NEWS

പാസ്പോർട്ട് നഷ്ടപ്പെട്ടാൽ എന്തു ചെയ്യണം?

ർക്കാർ നൽകുന്ന അന്താരാഷ്ട്ര ഐഡന്റിറ്റിയാണ് പാസ്‌പോർട്ട്. വിദേശയാത്രയ്ക്ക് പുറമെ വിവിധ ആവശ്യങ്ങൾക്കും പാസ്പോർട്ട് ഉപയോഗിക്കാവുന്നതാണ്. വ്യക്തികളുടെ ഐഡന്റിറ്റി, ജനനത്തീയതി (DoB), വിലാസം എന്നിവയുടെ തെളിവായും പാസ്‌പോർട്ട് അംഗീകരിക്കപ്പെടുന്നു. ഒരു വ്യക്തിക്ക് വോട്ടർ ഐഡി കാർഡ്, ഡ്രൈവിംഗ് ലൈസൻസ് പോലുള്ള രേഖകൾ ഇല്ലെങ്കിൽ, അതിനുപകരമായും പാസ്‌പോർട്ട് ഉപയോഗിക്കാം. എന്നാൽ നിങ്ങളുടെ പാസ്പോർട്ട് നഷ്ട്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ ഉടൻ ചെയ്യേണ്ടത് എന്താണെന്ന് അറിയാമോ?
പാസ്‌പോർട്ട് നഷ്‌ടപ്പെട്ടാൽ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലും പാസ്‌പോർട്ട് ഓഫീസിലും വിവരം അറിയിക്കണം.എന്നാൽ വിദേശത്താണ് പാസ്‌പോർട്ട് നഷ്ടപ്പെടുന്നതെങ്കിൽ പാസ്‌പോർട്ട് നഷ്ടപ്പെട്ടതായി ഇന്ത്യൻ എംബസിയിൽ റിപ്പോർട്ട് ചെയ്യണം. ആവശ്യമായ രേഖകളും അപേക്ഷാ ഫോമും സഹിതം അടുത്തുള്ള പാസ്‌പോർട്ട് സേവാ കേന്ദ്രത്തിൽ പാസ്‌പോർട്ട് വീണ്ടും ഇഷ്യു ചെയ്യുന്നതിനുള്ള അപേക്ഷ സമർപ്പിക്കുകയാണ് അടുത്ത നടപടി.

യാത്രയ്ക്കിടെ നിങ്ങളുടെ പാസ്‌പോർട്ട് നഷ്‌ടപ്പെടുകയാണെങ്കിൽ, ആ രാജ്യത്ത് സ്ഥിതിചെയ്യുന്ന ബന്ധപ്പെട്ട മിഷനിൽ റിപ്പോർട്ട് ചെയ്ത് അവർ നൽകുന്ന എമർജൻസി സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ വ്യക്തിയ്ക്ക് ഇന്ത്യയിലേക്ക് വരാം. നഷ്ടപ്പെട്ടതോ കേടുവന്നതോ മോഷ്ടിക്കപ്പെട്ടതോ ആയ പാസ്‌പോർട്ടിന്റെ കാര്യത്തിൽ പാസ്‌പോർട്ടിന്റെ ഫോട്ടോകോപ്പി നൽകണമെന്ന് നിർബന്ധമില്ല, എന്നിരുന്നാലും, ഫോട്ടോകോപ്പി കൈയിൽ കരുതുന്നത് നല്ലതാണ്.

പാസ്‌പോർട്ടിന്റെ റീ ഇഷ്യുവിനായി അപേക്ഷിക്കുന്ന വിദേശത്ത് താമസിക്കുന്നയാൾ പഴയ പാസ്‌പോർട്ടിന്റെ വിശദാംശങ്ങളായ പാസ്‌പോർട്ട് നമ്പർ, ഇഷ്യു ചെയ്ത തീയതി, കാലഹരണപ്പെട്ട തീയതി, ഇഷ്യു ചെയ്ത സ്ഥലം എന്നിവ നൽകണം. വിശദാംശങ്ങൾ വ്യക്തിയുടെ പക്കലില്ലെങ്കിൽ ആ രാജ്യത്തിന്റെ ബന്ധപ്പെട്ട മിഷനിൽ നിന്നും ഈ വിശദാംശങ്ങൾ തേടാവുന്നതാണ്.

പാസ്‌പോർട്ട് സേവാ കേന്ദ്രത്തിന്റെ നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഒരു വ്യക്തിക്ക് തത്കാൽ പദ്ധതി പ്രകാരം പാസ്‌പോർട്ട് വീണ്ടും ഇഷ്യു ചെയ്യാൻ അപേക്ഷിക്കാം. തിരിച്ചറിയാൻ കഴിയാത്തവിധം പാസ്‌പോർട്ട് കേടായെങ്കിൽ, തത്കാൽ സ്കീമിന് കീഴിൽ ഒരു വ്യക്തിക്ക് പാസ്‌പോർട്ട് വീണ്ടും ഇഷ്യു ചെയ്യാൻ അപേക്ഷിക്കാൻ കഴിയില്ല. എന്നാൽ അടിയന്തര അടിസ്ഥാനത്തിൽ പാസ്‌പോർട്ട് ലഭിക്കുന്നതിന് വ്യക്തി അടുത്തുള്ള പാസ്‌പോർട്ട് സേവ കേന്ദ്രം സന്ദർശിക്കുക. പാസ്‌പോർട്ടിന്റെ റീ ഇഷ്യുവിനായി അപേക്ഷിക്കുന്നതിന്, ഒരു വ്യക്തി കൃത്യമായി പൂരിപ്പിച്ച പാസ്‌പോർട്ട് അപേക്ഷാ ഫോമിനൊപ്പം നിലവിലെ വിലാസത്തിന്റെ തെളിവ്, ജനനത്തീയതി തെളിവ്, പാസ്‌പോർട്ട് എങ്ങനെ, എവിടെ നിന്ന് ലഭിച്ചുവെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം എന്നിവ സഹിതം സമർപ്പിക്കേണ്ടതാണ്. നഷ്ടപ്പെട്ട / കേടായ ഒറിജിനൽ പാസ്പോർട്ടിന്റെ പോലീസ് റിപ്പോർട്ടും സമർപ്പിക്കണം.

Back to top button
error: