ഇടുക്കി ഗവണ്മെന്റ് കോളജിലെ എസ്എഫ്ഐ പ്രവര്ത്തകന് ധീരജിന്റെ കൊലപാതകകേസിലെ പ്രതി നിഖില്‍ പൈലിക്ക് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയ ഡീന്‍ കുര്യാക്കോസ് എംപിക്ക് മറുപടിയുമായി മുന്‍ മന്ത്രി എം.എം. മണി.
“ഈനാംപേച്ചിക്ക് പറ്റിയ കൂട്ട്’ എന്ന തലക്കെട്ടോട് കൂടി, ഡീൻ കുര്യാക്കോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് മണി തന്റെ ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ഡീന്‍ കുര്യാക്കോസ് ജാമ്യം ലഭിച്ച നിഖില്‍ പൈലിക്ക് പിന്തുണയുമായി പരസ്യമായി രംഗത്തെത്തിയത്. ഫേസ്ബുക്കിലെഴുതിയ പോസ്റ്റിലാണ് ഡീന്‍ കുര്യാക്കോസ് നിഖിലിന് പിന്തുണയറിയിച്ചത്.