Month: April 2022

  • NEWS

    പത്തനംതിട്ടയിൽ നിന്നും ബാംഗ്ലൂരിലേക്ക് കെ.എസ്.ആര്‍.ടി.സി – സിഫ്റ്റ് എസി സെമി സ്ലീപ്പര്‍ സര്‍വീസ് 

    പത്തനംതിട്ട ഡിപ്പോയില്‍ നിന്നും ബാംഗ്ലൂരിലേക്ക് അടുത്ത ആഴ്ച മുതല്‍ കെ.എസ്.ആര്‍.ടി.സി – സിഫ്റ്റ് എസി സെമി സ്ലീപ്പര്‍ സര്‍വീസ് ആരംഭിക്കും.ആറന്മുള എം.എല്‍.എയും ആരോഗ്യ വകുപ്പ് മന്ത്രിയുമായ വീണാ ജോര്‍ജ്ജിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഇത്.വൈകിട്ട് 5.30 നാണ് പത്തനംതിട്ടയില്‍ നിന്ന് സര്‍വ്വീസ് ആരംഭിക്കുന്നത്.കോട്ടയം, തൃശൂര്‍, പാലക്കാട്, കോയമ്ബത്തൂര്‍, സേലം വഴിയാണ് ബാംഗ്ലൂര്‍ എത്തുക.രാത്രി 7.30 നാണ് തിരികെ ബാംഗ്ലൂരില്‍ നിന്ന് പുറപ്പെടുന്നത്. ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്. www.online.keralartc.com എന്ന വെബ് സൈറ്റിലുടെയും “Ente KSRTC” എന്ന മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാവുന്നതാണ്.

    Read More »
  • NEWS

    പത്തനംതിട്ടയിൽ മൂന്നു ദിവസത്തിനിടെ കാറ്റിൽ ഒടിഞ്ഞു വീണത് 104 വൈദ്യൂത പോസ്റ്റുകൾ

    പത്തനംതിട്ട: ജില്ലയിൽ മൂന്നു ദിവസത്തിനിടെ കാറ്റില്‍ ഒടിഞ്ഞു വീണത് 104 വൈദ്യൂത പോസ്റ്റുകള്‍.ഇതിൽ 11 കെവി പോസ്റ്റുകളും ഉൾപ്പെടും.30 സ്ഥലങ്ങളില്‍ വൈദ്യുതി കമ്ബി പൊട്ടുകയും ചെയ്തു. പത്തനംതിട്ട, റാന്നി നോര്‍ത്ത്, റാന്നി സൗത്ത്, കുളനട, അടൂര്‍, ഏഴംകുളം, പറക്കോട് അയിരൂര്‍, കലഞ്ഞൂർ എന്നീ സെക്ഷനുകളുടെ പരിധിയിലാണ് കാറ്റില്‍ കെഎസ്ഇബിക്ക് കനത്ത നാശനഷ്ടം ഉണ്ടായത്.ഈ മേഖലകളില്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കെഎസ്‌ഇബി ജീവനക്കാർ.

    Read More »
  • NEWS

    യു.എ.ഇയിൽ കിന്‍ഡര്‍ ചോക്ലേറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണം 

    അബുദാബി: കിന്‍ഡര്‍ ചോക്ലേറ്റ് ഉല്‍പന്നങ്ങള്‍ വഴി ബാക്ടീരിയ പടരുന്നു എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് യു.എ.ഇ കിന്‍ഡര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.ബെല്‍ജിയത്തില്‍ നിന്ന് എത്തിയ കിന്‍ഡര്‍ സര്‍പ്രൈസ് യൂവോ മാക്സി ചോക്ലേറ്റിന്‍റെ രണ്ട് ബാച്ചുകളാണ് യു.എ.ഇ വിപണിയില്‍ നിന്ന് ഉടന്‍ പിന്‍വലിക്കാന്‍ പരിസ്ഥിതി മന്ത്രാലയം നിര്‍ദേശം നല്‍കിയത്. വിപണിയില്‍ നിന്ന് പിന്‍വലിക്കുന്ന ഈ ചോക്ലേറ്റുകള്‍ നശിപ്പിക്കുകയോ, അല്ലെങ്കില്‍ വന്ന രാജ്യത്തേക്ക് തിരിച്ചയക്കുകയോ വേണമെന്ന് മന്ത്രാലയം മുഴുവന്‍ എമിറേറ്റുകളിലെയും നഗരസഭകള്‍ക്കും മറ്റ് അനുബന്ധ വകുപ്പുകള്‍ക്കും നൽകിയ നിർദ്ദേശത്തിൽ പറയുന്നു.ബെല്‍ജിയത്തിലെ എട്ട് ഫാക്ടറികളില്‍ നിര്‍മിക്കുന്ന കിന്‍ഡര്‍ സര്‍പ്രൈസ് യുവോ മാക്സി ചോക്ലേറ്റിന്‍റെ രണ്ട് ബാച്ചുകളിലാണ് പ്രശ്നം കണ്ടെത്തിയത്.കിന്‍ഡര്‍ നിര്‍മാതാക്കളായ ഫെറേറോയുടെ മറ്റ് ഉല്‍പന്നങ്ങളിലും നിരീക്ഷണം ശക്തമാക്കാന്‍ മന്ത്രാലയം നിര്‍ദേശിച്ചിച്ചുണ്ട്.

    Read More »
  • Business

    ബിഎസ്എന്‍എല്‍ 4 ജി നെറ്റ്വര്‍ക്ക്: 550 കോടി രൂപയുടെ ഓര്‍ഡര്‍ നേടി ടിസിഎസ് സംയുക്ത സംരംഭം

    ന്യൂഡല്‍ഹി: ബിഎസ്എന്‍എല്‍ 4 ജി നെറ്റ്വര്‍ക്കിനായി ടിസിഎസിന്റെ നേതൃത്വത്തിലുള്ള സംയുക്ത സംരംഭം 550 കോടി രൂപയുടെ ഓര്‍ഡര്‍ നേടി. തുടക്കത്തില്‍ 6,000 മൊബൈല്‍ ടവറുകള്‍ വിന്യസിക്കും. വ്യാഴാഴ്ച്ചയാണ് കരാര്‍ ഒപ്പുവെച്ചത്. രാജ്യത്തുടനീളം 1.12 ലക്ഷം ടവറുകള്‍ സ്ഥാപിക്കാന്‍ ബിഎസ്എന്‍എല്‍ പദ്ധതിയിടുന്നുണ്ട്. ഇതിലൂടെ തദ്ദേശീയ തലത്തിലേക്ക് 4ജി ടെലികോം സേവനം ഇന്ത്യയിലുടനീളം വ്യാപിപ്പിക്കുമെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പാര്‍ലമെന്റിനെ അറിയിച്ചു. ബിഎസ്എന്‍എല്‍ 4ജി നെറ്റ്വര്‍ക്കിനായി രാജ്യത്തുടനീളം 6,000 ടവറുകള്‍ ഉടന്‍ സ്ഥാപിക്കും. ശേഷം 6,000 ടവറുകളും, ഒടുവില്‍ ഒരു ലക്ഷം ടവറുകളും സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണെന്ന് ബിഎസ്എന്‍എല്‍ എന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതോടൊപ്പം തന്നെ 5ജി സാങ്കേതികവിദ്യയുടെ വികസനവും സമാന്തരമായി നടക്കുന്നുണ്ടെന്നും, ഇത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രാവര്‍ത്തികമാകുമെന്നും മന്ത്രി പറഞ്ഞു.

    Read More »
  • Business

    സിമന്റ് ആവശ്യകത 7 ശതമാനം വര്‍ധിക്കുമെന്ന് അംബുജ സിമന്റ്സ്

    ന്യൂഡല്‍ഹി: വിപണിയില്‍ സിമന്റിന്റെ ആവശ്യകത വര്‍ദ്ധിക്കുന്നു. 2022ല്‍ ആവശ്യകത ഏഴ് ശതമാനത്തോളം വര്‍ധിച്ചതായി അംബുജ സിമന്റ്സ് അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനം, ഭവനങ്ങളുടെ വര്‍ധിക്കുന്ന ആവശ്യകത, ഗ്രാമീണ മേഖലയില്‍ നിന്നുള്ള വരുമാനം, വ്യാവസായിക വളര്‍ച്ച തുടങ്ങിയ ഘടകങ്ങള്‍ സിമന്റ് വ്യവസായത്തെ സഹായിക്കുമെന്ന് സ്വിസ് ബില്‍ഡിംഗ് മെറ്റീരിയല്‍ മേജര്‍ ഹോള്‍സിം ഗ്രൂപ്പിന്റെ (നേരത്തെ ലഫാര്‍ഗെ ഹോള്‍സിം) ഭാഗമായ അംബുജ സിമന്റ്‌സ് പറഞ്ഞു. 2022 ലെ കേന്ദ്ര ബജറ്റില്‍ പിഎംഎവൈ സ്‌കീമിന് (പ്രധാനമന്ത്രി ആവാസ് യോജന) കീഴില്‍ 48,000 കോടി രൂപയാണ് അനുവദിച്ചത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 8 ദശലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കുമെന്ന് കമ്പനിയുടെ പുതിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടണങ്ങളിലും നഗരങ്ങളിലുമുള്ള റെസിഡന്‍ഷ്യല്‍ ഹൗസിംഗ് പ്രോജക്റ്റുകളിലെ പ്രവര്‍ത്തനം കുത്തനെയുള്ള തിരിച്ചുവരവിന് സാക്ഷ്യം വഹിച്ചു. കൂടാതെ കോവിഡിന് മുമ്പുള്ള നിലയിലേക്ക് ഇപ്പോള്‍ എത്തിയെന്ന് റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അടിസ്ഥാന സൗകര്യ വികസനം ത്വരിതപ്പെടുത്താന്‍ നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ്‌ലൈന്റെ (എന്‍ഐപി) സഹായം സര്‍ക്കാര്‍…

    Read More »
  • Business

    കടരഹിത കമ്പനിയായി ബാബാ രാംദേവിന്റെ രുചി സോയ; 2,925 കോടി രൂപയുടെ വായ്പ തിരിച്ചടച്ചു

    ന്യൂഡല്‍ഹി: കടരഹിത കമ്പനിയായി രുചി സോയ. ബാങ്കുകള്‍ക്ക് 2,925 കോടി രൂപ വായ്പാ തിരിച്ച് അടച്ചാണ് ബാധ്യത രഹിത കമ്പനിയായി ബാബാ രാംദേവിന്റെ പതഞ്ജലിക്ക് കീഴിലുള്ള രുചി സോയ മാറിയത്. ഭക്ഷ്യ എണ്ണ വിപണിയിലെ പ്രമുഖരാണ് രുചി സോയ. ഓഹരികളുടെ തുടര്‍ വില്‍പ്പനയിലൂടെ അടുത്തയിടെ 4300 കോടി രൂപ കമ്പനി സമാഹരിച്ചിരുന്നു. ഇതില്‍ നിന്നുള്ള നേട്ടമാണ് കട്ടം വീട്ടാന്‍ ഉപയോഗിച്ചത്. രുചി സോയ കടത്തില്‍ നിന്ന് മുക്തമായെന്ന് പതഞ്ജലി ആയുര്‍വേദിന്റെ മാനേജിംഗ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണ ട്വിറ്ററിലൂടെ അറിയിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനാണ് പണം നല്‍കിയത്. പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, സിന്‍ഡിക്കേറ്റ് ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയാണ് കണ്‍സോര്‍ഷ്യത്തിലെ മറ്റ് ബാങ്കുകള്‍. രുചി സോയയെ 2019ല്‍ പാപ്പരത്ത നടപടിയിലൂടെ 4,350 കോടി രൂപയ്ക്ക് പതഞ്ജലി ഏറ്റെടുത്തിരുന്നു. ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്പിഒ) അനുസരിച്ച് കമ്പനിയുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്തതിന്…

    Read More »
  • NEWS

    വിഷു- ഈസ്റ്റര്‍ പ്രമാണിച്ച്‌ രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച്‌ നൽകി സർക്കാർ

    തിരുവനന്തപുരം:2022 മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ തുകയായ 3200 രൂപ വിഷു-ഈസ്റ്റര്‍ പ്രമാണിച്ച്‌ ഒരുമിച്ച്‌ വിതരണം ചെയ്ത് സർക്കാർ.ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്.ഇന്നലെ (08.04.2022) മുതല്‍ പെന്‍ഷന്‍ വിതരണം ആരംഭിച്ചു.        സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ നല്‍കുന്നതിനുവേണ്ടി 1537.88 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിനായി 208.55 കോടി രൂപയുമാണ് അനുവദിച്ചത്.ആകെ 56.19 ലക്ഷം ആളുകള്‍ക്കായി 1746.43 കോടി രൂപ വിതരണം ചെയ്യപ്പെടും.

    Read More »
  • Business

    ബന്ധന്‍ ബാങ്കിന്റെ 3 ശതമാനം ഓഹരികള്‍ 1,522 കോടി രൂപയ്ക്ക് വിറ്റഴിച്ച് എച്ച്ഡിഎഫ്‌സി; നീക്കം ലയത്തിന് ശേഷം

    ന്യൂഡല്‍ഹി: എച്ച്ഡിഎഫ്സിയുടെ കൈവശമുണ്ടായിരുന്ന ബന്ധന്‍ ബാങ്കിന്റെ മൂന്ന് ശതമാനം ഓഹരികള്‍ വിറ്റഴിച്ചു. 1,522 കോടി രൂപയ്ക്കാണ് ഓഹരികള്‍ വിറ്റത്. എച്ച്ഡിഎഫ്സിയുടെ ലയന പ്രഖ്യാപനം നടന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ഈ ഇടപാട്. ബിഎസ്ഇ വിവരങ്ങള്‍ പ്രകാരം എച്ച്ഡിഎഫ്സി ബന്ധന്‍ ബാങ്കിലെ 3.08 ശതമാനം വരുന്ന 4,96,32,349 ഓഹരികളും വിറ്റഴിച്ചു. ഓഹരികള്‍ ഓരോന്നിനും ശരാശരി 306.61 രൂപ നിരക്കില്‍ 1,521.77 കോടി രൂപയ്ക്കാണ് വിറ്റത്. ബന്ധന്‍ ബാങ്കിലെ പൊതു ഓഹരി ഉടമയായ എച്ച്ഡിഎഫ്‌സി ഡിസംബറിലവസാനിച്ച പാദത്തിന്റെ അവസാനത്തില്‍ ബാങ്കില്‍ നിന്നും  9.89 ശതമാനം ഓഹരി കൈവശം വച്ചതായാണ് ഓഹരി വിപണി വിവരങ്ങള്‍ കാണിക്കുന്നത്. അതേസമയം, ഫ്രഞ്ച് ധനകാര്യസ്ഥാപനമായ സൊസൈറ്റി ജനറല്‍ ബന്ധന്‍ ബാങ്കിന്റെ 1.9 കോടിയിലധികം ഓഹരികള്‍ ഒന്നിന് 306.55 രൂപ നിരക്കില്‍ 585 കോടി രൂപയ്ക്ക് ഏറ്റെടുത്തു. ബിഎസ്ഇയില്‍ ഇന്നലെ ബന്ധന്‍ ബാങ്കിന്റെ ഓഹരികള്‍ 2.60 ശതമാനം ഉയര്‍ന്ന് 323.75 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

    Read More »
  • India

    സാങ്കേതിക സഹകരണത്തിനായി കൈകോര്‍ത്ത് യുഐഡിഎഐയും ഐഎസ്ആര്‍ഒയും

    ന്യൂഡല്‍ഹി: സാങ്കേതിക സഹകരണത്തിനായുള്ള കരാറില്‍ ഒപ്പുവച്ച് യുഐഡിഎഐയും നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്ററും (എന്‍ആര്‍എസ്സി), ഐഎസ്ആര്‍ഒയും. ഇന്ത്യയിലുടനീളമുള്ള ആധാര്‍ കേന്ദ്രങ്ങളുടെ വിവരങ്ങളും, ലൊക്കേഷനും കണ്ടെത്താന്‍ സഹായിക്കുന്ന ഭുവന്‍-ആധാര്‍ പോര്‍ട്ടല്‍ എന്‍ആര്‍എസ്സി വികസിപ്പിക്കും. ജനങ്ങളുടെ ആവശ്യങ്ങള്‍ അടിസ്ഥാനമാക്കി, ബന്ധപ്പെട്ട ആധാര്‍ കേന്ദ്രങ്ങള്‍ ലൊക്കേഷന്‍ അനുസരിച്ച് തിരയാനുള്ള സൗകര്യവും പോര്‍ട്ടല്‍ നല്‍കുന്നു. യുഐഡിഎഐയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ശൈലേന്ദ്ര സിംഗ്, എന്‍ആര്‍എസ്സി ഡയറക്ടര്‍ പ്രകാശ് ചൗഹാന്‍ എന്നിവരാണ് യുഐഡിഎഐ സിഇഒയുടെ സാന്നിധ്യത്തില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ഓണ്‍ലൈന്‍ വിഷ്വലൈസേഷന്‍ സൗകര്യത്തോടൊപ്പം കേന്ദ്രങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍  ലഭ്യമാക്കുന്നതിന്, ശേഖരിച്ച ഡാറ്റ പ്രാദേശിക തലത്തില്‍ അംഗീകൃത അതോറിറ്റികള്‍ മുഖേന പരിശോധിക്കും. യുഐഡിഎഐ ഇതുവരെ 132 കോടിയിലധികം പേര്‍ക്ക് ആധാര്‍ നമ്പര്‍ നല്‍കുകയും,  60 കോടിയിലധികം പേര്‍ക്ക് ആധാര്‍ പുതുക്കി നല്‍കുകയും ചെയ്തിട്ടുണ്ട്.

    Read More »
  • NEWS

    ബാഗേജിലെ മാറ്റം അറിഞ്ഞില്ല; ഗൾഫ് എയറിൽ ലഗേജ് ഉപേക്ഷിച്ച് യാത്ര ചെയ്യാൻ നിർബന്ധിതരായി യാത്രക്കാർ

    തിരുവനന്തപുരം: ഗള്‍ഫ് എയര്‍ വിമാനത്തില്‍ ടിക്കറ്റെടുത്ത പലര്‍ക്കും വിമാനത്താവളങ്ങളില്‍ ബാഗേജ് ഉപേക്ഷിച്ച്‌ യാത്ര ചെയ്യേണ്ടി വന്നതായി പരാതി.വിമാന കമ്ബനി ബാഗേജില്‍ വരുത്തിയ മാറ്റം അറിയാതെ കാര്‍ഡ്ബോര്ഡ് പെട്ടികളില്‍ ലഗേജുമായെത്തിവര്‍ക്കാണ് ബുദ്ധിമുട്ട് നേരിട്ടത്. ഇന്ത്യന്‍ സെക്ടറിലെ യാത്രക്കാര്‍ക്കാണ് വിമാന കമ്ബനി ബാഗേജ് നിബന്ധനയില്‍ മാറ്റം വരുത്തിയത്.കാര്‍ഡ്ബോര്‍ഡ് പെട്ടികളില്‍ പാക്ക് ചെയ്ത ബാഗേജുകള്‍ സ്വീകരിക്കില്ലെന്ന് കാണിച്ച് മാർച്ച് 28ന് സര്‍ക്കുലര്‍ ഇറക്കിയിരുന്നെങ്കിലും പലരും ഇത് അറിയാതെ പഴയതു പോലെ ബാഗേജുകളുമായി വിമാനത്താവളങ്ങളിലെത്തുകയായിരുന്നു.   ഇത്തരക്കാര്‍ക്ക് യാത്ര റദ്ദാക്കുകയോ അല്ലെങ്കില്‍ ബാഗേജ് ഉപേക്ഷിച്ച്‌ യാത്ര ചെയ്യുകയോ, വിമാനത്താവളത്തില്‍ വെച്ച്‌ റീ പാക്ക് ചെയ്ത് യാത്ര ചെയ്യേണ്ടി വരികയോ ചെയ്യുന്നതായി അനുഭവസ്ഥര്‍ പറയുന്നു.ഏപ്രിൽ ഒന്നു മുതലാണ് ഗൾഫ് എയർ ഈ നിയമം കൊണ്ടു വന്നത്.

    Read More »
Back to top button
error: