടങ്ങളില്‍ എത്തിച്ച് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. വാഹനം വാടകക്കെടുത്ത് എറണാംകുളത്ത് എത്തിയ ശേഷം വാഹനം അവിടെ ഉപേക്ഷിച്ച് ട്രെയിന്‍ മാര്‍ഗം സേലം, പൊള്ളാച്ചി, ചിദംബരം എന്നിങ്ങനെ നിരവധി സ്ഥലങ്ങളില്‍ കറങ്ങിനടന്നു. പിന്നീട് ചിദംബരത്ത് വാടകവീടെടുത്ത് മൂന്നു ദിവസത്തോളം പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. പെണ്‍കുട്ടി തന്നെ ഇക്കാര്യം പൊലീസിന് മുന്നിൽ വെളിപ്പെടുത്തിയിട്ടുണ്ട്. പിന്നീട് മംഗലാപുരം വഴി വയനാട്ടില്‍ എത്തിയ ശേഷം പല ഇടങ്ങളിലെത്തി…
Read More » -
NEWS
സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ചു
പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ഒരു മാസം ശേഷിക്കെ സംസ്ഥാനത്ത് പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ചു.തിരുവനന്തപുരത്തെ കരമന ഗവ: സ്‌കൂളില്‍ വച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തന മികവിനെയും ധനമന്ത്രി അഭിനന്ദിച്ചു. 288 റ്റൈറ്റിലുകളിലായി 2.84 കോടി ഒന്നാം വാല്യം പാഠപുസ്തകങ്ങളാണ് വിതരണം ചെയ്തത്.പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ഒരു മാസം ശേഷിക്കെയാണ് ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കി സ്‌കൂളുകള്‍ക്ക് വിതരണം ചെയ്തത്. 2,84,22,066 പാഠപുസ്തകങ്ങളാണ് ഇങ്ങനെ വിതരണം ചെയ്തത്. കൊവിഡ് വളരെയധികം പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലും അദ്ധ്യയനം ആരംഭിക്കുന്നതിന് വളരെ മുന്നെ തന്നെ പാഠപുസ്തകങ്ങള്‍ കുട്ടികളുടെ കൈകളില്‍ എത്തുന്നു എന്നത് വിദ്യാഭ്യാസ വകുപ്പിന്റെ നേട്ടമായി തന്നെയാണ് വിലയിരുത്തുന്നത്.വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനായ ചടങ്ങില്‍ മന്ത്രി ജി.ആര്‍ അനില്‍, ജില്ലാ കളക്ടര്‍, ഡിജിഇ ജീവന്‍ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
Read More » -
Kerala
മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ 15 വയസുകാരായ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു
ഏറ്റുമാനൂർ : മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. പേരൂർ പള്ളിക്കുന്നേൽ കടവിലാണ് സംഭവം. ചെറുവാണ്ടൂര്‍ സ്വദേശികളായ അമല്‍ (16), നവീന്‍ (15) എന്നിവരാണ് മരിച്ചത്. നവീന്‍ ഏറ്റുമാനൂര്‍ ഗവ.ഹയര്‍ സെക്കന്‍ററി സ്കൂള്‍ വിദ്യാര്‍ഥിയാണ്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. പത്ത്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയത്. നാല് പേരടങ്ങുന്ന കുട്ടികളുടെ സംഘമാണ് പള്ളിക്കുന്നേൽ കടവിൽ കുളിക്കാനെത്തിയത്. ഇതിൽ രണ്ട് പേരാണ് ഒഴുക്കിൽ പെട്ട് കാൽവഴുതി മുങ്ങി താഴ്ന്നത്. ഇവരെ രക്ഷിക്കാൻ നാട്ടുകാരുടെ നേതൃത്വത്തിൽ ശ്രമം നടത്തിയെങ്കിലും വെള്ളത്തിൽ നിന്നു പുറത്തെടുത്തപ്പോഴേക്കും കുട്ടികൾ മരിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Read More » -
Kerala
കൊമ്പൻ തിരുവമ്പാടി കുട്ടിശങ്കരൻ വിടവാങ്ങി, പൂരം പടിവാതിൽക്കൽ എത്തി നിൽക്കെയുള്ള വേർപാട് പൂരപ്രേമികളെ ദു:ഖത്തിലാഴ്ത്തി
തൃശൂർ: പൂരപ്പെരുമയുടെ മുഖശ്രിയായ കൊമ്പൻ തിരുവമ്പാടി കുട്ടിശങ്കരൻ വിടവാങ്ങി. ഒന്നര വർഷം മുമ്പ് വനംവകുപ്പിന് കൈമാറിയിട്ടും ഏറ്റെടുത്തു കൊണ്ടുപോകാതെ തൃശൂരിൽ തന്നെ നിറുത്തിയിരിക്കുകയായിരുന്നു. തിരുവമ്പാടി കുട്ടിശങ്കരൻ എന്നാണ് പേരെങ്കിലും ആനപ്രേമി ഡേവീസിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു കുട്ടിശങ്കരൻ. അദേഹത്തിന്റെ മരണശേഷം ഭാര്യ ഓമനയുടെ പേരിലേക്ക് മാറ്റിയിരുന്നു. കൊമ്പനെ ഏറ്റെടുക്കാൻ ട്രസ്റ്റുകളും ചില ക്ഷേത്രങ്ങളും തയാറായിരുന്നെങ്കിലും കൈമാറാനും പരിപാലിക്കാനും നിയമം അനുവദിച്ചില്ല. അതോടെയാണ് 68 വയസ്സായ ആനയെ വനം വകുപ്പിനു നൽകാൻ ഡേവിസിന്റെ കുടുംബം തീരുമാനിച്ചത്. അപേക്ഷ കിട്ടി ഉടൻതന്നെ ആനയെ ഏറ്റെടുത്തതായി വനം വകുപ്പ് ഉത്തരവിറക്കി. ആരോഗ്യപരിശോധന നടത്തി അന്നുതന്നെ ആനയെ കോടനാട് ആന കേന്ദ്രത്തിലേക്കു കൊണ്ടുപോകേണ്ടതായിരുന്നു. പക്ഷേ എന്തുകൊണ്ടോ വനം വകുപ്പ് ഉദാസീനത പുലർത്തി. ഒടുവിൽ അനിശ്ചിതത്വങ്ങൾ അവസാനിപ്പിച്ച് കുട്ടി ശങ്കരൻ വിടവാങ്ങി. തൃശൂർ പൂരമടക്കം കേരളത്തിലെ ഉൽസവ പറമ്പുകളിലെ നിറസാനിധ്യമായിരുന്നു കുട്ടിശങ്കരൻ. യു.പിയിൽനിന്നു 1979ലാണു കുട്ടിശങ്കരൻ കേരളത്തിലെത്തിയത്.1987ലാണു ഡേവിസ് വാങ്ങിയത്. ഒരു വർഷം മുൻപു വനം വകുപ്പിനു സമ്മാനിച്ച തിരുവമ്പാടി കുട്ടിശങ്കരനെന്ന…
Read More » -
NEWS
കാര്യസാധ്യത്തിനായി എന്തും ചെയ്യുന്ന സ്ത്രീകൾ; അറസ്റ്റിലാകുന്നത് പുരുഷൻമാരും
ഇത്രയേറെ സ്ത്രീ സുരക്ഷാ നിയമങ്ങൾ നിലവിലുള്ള ഇക്കാലത്തു പോലും ജീവിതത്തിന്റെ എല്ലാ തുറകളിലും സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകൾ ഒളിഞ്ഞും തെളിഞ്ഞും അതിക്രമങ്ങൾക്ക് ഇരയാകുന്നുണ്ട് എന്നത് ക്രൂരമായ ഒരു സത്യമാണ്.അതിലുപരി സ്ത്രീകൾ തന്നെ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചും കൊന്നും ഒളിച്ചോടുന്ന ഒരു കാലഘട്ടത്തിലുമാണ് നാം ഇന്ന് ജീവിക്കുന്നതു..കാര്യസാധ്യത്തിന് വേണ്ടിയും പണത്തിന് വേണ്ടിയും (ഹണിട്രാപ്പ്) എന്തും ചെയ്യാൻ സ്ത്രീകൾക്ക് ഇന്ന് യാതൊരു മടിയുമില്ല.ഇതേപോലൊന്നാണ് നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗത്തിന് കേസ് കൊടുത്ത യുവതിയുടേതും. കോഴിക്കോട് സ്വദേശിനിയാണ് പരാതിക്കാരി. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്താണ് നിരവധി തവണ ബലാത്സംഗത്തിനിരയാക്കിയതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.എറണാകുളത്തെ ഫ്ലാറ്റില്‍ വച്ചായിരുന്നു പീഡനത്തിന് ഇരയാക്കിയതെന്നും യുവതിയുടെ പരാതിയില്‍ ഉണ്ട്.കാര്യസാധ്യത്തിനായി വഴങ്ങിക്കൊടുത്തിട്ട് ഇപ്പോൾ പരാതിയുമായി ഇറങ്ങിത്തിരിച്ചിരിക്കയാണ്.ഇനി സിനിമയിൽ ചാൻസ് കിട്ടിയിരുന്നെങ്കിൽ അവർ പരാതി ഉന്നയിക്കുകയില്ലായിരുന്നു എന്നാണ് ഇവിടെ മനസ്സിലാക്കാൻ സാധിക്കുന്നത്.നാളെ ഒരു പുരുഷന്റെ ഭാര്യയാകേണ്ട യുവതിയാണ് അവർ !! അതവിടെ നിൽക്കട്ടെ. ഒരു സ്ത്രീ ഒന്നോ ഒന്നിലേറെ തവണയോ…
Read More » -
Kerala
തളര്‍ന്നുകിടക്കുന്ന മല്‍സ്യത്തൊഴിലാളിയുടെ വീടിന്റെ ജപ്തി നടപടി നിര്‍ത്തിവയ്ക്കാന്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി വി എൻ വാസവൻ
പക്ഷാഘാതത്താല്‍ തളര്‍ന്നുകിടക്കുന്ന മല്‍സ്യത്തൊഴിലാളിയുടെ വീടിന്റെ ജപ്തി നടപടി നിര്‍ത്തിവയ്ക്കാന്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന് നിര്‍ദ്ദേശം നല്‍കി. കഠിനംകുളം ശാന്തിപുരത്തുള്ള തോമസ് പനിയടിമയുടെ വീടിന്റെ ജപ്തിയാണ് നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെട്ടത്. താമസിക്കുന്ന വീട്ടില്‍ നിന്ന് ഇറക്കിവിട്ടുള്ള ജപ്തി പാടില്ലെന്നതാണ് സര്‍ക്കാര്‍ നിലപാട്. കിടപ്പിലായ തോമസ് പനിയടിമയുടെ വീട് ജപ്തി ചെയ്യാന്‍ ബാങ്ക് നടപടി ശ്വകീരിക്കുന്നുവെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ വിശദമായ റിപ്പോര്‍ട്ട് തേടിയിരുന്നു. അതില്‍ നിന്നും മറ്റൊരു താമസ സ്ഥലം ഇല്ലാത്ത ആളാണ് വായ്പക്കാരന്‍ എന്നു വ്യക്തമായി. തുടര്‍ന്നാണ് ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ബാങ്കിന് നിര്‍ദ്ദേശം നല്‍കിയത്. കാര്‍ഷിക സഹകരണ ഗ്രാമ വികസന ബാങ്കില്‍ നിന്നും തോമസ് പനിയടിമ രണ്ടര ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ജൂലൈയില്‍ മത്സ്യബന്ധനത്തിനിടെ പക്ഷാഘാതം വരുകയും കിടപ്പിലാകുകയും ചെയ്തു. ഭാര്യയും കുട്ടികളുമുണ്ട്. ഭാര്യ മത്സ്യ വിപണനത്തിന് പോയാണ് കുടുംബം പുലര്‍ത്തുന്നത്. ഈ സാഹചര്യത്തിലാണ് ജപ്തി നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
Read More »