KeralaNEWS

ഇന്ന് സന്ധ്യക്ക് 6.30 നും രാത്രി11.30 നും ഇടയില്‍ സംസ്ഥാനത്ത് പവർ കട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6.30 നും 11.30 നും ഇടയില്‍ വൈദ്യുതി നിയന്ത്രണം. നഗരമേഖലകളേയും ആശുപത്രികള്‍ ഉള്‍പ്പെടെ അവശ്യസേവനമേഖലകളേയും വൈദ്യുതി നിയന്ത്രണം ബാധിക്കില്ല.

കേന്ദ്രപൂളില്‍ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ കുറവുണ്ടാവ് വന്ന സാഹചര്യത്തിലാണ് ഇന്ന് വൈകിട്ട് 6.30 മുതല്‍ 11.30 വരെയുള്ള സമയത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കെ.എസ്.ഇ.ബി തീരുമാനിച്ചത്.

ജനങ്ങള്‍ പരമാവധി വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടു. പീക്ക് അവറില്‍ 500 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് പ്രതീക്ഷിക്കുന്നത്. ജനങ്ങള്‍ വൈദ്യുതി ഉപഭോഗം നിയന്ത്രിച്ചില്ലെങ്കില്‍ നിയന്ത്രണം കൂടുതല്‍ സമയത്തിലേക്ക് നീട്ടേണ്ടിവരും.

നഗരപ്രദേശങ്ങളേയും ആശുപത്രിയുള്ള പ്രദേശങ്ങളെയും ഒഴിവാക്കിയുള്ള വൈദ്യുത നിയന്ത്രണമാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചിരിക്കുന്നത്. രാജ്യത്തെ വിവിധ താപനിലയങ്ങളില്‍ കല്‍ക്കരി ക്ഷാമം മൂലം വൈദ്യുതി ഉത്പാദനത്തില്‍ കുറവ് വന്നിട്ടുണ്ട്.

ഇതുമൂലം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവിധ സംസ്ഥാനങ്ങളില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തിയിരുന്നു. നിലവില്‍ രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ ഒരു മണിക്കൂറിലേറെ പവര്‍ കട്ടോ ലോഡ് ഷെഡിംഗോ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അടിയന്തരസാഹചര്യം പരിഗണിച്ച് കോഴിക്കോട് നല്ലളത്തെ താപവൈദ്യുതി നിലയത്തില്‍ ഉത്പാദനം തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. നല്ലളത്ത് നിന്നും വൈദ്യുതിയെത്തുന്നതോടെ തത്കാലം പ്രതിസന്ധി ഒഴിവാക്കാനാവും എന്ന പ്രതീക്ഷയിലാണ് ഇലക്ടിസിറ്റി ബോർഡ്.

Back to top button
error: