
കൊച്ചി: ഇടപ്പള്ളി ലുലു മാളിൽ തമിഴ്നാട് സ്വദേശിയായ വിദ്യാര്‍ഥിനിയെ കയറിപ്പിടിച്ചയാളെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.കൊടുങ്ങല്ലൂര്‍ കല്ലുമഠത്തില്‍ ധനേഷ് ധനപാലനാണ് (44) അറസ്റ്റിലായത്.
ഊട്ടിയിൽ നിന്നും കൊച്ചിയിലേക്ക് വിനോദയാത്രയ്‌ക്കെത്തിയ പ്ലസ് ടു വിദ്യാര്‍ഥിനികളുടെ സംഘത്തിലുള്ള പെൺകുട്ടിയെയാണ് ഇയാൾ ലുലു മാളിൽ വച്ച് കയറിപ്പിടിച്ചത്.വിനോദയാത്രയുടെ ഭാഗമായി പലയിടത്തും സന്ദര്‍ശിച്ച ശേഷം ഇന്നലെ വൈകിട്ടാണ് ഇവർ മാളില്‍ എത്തിയത്. ഈ സമയം കെജിഎഫ് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്‍ യാഷും ലുലുവില്‍ ഉണ്ടായിരുന്നു.പെൺകുട്ടി ബഹളം വച്ചതിനെ തുടർന്ന് അവിടെ ഉണ്ടായിരുന്ന പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.






