Month: April 2022
-
NEWS
ദുരിത കഥളുമായി ലങ്ക
കൊളംബോ: കുഞ്ഞുങ്ങള്‍ക്കു കൊടുക്കാന്‍പോലും പാല്‍ വാങ്ങാന്‍ കിട്ടാനില്ലാത്ത രാജ്യം, പിന്നെയുള്ളത് പാല്‍പ്പൊടിയാണ്. പക്ഷേ, അതിന്റെ വില താങ്ങാനാകില്ല. മരുന്നിനും പാല്‍പ്പൊടിക്കും ഇന്ധനത്തിനുമൊക്കെയായി ആരുടെയൊക്കെയോ കനിവുതേടി തെരുവില്‍ ക്യൂ നില്‍ക്കുകയാണ് ഒരു ജനത. ‘കുടുംബ സര്‍ക്കാരിന്റെ’ വികല നയങ്ങളാല്‍ കടക്കെണിയിലായിപ്പോയ രാജ്യത്തിന്റെ ദുരവസ്ഥയാണിത്. വളരെ ദൂരെയൊന്നുമല്ല, ആ രാജ്യം. കേരളത്തില്‍നിന്നു നേരിട്ടുള്ള വിമാനത്തില്‍ യാത്ര ചെയ്താല്‍ ഒന്നര മണിക്കൂറില്‍ എത്താവുന്ന അയല്‍രാജ്യമായ ശ്രീലങ്കയിലാണു ദുരിതത്തിരമാല അടിച്ചുകയറുന്നത്. ഇന്ധന, ഭക്ഷ്യക്ഷാമങ്ങള്‍ കാരണം ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നറിയാതെ, ആശങ്കക്കടലിലാണ് 2.2 കോടിയോളമുള്ള മനുഷ്യര്‍. ഭേദപ്പെട്ട ജീവിതനിലവാരത്തില്‍ കഴിഞ്ഞവരാണു ലങ്കന്‍ ജനത. പെട്ടെന്ന് എല്ലാം ഇരുട്ടിലാക്കിയതു സര്‍ക്കാരിന്റെ പിടിപ്പുകേടുകളാണെന്നു വിശ്വസിക്കുന്നവരാണ് ഏറെയും. പാചകവാതകവിതരണം നിലച്ചിട്ട് ഒരു മാസമായി. മൂന്നു മണിക്കൂര്‍വരെ വരിയില്‍ നിന്നാലും സ്റ്റൗ കത്തിക്കാന്‍ മണ്ണെണ്ണ കിട്ടാത്ത അവസ്ഥ. പാല്‍ക്ഷാമം രൂക്ഷമായതോടെ പാല്‍പ്പൊടിക്കു ഡിമാന്‍ഡ് കൂടി. കിലോഗ്രാമിന് 2000 ശ്രീലങ്കന്‍ രൂപ വിലയുള്ള പാല്‍പ്പൊടി താങ്ങാനാവില്ലെന്നു നാട്ടുകാര്‍ സങ്കടപ്പെടുന്നു. രാജപക്‌സെ കുടുംബം നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ…
Read More » -
NEWS
ചക്ക ദുബായിലേക്ക് പറക്കുന്നു; പക്ഷേ കേരളത്തില്‍നിന്നല്ല!
ധൂബ്രി: ദുബായിലേക്ക് ഇനി ചക്കയും പച്ചമുളകും പറന്നെത്തും. ചക്ക വരുന്നത് കേരളത്തില്‍നിന്നല്ലെന്നു മാത്രം. പകരം അസമില്‍നിന്നാണ്. ദുബായിലേക്ക് അസമില്‍നിന്ന് ചക്കയും പച്ചമുളകും കയറ്റുമതി ചെയ്യുന്നതിന് വെള്ളിയാഴ്ച തുടക്കമിട്ടു. അസമിലെ ബിലാസിപാറ ടൗണില്‍ നിന്ന് ചക്കയും മുളകുമായി പുറപ്പെട്ട വാഹനം ധൂബ്രി ഡപ്യൂട്ടി കമ്മിഷണര്‍ അന്‍ബമുതന്‍ എംപി ഫ്‌ലാഗ് ഓഫ് ചെയ്തു. ലോകപ്രിയോ ഗോപിനാഥ് ബൊര്‍ദോലോയ് വിമാനത്താവളത്തില്‍നിന്ന് ശനിയാഴ്ച മുംബൈയിലേക്കും അവിടെനിന്ന് ദുബായിലേക്കും ചക്കയെത്തിക്കാനാണു പദ്ധതി. 1500 കിലോ ചക്കയും 500 കിലോ പച്ചമുളകുമാണ് കയറ്റുമതി ചെയ്യുന്നത്. ഇത് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ വഴി ഗള്‍ഫ് രാജ്യങ്ങളിലെ 200ലധികം സൂപ്പര്‍മാര്‍ക്കറ്റുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും എത്തിക്കും. വിഷു അടുത്തതോടെ കണിവയ്ക്കാനും കറി വയ്ക്കാനും വറുക്കാനുമെല്ലാമായി ചക്കയ്ക്ക് വന്‍ ഡിമാന്‍ഡാണ് ഗള്‍ഫ് മേഖലയില്‍. അസമിലെ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്സ് എക്സ്പോര്‍ട്ട് ഡവലപ്മെന്റ് അതോറിറ്റിയുടെ (എപിഇഡിഎ) ഏകോപനത്തിലാണ് കയറ്റുമതി. ‘ധൂബ്രി ജില്ലയോടൊപ്പം അസമിനും കാര്‍ഷിക-സാമ്പത്തിക മേഖലയ്ക്ക് ഇതു പ്രധാനപ്പെട്ട ദിവസമാണ്. ജില്ലാ ഭരണകൂടത്തിന്റെയും കര്‍ഷകരുടെയും അതിതീവ്രപരിശ്രമത്തിലൂടെ…
Read More » -
NEWS
പാക്കിസ്താനില്‍ അരങ്ങേറിയത് അത്യന്തം നാടകീയ സംഭവങ്ങള്‍
ഇസ്ലാമാബാദ്: അവസാന ബോള്‍ വരെ കളിതുടരുമെന്ന് പ്രഖ്യാപിച്ച ഇമ്രാന്‍ ഖാന് അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ ദയനീയ പരാജയമാണ് കാത്തിരുന്നത്. 174 അംഗങ്ങള്‍ അവിശ്വാസത്തെ പിന്തുണച്ച് വോട്ട് ചെയ്തു. 172 വോട്ടാണ് അവിശ്വാസം പാസാകാന്‍ വേണ്ടിയിരുന്നത്. തെഹ്‌രീക് ഇന്‍സാഫ് പാര്‍ട്ടി അംഗങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നതിനാല്‍ ഇമ്രാന് ഒരുവോട്ടുപോലും നേടാനായില്ല. അവിശ്വാസപ്രമേയ വോട്ടെടുപ്പ് തടയാനുള്ള ഇമ്രാന്റെ ശ്രമങ്ങള്‍ പാക്‌ഹൈക്കോടതിയുടെയും സൈന്യത്തിന്റെയും ഇടപെടലുകളെത്തുടര്‍ന്നാണ് പരാജയപ്പെട്ടത്. ഇന്നലെ ദേശീയ അസംബ്ലി അഞ്ചുവട്ടം നിര്‍ത്തിവച്ച സഭാ അധ്യക്ഷന്റെ നടപടിയില്‍ വോട്ടെടുപ്പ് അനിശ്ചിതമായി നീണ്ടതിനെത്തുടര്‍ന്ന് പാക് സുപ്രീംകോടതി അമര്‍ഷം വെളിവാക്കി. വോട്ടെടുപ്പിന് അര്‍ധരാത്രി വരെ കാക്കുമെന്നും നടത്തിയില്ലെങ്കില്‍ പ്രത്യേക സിറ്റിങ് നടത്തുമെന്നു കോടതി അറിയിച്ചു. 12.30 വരെ വോട്ടെടുപ്പിന് സമയപരിധി നിശ്ചയിക്കുകയും ചെയ്തു. ഇല്ലെങ്കില്‍ 12.45ന് കോടതി വിശാലബെഞ്ച് ചേരുമെന്ന് അറിയിച്ചു. പിന്നാലെ ഇസ്ലാമാബാദ് ഹൈക്കോടതി ചീഫ്ജസ്റ്റിസ് ഹൈക്കോടതിയിലേക്ക് എത്തി. തുടര്‍ന്ന് അസംബ്ലി വീണ്ടും ചേര്‍ന്നപ്പോള്‍ സുപ്രീം കോടതിയുടെ അറസ്റ്റ് ഭയന്ന് സ്പീക്കര്‍ സ്പീക്കര്‍ ആസാദ് ഖൈസറും ഡെപ്യൂട്ടി സ്പീക്കറും…
Read More » -
NEWS
ഇമ്രാന്‍ ഖാന്‍ ഔട്ട്; അവിശ്വാസത്തിലൂടെ പുറത്താകുന്ന ആദ്യ പാക് പ്രധാനമന്ത്രി
ഇസ്ലാമാബാദ്: അവിശ്വാസ പ്രമേയത്തിലൂടെ പുറത്താകുന്ന ആദ്യ പാക് പ്രധാനമന്ത്രി എന്ന നാണക്കേടുമായി ഇമ്രാന്‍ ഖാന്‍ പുറത്ത്. അവസാന ബോള്‍ വരെ കളിതുടരുമെന്ന് പ്രഖ്യാപിച്ച ഇമ്രാനെ അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ ദയനീയ പരാജയമാണ് കാത്തിരുന്നത്. 174 അംഗങ്ങള്‍ അവിശ്വാസത്തെ പിന്തുണച്ച് വോട്ട് ചെയ്തു. 172 വോട്ടാണ് അവിശ്വാസം പാസാകാന്‍ വേണ്ടിയിരുന്നത്. തെഹ്‌രീക് ഇന്‍സാഫ് പാര്‍ട്ടി അംഗങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നതിനാല്‍ ഇമ്രാന് ഒരുവോട്ടുപോലും നേടാനായില്ല. അവിശ്വാസപ്രമേയ വോട്ടെടുപ്പ് തടയാനുള്ള ഇമ്രാന്റെ ശ്രമങ്ങള്‍ പാക്െഹെക്കോടതിയുടെയും െസെന്യത്തിന്റെയും ഇടപെടലുകളെത്തുടര്‍ന്നാണ് പരാജയപ്പെട്ടത്. ഇന്നലെ ദേശീയ അസംബ്ലി അഞ്ചുവട്ടം നിര്‍ത്തിവച്ച സഭാ അധ്യക്ഷന്റെ നടപടിയില്‍ വോട്ടെടുപ്പ് അനിശ്ചിതമായി നീണ്ടതിനെത്തുടര്‍ന്ന് പാക് സുപ്രീംകോടതി അമര്‍ഷം വെളിവാക്കി. വോട്ടെടുപ്പിന് അര്‍ധരാത്രി വരെ കാക്കുമെന്നും നടത്തിയില്ലെങ്കില്‍ പ്രത്യേക സിറ്റിങ് നടത്തുമെന്നു കോടതി അറിയിച്ചു. 12.30 വരെ വോട്ടെടുപ്പിന് സമയപരിധി നിശ്ചയിക്കുകയും ചെയ്തു. ഇല്ലെങ്കില്‍ 12.45ന് കോടതി വിശാലബെഞ്ച് ചേരുമെന്ന് അറിയിച്ചു. പിന്നാലെ ഇസ്ലാമാബാദ് െഹെക്കോടതി ചീഫ്ജസ്റ്റിസ് െഹെക്കോടതിയിലേക്ക് എത്തി. തുടര്‍ന്ന് അസംബ്ലി വീണ്ടും ചേര്‍ന്നപ്പോള്‍…
Read More » -
India
ആഗ്രഹമുണ്ടായിരുന്നു പക്ഷേ സോണിയാ ഗാന്ധി തടഞ്ഞു- തരൂർ, കെ.വി തോമസിനെ തിരുതതോമസെന്ന് വിളിച്ചത് സ്വന്തം നാട്ടുകാരും അച്യുതാനന്ദനുമെന്നും തോമസിൻ്റെ ആസ്തി അന്വേഷിക്കുന്നമെന്നും കെ.സുധാകരൻ
ന്യൂഡല്‍ഹി: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാന്‍ തനിക്ക് വ്യക്തിപരമായി ആഗ്രഹമുണ്ടായിരുന്നെന്ന് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കോണ്‍ഗ്രസ് അധ്യക്ഷയുടെ നിര്‍ദേശം താന്‍ അംഗീകരിക്കുകയായിരുന്നു. “വിഷയത്തെ കുറിച്ച് സോണിയാ ഗാന്ധിയോട് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു, കെ.പി.സി.സി അധ്യക്ഷന്‍ എടുത്ത നിലപാട് നമ്മള്‍ അംഗീകരിക്കണമല്ലോ, അതുകൊണ്ട് പോകാതിരിക്കുകയാണ് ഭേദമെന്ന്. ശരി, നിങ്ങളല്ലേ പാര്‍ട്ടി പ്രസിഡന്റ്. പോകണ്ടെന്ന് പറഞ്ഞാല്‍ പോകില്ല എന്നു പറഞ്ഞു. ഇത്രേയുള്ളൂ. എനിക്ക് വ്യക്തിപരമായി പോകാന്‍ താല്‍പര്യമുണ്ടെങ്കിലും ഞാന്‍ പാര്‍ട്ടി അംഗമായതുകൊണ്ട് പാര്‍ട്ടി അധ്യക്ഷ പറയുന്നത് ബഹുമാനിക്കുന്നു. അത്രേയുള്ളൂ. കെ.വി തോമസ് അദ്ദേഹത്തിന്റെ സ്വന്തം തീരുമാനം എടുത്തു. അതേക്കുറിച്ച് അദ്ദേഹം തന്നെ പറയട്ടെ. അദ്ദേഹത്തിന്റെ നിലപാടിനെക്കുറിച്ച് ഒന്നും പറയാനില്ല.” തരൂര്‍ പറഞ്ഞു. അതേസമയം കെ.വി തോമസ് വിഷയത്തിൽ നടപടിയെടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും കെ റെയിലിൽ കെ.വി തോമസിന്റെ നിലപാട് വിവരമില്ലായ്മയാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. പാർട്ടിയുടെ പ്രഖ്യാപിത ശത്രുവാണ് അദ്ദേഹം. ഈ വിഷയത്തിൽ…
Read More » -
NEWS
കോട്ടയത്ത് ബൈക്കിന് പിന്നില്‍ ടോറസ് ലോറിയിടിച്ച് യുവാവ് മരിച്ചു
കോട്ടയം: എം സി റോഡില്‍ കുറവിലങ്ങാടിന് സമീപം ബൈക്കിന് പിന്നില്‍ ടോറസ് ലോറിയിടിച്ച് യുവാവ് മരിച്ചു പുതുപ്പള്ളി പരിയാരം കാടമുറി കൊച്ചുപറമ്ബില്‍ കുഞ്ഞുമോന്‍ അന്നമ്മ ദമ്ബതികളുടെ മകന്‍ റോബിന്‍ കെ ജോണ്‍ (28 ) ആണ് മരിച്ചത് ശനിയാഴ്ച രാത്രി 7.30 ഓടെ പുതുവേലി കോളേജിന് സമീപം ആണ് അപകടം ഉണ്ടായത്. പെരുമ്ബാവൂര്‍ യൂണി പവര്‍ കമ്ബനിയില്‍ ടെക്നീഷ്യനായിരുന്ന റോബിൻ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് അപകടം.ഇക്കഴിഞ്ഞ മാര്‍ച്ച് 19 നായിരുന്നു റോബിന്റെ വിവാഹം.
Read More » -
Kerala
മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥനെ കാണാനില്ല, ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ കടുത്ത മാനസിക പീഡനമെന്ന് പരാതി
മലപ്പുറം: അരീക്കോട് സ്പെഷ്യല്‍ ഒപ്പറേറ്റിംഗ് ഗ്രൂപ്പ് ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി. കോഴിക്കോട് വടകര സ്വദേശി മുബാഷിറിനെയാണ് കാണാതായത്. എം.എസ്.പി ബറ്റാലിയന്‍ അംഗമായ മുബാഷിറിനെ ഇന്നലെ രാവിലെയാണ് കാണാതായത്. ക്യാമ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പീഡനം താങ്ങാനാവുന്നില്ലെന്ന് മുബാഷിര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് കുറിപ്പ് പങ്കുവെച്ചിരുന്നു. അരീക്കോട് പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. ഒരു പൊലീസുകാരന്റെ നിസ്സഹായത എന്ന പേരിലാണ് മുബാഷ് എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. “പോവുകയാണ് ഞാൻ. നിസ്സഹായനായി. സങ്കടമില്ല, പരിഭവമില്ല. ഞാനോടെ തീരണം ഇത്. ഇനിയൊരാൾക്ക് ഇങ്ങനെ സംഭവിക്കാൻ പാടില്ല…” ഇങ്ങനെയാണ് കത്തിലുള്ളത്. വിദേശത്ത് നിന്ന് അവധിക്ക് വന്ന ഭാര്യയെ കാണാൻ അവധി ലഭിച്ചില്ല എന്നും മുബാഷിർ കുറിപ്പിൽ പറയുന്നു.
Read More » -
NEWS
പാക്കിസ്ഥാനില്‍ നാടകീയ നീക്കങ്ങള്‍; സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവച്ചു
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ രാഷ്ട്രീയ ഭാവിയുടെ വിധി നിര്‍ണയിക്കുന്ന ദേശീയ അസംബ്ലി യോഗം തുടരുന്നതിനിടെ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവച്ചു. സുപ്രീംകോടതിയുടെ അര്‍ദ്ധരാത്രിയിലുള്ള ഇടപെടലുകള്‍ ഭയന്നാണ് ഇരുവരും രാജിവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ സ്പീക്കറായി അയാ സാദ്ദിഖിനെ ചുമതലപ്പെടുത്തിയെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അവിശ്വാസ പ്രമേയ അവതരിപ്പിച്ചിട്ടുണ്ട്. ഉടന്‍ വോട്ടെടുപ്പ് നടക്കും. രാത്രി പത്തരയ്ക്ക് മുന്‍പ് അവിശ്വാസം വോട്ടിനിടണം എന്ന സുപ്രീംകോടതിയുടെ വിധി അടിസ്ഥാനത്തില്‍ രാവിലെ പത്തരയ്ക്ക് സഭ ചേര്‍ന്നെങ്കിലും പ്രതിപക്ഷം സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി ബഹളം കൂട്ടിയതോടെ സ്പീക്കര്‍ അസസ് ഖൈസര്‍ സഭ നിര്‍ത്തിവെച്ചിരുന്നു. അരമണിക്കൂറിനുള്ളില്‍ വീണ്ടും സഭ ചേരും എന്നായിരുന്നു അറിയിച്ചിരുന്നത് എങ്കിലും സഭ പിന്നീട സമ്മേളിച്ചത് രണ്ടര മണിക്കൂറിനു ശേഷം മാത്രമാണ്. അവസാന നിമിഷവും ഇമ്രാന്‍ നടത്തുന്ന കള്ളക്കളിയുടെ ഫലമായാണ് വോട്ടെടുപ്പ് വൈകിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചിട്ടുണ്ട്. രാജ്യത്തേയും ഭരണഘടനയെയും കോടതിയെയും ഇമ്രാന്‍ അധിക്ഷേപിക്കുന്നുവെന്ന് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോ വിമര്‍ശിച്ചു. ചീഫ് ജസ്റ്റിസ് സുപ്രീം കോടതിയിലെത്തിയിട്ടുണ്ട്. അര്‍ധരാത്രി…
Read More » -
NEWS
ശ്വാസംമുട്ടൽ ഉണ്ടോ,ഇതാ ശ്വാസകോശങ്ങളുടെ ആരോഗ്യത്തിന് ചില ശ്വസനവ്യായാമങ്ങള്‍
ശ്വാസകോശങ്ങള്‍ക്ക് കൂടുതല്‍ ഓക്‌സിജന്‍ ലഭിക്കുവാനും കൂടുതല്‍ ഓക്‌സിജന്‍ ഉള്‍ക്കൊള്ളുവാനും ശ്വസനക്രിയകള്‍ സഹായിക്കും. ഇതുമൂലം രക്തപ്രവാഹവും വര്‍ദ്ധിക്കും.ശ്വസനേന്ദ്രിയം വൃത്തിയാക്കുവാനും ശ്വസനവ്യായാമങ്ങള്‍ സഹായിക്കുന്നു. ദഹനം ത്വരിതഗതിയിലാകാനും കൂടുതല്‍ ഊര്‍ജം ലഭിക്കാനും തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനും ശ്വസനവ്യായാമം നല്ലതാണ്. എല്ലാറ്റിനുമുപരിയായി മനസിനും ശരീരത്തിനും ഉന്മേഷം നല്‍കുവാനും ശ്വസനവ്യായാമങ്ങള്‍ സഹായിക്കും. വ്യായാമം ചെയ്യുമ്പോള്‍ ശരീരം എപ്പോഴും നിവര്‍ന്നിരിക്കാന്‍ ശ്രദ്ധിക്കണം.എന്നാലേ ഓക്‌സിജന്റെ സഞ്ചാരം ശരിക്കു നടക്കുകയുള്ളൂ. ശ്വസനവ്യായാമം ചെയ്യുന്ന സമയത്ത് വയറിന്റെ ഗതി പ്രധാനമാണ്. ശ്വസിക്കുമ്പോള്‍ വയര്‍ എപ്പോഴും മുകളിലേക്ക് പൊങ്ങണം. നടക്കുമ്പോഴും ബസില്‍ സഞ്ചരിക്കുന്ന സമയത്തും ഓഫീസില്‍ ജോലിക്കിടെയും ശ്വസനക്രിയകള്‍ ചെയ്യാവുന്നതേയുളളൂ. മൂക്കിന്റെ ഒരു വശത്തിലൂടെ ഉള്ളിലേക്കു ശ്വാസമെടുത്ത് മറുവശത്തിലൂടെ നിശ്വസിക്കുക. കഴിയുന്നത്ര വായു ഉള്ളിലേക്കെടുത്ത് ശ്വാസം പിടിച്ചുവയ്ക്കുക. കുറച്ചു സമയത്തിന് ശേഷം പുറത്തേക്ക് കളയുക. വാരിയെല്ലിന് താഴെയായി കൈവയ്ക്കുക. ശ്വാസം ഉള്ളിലേക്കെടുക്കുകയും നിശ്വസിക്കുകയും ചെയ്യുക. വാരിയെല്ല് മുന്നിലേക്കും പിന്നിലേക്കും ക്രമാനുഗതമായി പോകുന്നുണ്ടെങ്കില്‍ ശരിയായ രീതിയിലാണ് ശ്വാസോച്ഛാസം ചെയ്യുന്നതെന്ന് മനസിലാക്കാം. യോഗയില്‍ നിരവധി പ്രാണായാമങ്ങളുണ്ട്.യോഗ പരിശീലിക്കുകയാണെങ്കില്‍ ശ്വസനക്രിയകള്‍…
Read More » -
NEWS
മൊബൈൽ ഫോണിന്റെ അമിതോപയോഗം ആപത്ത്; എങ്ങനെ മൊബൈൽ ഫോൺ സുരക്ഷിതമായി ഉപയോഗിക്കാം
മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇത് വായിക്കാതെ പോകരുത്. മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവരില്‍ മാനസിക പിരിമുറുക്കം, തലവേദന, ഓര്‍മക്കുറവ്, കേള്‍വിക്കുറവ്, ക്യാന്‍സര്‍ തുടങ്ങിയവയ്ക്ക് സാധ്യതയേറെയാണെന്ന് ഗവേഷണപഠനങ്ങള്‍ വെളിപ്പെടുത്തുന്നു.മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവര്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യത സാധാരണയേക്കാള്‍ 2.4 ഇരട്ടിയാണെന്നും പഠനങ്ങൾ പറയുന്നു.ഗര്‍ഭിണികളായിരിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചവരുടെ കുട്ടികള്‍ക്ക് പെരുമാറ്റ വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 54 ശതമാനം അധികം.10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് തലച്ചോറില്‍ കാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണെന്ന് 11 വ്യത്യസ്ത പഠനങ്ങളെ അടിസ്ഥാനമാക്കി സ്വീഡനിലെ ഒര്‍ബേറോ സര്‍വകലാശാലയിലെ പ്രൊഫ. കെജല്‍ മില്‍ഡ് പറയുന്നു.പ്രമുഖ ന്യൂറോ സര്‍ജനും കാന്‍സര്‍ ചികില്‍സരംഗത്തെ അതികായനുമായ ഡോ. വിനി ഖുറാന തലച്ചോറില്‍ അര്‍ബുദം (ബ്രെയിന്‍ ട്യൂമര്‍) ബാധിക്കുന്നതിന് മൊബൈല്‍ ഫോണ്‍ കാരണമാകുമെന്ന് ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ തറപ്പിച്ചു പറയുന്നു. മൊബൈല്‍ ഫോണില്‍ കാന്തിക പ്രസരണമുണ്ട്. അത് ജീവകോശങ്ങളെ അപായപ്പെടുത്തും. ജനനേന്ദ്രിയങ്ങളുടെ സമീപം ഫോണ്‍ വയ്ക്കുന്നത് ബീജോത്പാദനത്തെ ബാധിക്കും. അവരിലെ…
Read More »