Month: April 2022
-
NEWS
റാന്നി:വെള്ളച്ചാട്ടങ്ങളുടെ സ്വന്തം നാട്
ലക്ഷങ്ങളുടെ വിനോദസഞ്ചാര പദ്ധതികളോ ഉൽഘാടനങ്ങളുടെ മാമാങ്കങ്ങളോ ഇല്ലാതെ തന്നെ സാധാരണക്കാരുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളായി മാറിയവയാണ് നമ്മുടെ നാട്ടിലെ വെള്ളച്ചാട്ടങ്ങൾ.അത്തരത്തിൽ വെള്ളച്ചാട്ടങ്ങളുടെ ഈറ്റില്ലമെന്ന് അറിയപ്പെടുന്ന മലനാടിന്റെ റാണിയായ റാന്നിയിലെ ചില വെള്ളച്ചാട്ടങ്ങൾ പരിചയപ്പെടാം. പെരുന്തേനരുവി പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലാണ് പെരുന്തേനരുവി.പാറകൾക്കിടയിലൂടെ കുണുങ്ങി കുണുങ്ങി എത്തി പെട്ടെന്ന് കരുത്താർജ്ജിച്ച് ഹുങ്കാരശബ്ദത്തോടെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ ദൃശ്യം ഒരായിരം ഫ്രെയിമുകള്‍ക്ക് പകരം വയ്ക്കാവുന്നതല്ല.കുത്തിയൊഴുകുന്ന വെള്ളച്ചാട്ടം കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന പാറകള്‍ക്ക് വൈവിധ്യമാര്‍ന്ന ശില്പരൂപം നല്‍കിയിരിക്കുന്നതും ഇവിടുത്തെ പ്രത്യേകതയാണ്.ഒരാൾ പൊക്കമുള്ള കുഴികൾ വരെ ഈ പാറക്കൂട്ടങ്ങളിൽ ഉണ്ട്.എല്ലാം വെള്ളത്തിന്റെ കുത്തൊഴുക്കിൽ രൂപപ്പെട്ടത്.അമിത ‘സാഹസികത’ കാണിച്ച ധാരാളം പേർ ഇവിടെ അപകടത്തിൽ പെട്ടിട്ടുമുണ്ട്. അതിനാൽ.സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട എന്നു മാത്രം പറയുന്നു. പശ്ചിമഘട്ട മലനിരകളിലൂടെ ശാന്തമായി ഒഴുകിയത്തെി വനമേഖലയുടെ പശ്ചാത്തലത്തില്‍ രൗദ്രഭാവം പൂണ്ട് 100 അടി ഉയരത്തില്‍ നിന്ന് പമ്പാനദിയിലേക്ക് പതിക്കുന്ന പെരുന്തേനരുവിയുടെ കാഴ്ച കാണേണ്ടത് തന്നെയാണ്. നാവീണരുവി പെരുന്തേനരുവിക്ക് തൊട്ടു മുകളിൽ തന്നെയാണ് ഇത്.കാഴ്ചകൾ കാണാൻ എത്തുന്നവരെ പിടിച്ചു…
Read More » -
NEWS
ഇന്ന് ഓശാന ഞായർ
ക്രിസ്തുവിന്റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ ഓർമയാചരണമായി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ഓശാന ഞായർ ആഘോഷിക്കുന്നു.ജെറുസലേം നഗരത്തിലേക്ക് കഴുതപ്പുറത്ത് യേശുദേവൻ കടന്നു ചെല്ലുമ്പോൾ നഗരവാസികൾ കുരുത്തോലയുമായി സ്വീകരിച്ചതിന്‍റെ ഓർമ്മ പുതുക്കലാണ് ഓശാനത്തിരുനാൾ അഥവാ ഓശാനപ്പെരുന്നാൾ. ഓശാന, ഓശാന എന്നു പറഞ്ഞാണ് ജറുസലേം ജനത ക്രിസ്തുവിനെ വരവേറ്റത്.ഓശാന (ഹോസാന) എന്നതിന് ‘രക്ഷിക്കണേ’, ‘സഹായിക്കണേ’ എന്നൊക്കെയാണ് അർത്ഥം. ജറുസലേം നഗരം മുഴുവൻ ഇളകിമറിഞ്ഞ് സൈത്തിൻ കൊമ്പുകളും ഒലിവിലകളും വീശി ക്രിസ്തുവിനെ ആർപ്പുവിളിച്ച് സ്വീകരിച്ചതിന്റെ ഓർമയാണ് ഓരോ ഓശാന ഞായറും. കുരുത്തോലകളുമായാണ് വിശ്വാസികൾ ഈ ദിനം ചടങ്ങുകളിൽ പങ്കെടുക്കുക.ഓശാന ഞായറിൻ്റെ ഭാഗമായി വിവിധ ദേവാലയങ്ങളിൽ ചടങ്ങുകൾ നടക്കും.ഈ ദിവസം പള്ളികളിൽ, പ്രത്യേക പ്രാർത്ഥനകളും കുരുത്തോല വെഞ്ചരിപ്പും, കുരുത്തോലകളുമേന്തിയുള്ള പ്രദക്ഷിണവും ഉണ്ടായിരിക്കും. വിശ്വാസികൾ കുരുത്തോലയെ വളരെ ഭക്തിയോടെ കൈകാര്യം ചെയ്യുകയും വീട്ടിൽ ഭദ്രമായി സൂക്ഷിക്കുകയും ചെയ്യുന്നു.
Read More » -
NEWS
പാസ്പോർട്ട് നഷ്ടപ്പെട്ടാൽ എന്തു ചെയ്യണം?
സർക്കാർ നൽകുന്ന അന്താരാഷ്ട്ര ഐഡന്റിറ്റിയാണ് പാസ്‌പോർട്ട്. വിദേശയാത്രയ്ക്ക് പുറമെ വിവിധ ആവശ്യങ്ങൾക്കും പാസ്പോർട്ട് ഉപയോഗിക്കാവുന്നതാണ്. വ്യക്തികളുടെ ഐഡന്റിറ്റി, ജനനത്തീയതി (DoB), വിലാസം എന്നിവയുടെ തെളിവായും പാസ്‌പോർട്ട് അംഗീകരിക്കപ്പെടുന്നു. ഒരു വ്യക്തിക്ക് വോട്ടർ ഐഡി കാർഡ്, ഡ്രൈവിംഗ് ലൈസൻസ് പോലുള്ള രേഖകൾ ഇല്ലെങ്കിൽ, അതിനുപകരമായും പാസ്‌പോർട്ട് ഉപയോഗിക്കാം. എന്നാൽ നിങ്ങളുടെ പാസ്പോർട്ട് നഷ്ട്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ ഉടൻ ചെയ്യേണ്ടത് എന്താണെന്ന് അറിയാമോ? പാസ്‌പോർട്ട് നഷ്‌ടപ്പെട്ടാൽ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലും പാസ്‌പോർട്ട് ഓഫീസിലും വിവരം അറിയിക്കണം.എന്നാൽ വിദേശത്താണ് പാസ്‌പോർട്ട് നഷ്ടപ്പെടുന്നതെങ്കിൽ പാസ്‌പോർട്ട് നഷ്ടപ്പെട്ടതായി ഇന്ത്യൻ എംബസിയിൽ റിപ്പോർട്ട് ചെയ്യണം. ആവശ്യമായ രേഖകളും അപേക്ഷാ ഫോമും സഹിതം അടുത്തുള്ള പാസ്‌പോർട്ട് സേവാ കേന്ദ്രത്തിൽ പാസ്‌പോർട്ട് വീണ്ടും ഇഷ്യു ചെയ്യുന്നതിനുള്ള അപേക്ഷ സമർപ്പിക്കുകയാണ് അടുത്ത നടപടി. യാത്രയ്ക്കിടെ നിങ്ങളുടെ പാസ്‌പോർട്ട് നഷ്‌ടപ്പെടുകയാണെങ്കിൽ, ആ രാജ്യത്ത് സ്ഥിതിചെയ്യുന്ന ബന്ധപ്പെട്ട മിഷനിൽ റിപ്പോർട്ട് ചെയ്ത് അവർ നൽകുന്ന എമർജൻസി സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ വ്യക്തിയ്ക്ക് ഇന്ത്യയിലേക്ക് വരാം.…
Read More » -
Kerala
നിഖില്‍ പൈലിക്ക് പിന്തുണയര്‍പ്പിച്ച് ഡീന്‍ കുര്യാക്കോസ്; മറുപടിയുമായി എം.എം. മണി
ഇടുക്കി ഗവണ്മെന്റ് കോളജിലെ എസ്എഫ്ഐ പ്രവര്ത്തകന് ധീരജിന്റെ കൊലപാതകകേസിലെ പ്രതി നിഖില്‍ പൈലിക്ക് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയ ഡീന്‍ കുര്യാക്കോസ് എംപിക്ക് മറുപടിയുമായി മുന്‍ മന്ത്രി എം.എം. മണി. “ഈനാംപേച്ചിക്ക് പറ്റിയ കൂട്ട്’ എന്ന തലക്കെട്ടോട് കൂടി, ഡീൻ കുര്യാക്കോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് മണി തന്റെ ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഡീന്‍ കുര്യാക്കോസ് ജാമ്യം ലഭിച്ച നിഖില്‍ പൈലിക്ക് പിന്തുണയുമായി പരസ്യമായി രംഗത്തെത്തിയത്. ഫേസ്ബുക്കിലെഴുതിയ പോസ്റ്റിലാണ് ഡീന്‍ കുര്യാക്കോസ് നിഖിലിന് പിന്തുണയറിയിച്ചത്.
Read More » -
NEWS
കൊച്ചി ലുലു മാളിൽ തമിഴ്നാട് സ്വദേശിയായ വിദ്യാര്‍ഥിനിയെ കയറിപ്പിടിച്ചയാളെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു
കൊച്ചി: ഇടപ്പള്ളി ലുലു മാളിൽ തമിഴ്നാട് സ്വദേശിയായ വിദ്യാര്‍ഥിനിയെ കയറിപ്പിടിച്ചയാളെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.കൊടുങ്ങല്ലൂര്‍ കല്ലുമഠത്തില്‍ ധനേഷ് ധനപാലനാണ് (44) അറസ്റ്റിലായത്. ഊട്ടിയിൽ നിന്നും കൊച്ചിയിലേക്ക് വിനോദയാത്രയ്‌ക്കെത്തിയ പ്ലസ് ടു വിദ്യാര്‍ഥിനികളുടെ സംഘത്തിലുള്ള പെൺകുട്ടിയെയാണ് ഇയാൾ ലുലു മാളിൽ വച്ച് കയറിപ്പിടിച്ചത്.വിനോദയാത്രയുടെ ഭാഗമായി പലയിടത്തും സന്ദര്‍ശിച്ച ശേഷം ഇന്നലെ വൈകിട്ടാണ് ഇവർ മാളില്‍ എത്തിയത്. ഈ സമയം കെജിഎഫ് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്‍ യാഷും ലുലുവില്‍ ഉണ്ടായിരുന്നു.പെൺകുട്ടി ബഹളം വച്ചതിനെ തുടർന്ന് അവിടെ ഉണ്ടായിരുന്ന പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read More » -
NEWS
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു
ദില്ലി: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു.അക്കൗണ്ട് പുനസ്ഥാപിക്കുന്നതുവരെ പുതിയ ട്വീറ്റുകള്‍ അവഗണിക്കണമെന്ന് ഐ എം ഡി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. ഹാക്ക് ആയ ശേഷം വിവിധ തരത്തിലുള്ള അറിയിപ്പുകളാണ് ട്വിറ്റര്‍ പേജിലുടെ പുറത്തുവരുന്നത്.അതിനാലാണ് അക്കൗണ്ട് പുനസ്ഥാപിക്കുന്നതുവരെ പുതിയ ട്വീറ്റുകള്‍ അവഗണിക്കണമെന്ന് ഐ എം ഡി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചത്.
Read More » -
Kerala
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി വേനൽ മഴ
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി വേനൽ മഴ ശക്തിയായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴയ്ക്കൊപ്പം ഇടിമിന്നലിനും അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ചയോടെ വേനൽമഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിലവിലെ നിഗമനം. ആന്‍ഡമാന്‍ കടലിലും, ശ്രീലങ്കയ്ക്ക് മുകളിലുമായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയാണ് നിലവില്‍ ശക്തമായ മഴയ്ക്ക് ഇടയാക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇവിടങ്ങളിൽ ഏഴ് മുതൽ 11 സെന്റീമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത.
Read More » -
NEWS
ആഗോള തലത്തില്‍ ഏറ്റവും ഉയര്‍ന്ന പാചക വാതക വില ഇന്ത്യയിൽ; പെട്രോൾ വിലയിൽ മൂന്നാമത്
ന്യൂഡൽഹി: ആഗോള തലത്തില്‍ ഏറ്റവും ഉയര്‍ന്ന പാചക വാതക വില ഇന്ത്യയില്‍. ലിറ്റര്‍ പ്രകാരമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും ഉയര്‍ന്ന വിപണി വിലയിലാണ് ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് പാചക വാതകം ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.ഇത്തരത്തില്‍, പെട്രോള്‍ വില ലിറ്ററിന് ലോകത്ത് തന്നെ മൂന്നാമതാണെന്നും ഡീസല്‍ വിലയിൽ എട്ടാമതാണെന്നും റിപ്പോര്‍ട്ടിലുണ്ട്.ടൈംസ് ഓഫ് ഇന്ത്യയുടേതാണ് റിപ്പോർട്ട്. അന്താരാഷ്ട്ര വിപണിയിയിലെ വിലക്കയറ്റമാണ് ഇന്ധന വില വര്‍ധനയ്ക്ക് കാരണമായി കേന്ദ്രം ഇപ്പോൾ ചൂണ്ടിക്കാട്ടുന്നത്.എന്നാൽ അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞ സമയത്തും ഇന്ത്യയിൽ ഇന്ധനവില കൂടുകയായിരുന്നു.
Read More » -
Kerala
അമിത് ഷായുടെ ഹിന്ദി വിവാദം : പിണറായി വിജയന്‍ പ്രതികരിച്ചു
അമിത് ഷായുടെ ഹിന്ദി വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏക ശിലാ രൂപത്തിലേക്ക് രാജ്യത്തെ മാറ്റാനുള്ള നീക്കമാണ് ഇപ്പോള്‍ നടന്നുക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാനുള്ള ശ്രമമാണ് ബിജെപിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. എന്നാല്‍ അത് അനുവദിക്കാനാകില്ല. പ്രാദേശിക ഭാഷ ഇല്ലാതാക്കി ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ വേദിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Read More » -
NEWS
തമിഴ്നാട്ടിലേക്ക് ബൈക്ക് മോഷ്ടിച്ചു കടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് ബ്ലാക്ക്മാൻ നസീർ പിടിയിൽ
തൃശൂർ:കേരളത്തില്‍നിന്നും ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ച് തമിഴ്‌നാട്ടിലേയ്ക്ക് കടത്തുന്ന കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടി.പരിയാരം മുനിപ്പാറ സ്വദേശി കിഴക്കുംതല വീട്ടില്‍ ബ്ലാക്ക്മാന്‍ നസി എന്നറിയപ്പെടുന്ന നസീര്‍ (43) ആണ് പിടിയിലായത്. ചാലക്കുടി ആനമല ജംഗ്ക്ഷനില്‍ നിന്നും ഒരു മാസം മുന്‍പ് കൂടപ്പുഴ സ്വദേശിയായ വ്യാപാരിയുടെ കടയുടെ സമീപത്തായി പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനം മോഷണം പോയിരുന്നു.തുടര്‍ന്ന് ടൗണിലെയും പരിസരങ്ങളിലെയും വിവിധ സ്ഥലങ്ങളില്‍ നിന്നായി നിരവധി വാഹനങ്ങള്‍ മോഷണം പോയതോടെ മോഷ്ടാവിനെ പിടികൂടാന്‍ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. വിവിധ സംഘങ്ങളായി തിരിഞ്ഞ് കേരള തമിഴ്‌നാട് അതിര്‍ത്തികളിലെ പ്രധാനനിരത്തുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചാലക്കുടിയില്‍ നിന്നും നൂറ്റമ്ബതോളം കിലോമീറ്ററകലെ പൊള്ളാച്ചിക്കടുത്ത് ജമീന്‍ഊത്തുക്കുളിക്കു സമീപമുള്ള നഞ്ചേഗൗണ്ടന്‍പുതുരില്‍ നിന്നും പ്രതിയെപ്പറ്റി സൂചന ലഭിച്ചത്. ചാലക്കുടി ഡിവൈഎസ്പി സി.ആര്‍ സന്തോഷ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എസ് സന്ദീപ്, എസ്.ഐമാരായ ജിനുമോന്‍ തച്ചേത്ത്, ജോഫി ജോസ്, സി.എ ജോബ്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം…
Read More »