NEWS

ഇന്ന് ഓശാന ഞായർ

ക്രിസ്തുവിന്റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ ഓർമയാചരണമായി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ഓശാന ഞായർ ആഘോഷിക്കുന്നു.ജെറുസലേം നഗരത്തിലേക്ക് കഴുതപ്പുറത്ത് യേശുദേവൻ കടന്നു ചെല്ലുമ്പോൾ നഗരവാസികൾ കുരുത്തോലയുമായി സ്വീകരിച്ചതിന്‍റെ ഓർമ്മ പുതുക്കലാണ് ഓശാനത്തിരുനാൾ അഥവാ ഓശാനപ്പെരുന്നാൾ.
ഓശാന, ഓശാന എന്നു പറഞ്ഞാണ് ജറുസലേം ജനത ക്രിസ്തുവിനെ വരവേറ്റത്.ഓശാന (ഹോസാന) എന്നതിന് ‘രക്ഷിക്കണേ’, ‘സഹായിക്കണേ’ എന്നൊക്കെയാണ് അർത്ഥം. ജറുസലേം നഗരം മുഴുവൻ ഇളകിമറിഞ്ഞ് സൈത്തിൻ കൊമ്പുകളും ഒലിവിലകളും വീശി ക്രിസ്തുവിനെ ആർപ്പുവിളിച്ച് സ്വീകരിച്ചതിന്റെ ഓർമയാണ് ഓരോ ഓശാന ഞായറും.

കുരുത്തോലകളുമായാണ് വിശ്വാസികൾ ഈ ദിനം ചടങ്ങുകളിൽ പങ്കെടുക്കുക.ഓശാന ഞായറിൻ്റെ ഭാഗമായി വിവിധ ദേവാലയങ്ങളിൽ ചടങ്ങുകൾ നടക്കും.ഈ ദിവസം പള്ളികളിൽ, പ്രത്യേക പ്രാർത്ഥനകളും കുരുത്തോല വെഞ്ചരിപ്പും, കുരുത്തോലകളുമേന്തിയുള്ള പ്രദക്ഷിണവും ഉണ്ടായിരിക്കും‌. വിശ്വാസികൾ കുരുത്തോലയെ വളരെ ഭക്തിയോടെ കൈകാര്യം ചെയ്യുകയും വീട്ടിൽ ഭദ്രമായി സൂക്ഷിക്കുകയും ചെയ്യുന്നു.

Back to top button
error: