ന്യൂഡൽഹി: ആഗോള തലത്തില്‍ ഏറ്റവും ഉയര്‍ന്ന പാചക വാതക വില ഇന്ത്യയില്‍. ലിറ്റര്‍ പ്രകാരമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും ഉയര്‍ന്ന വിപണി വിലയിലാണ് ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് പാചക വാതകം ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.ഇത്തരത്തില്‍, പെട്രോള്‍ വില ലിറ്ററിന് ലോകത്ത് തന്നെ മൂന്നാമതാണെന്നും ഡീസല്‍ വിലയിൽ എട്ടാമതാണെന്നും റിപ്പോര്‍ട്ടിലുണ്ട്.ടൈംസ് ഓഫ് ഇന്ത്യയുടേതാണ് റിപ്പോർട്ട്.
അന്താരാഷ്ട്ര വിപണിയിയിലെ വിലക്കയറ്റമാണ് ഇന്ധന വില വര്‍ധനയ്ക്ക് കാരണമായി കേന്ദ്രം ഇപ്പോൾ ചൂണ്ടിക്കാട്ടുന്നത്.എന്നാൽ അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞ സമയത്തും ഇന്ത്യയിൽ ഇന്ധനവില കൂടുകയായിരുന്നു.