Month: April 2022
-
LIFE
ആസിഫ് അലിയുടെ ” അടവ് “. ടൈറ്റിൽ പോസ്റ്റർ റിലീസ്
പ്രശസ്ത ചലച്ചിത്ര താരം ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി ര തീഷ് കെ രാജൻ സംവിധാനം ചെയ്യുന്ന “അടവ് “എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ, ആസിഫ് അലി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ഡോക്ടർ പോൾ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഡോക്ടർ പോൾ വർഗ്ഗീസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൻസർ ഷാ നിർവ്വഹിക്കുന്നു. മുഹമ്മദ് നിഷാദ് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്. എഡിറ്റർ-കിരൺ ദാസ്, ക്രിയേറ്റീവ് ഡയറക്ടർ-ഷാഹി കബിർ.
Read More » -
Kerala
വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത
വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 24 മണിക്കൂറിൽ ഏഴ് മുതൽ 11 സെന്റീമറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ബുധനാഴ്ചയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ വ്യാഴാഴ്ചയുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടമിന്നലിനും സാധ്യതയുണ്ട്. ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി പത്തു വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലായതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തമിഴ്നാട്, കന്യാകുമാരി, മന്നാർ കടലിടുക്ക് എന്നിവിടങ്ങളിലും അടുത്ത 24 മണിക്കൂർ കൂടി കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read More » -
India
മോഡി- ബൈഡൻ കൂടിക്കാഴ്ച തിങ്കളാഴ്ച
പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ചർച്ച നടത്തും. തിങ്കളാഴ്ച വെർച്വലായാണ് ഇരുവരും ചർച്ച നടത്തുക. റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ ഇടപാടുകൾക്കെതിരേ പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള സമ്മർദം വർധിക്കുന്നതിനിടെയാണ് കൂടിക്കാഴ്ച. ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി സഹകരണം പ്രധാനമായും അവലോകനം ചെയ്യും. ദക്ഷിണേഷ്യയിലെ സമീപകാല സംഭവവികാസങ്ങൾ, ഇന്തോ-പസഫിക് മേഖല, ആഗോള പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് ഇരുനേതാക്കളും ചർച്ച നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. റഷ്യ-യുക്രൈൻ യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ കൂടിക്കാഴ്ച വളരെ നിര്‍ണായകമായേക്കാം. രാജ്യത്ത് ഇന്ധന വില കത്തിക്കയറുമ്പോൾ ഈ കൂടിക്കാഴ്ച പുതിയ പ്രതിവിധികള്‍ എന്തെങ്കിലും മുന്നോട്ടു വെച്ചേക്കാം.
Read More » -
Kerala
കെ റെയിൽ പദ്ധതി തകർക്കാൻ കോ- ലീ -ബി സഖ്യത്തിന്റെ ശ്രമം: കോടിയേരി ബാലകൃഷ്ണൻ
കെ റെയിൽ പദ്ധതി തകർക്കാൻ കോൺഗ്രസ്, ലീഗ്, ബി.ജെ. പി സഖ്യത്തിന്റെ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ സർക്കാർ നടപ്പാക്കും. ജനങ്ങളാണ് പാർട്ടിയുടെ ശക്തി. എന്നാൽ പദ്ധതിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തി ജനങ്ങളെ ഇളക്കി വിടാനാണ് പ്രതിപക്ഷ കക്ഷികളുടെ ശ്രമമെന്നും കോടിയേരി ആരോപിച്ചു. സിപിഎം പാർട്ടി കോൺഗ്രസ് സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷത്തിന് വാശിയാണ്. പൂർണമായും രാഷ്ട്രീയ താൽപര്യങ്ങൾ മാത്രമാണ് എതിർപ്പിന് പിന്നിലുള്ളത്. സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് ജനങ്ങളോട് വിശദീകരിക്കുമെന്നും കോടിയേരി പറഞ്ഞു.
Read More » -
Kerala
കേരളത്തില്‍ 223 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 223 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 55, തിരുവനന്തപുരം 48, കോഴിക്കോട് 27, തൃശൂര്‍ 17, ആലപ്പുഴ 14, കോട്ടയം 11, കൊല്ലം 10, പത്തനംതിട്ട 10, കണ്ണൂര്‍ 9, മലപ്പുറം 7, പാലക്കാട് 7, ഇടുക്കി 4, വയനാട് 4, കാസര്‍ഗോഡ് 0 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,673 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 5 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,365 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 299 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 52, കൊല്ലം 23, പത്തനംതിട്ട 19, ആലപ്പുഴ 14, കോട്ടയം 36, ഇടുക്കി 18, എറണാകുളം 55, തൃശൂര്‍ 20, പാലക്കാട് 1, മലപ്പുറം 8, കോഴിക്കോട് 24, വയനാട്…
Read More » -
Crime
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അസൗകര്യം അറിയിച്ച് കാവ്യാ മാധവന്‍
നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അസൗകര്യം അറിയിച്ച് കാവ്യാ മാധവന്‍. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് കാവ്യയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് മറുപടിയായാണ് ഹാജരാകാനില്ലെന്ന് അറിയിച്ചിരിക്കുന്നത്.ചോദ്യം ചെയ്യലിനായി മറ്റൊരു ദിവസം അനുവദിക്കണമെന്നും കാവ്യ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി നാളെ ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ച് കാവ്യയ്ക്ക് നോട്ടീസ് നല്‍കിയിരുന്നത്. അതേസമയം ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് ആലുവയിലെ വീട്ടില്‍ വച്ച് ചോദ്യം ചെയ്യലിന് തയ്യാറാണെന്നാണ് കാവ്യ അറിയിച്ചിരിക്കുന്നത്.
Read More » -
Crime
തിരൂരിൽ 24കാരി യുവതി 15 കാരനെ ലൈംഗികമായി പീഡിപ്പിച്ചു, റിമാൻ്റിൽ കഴിയുന്ന യുവതിയുടെ ജാമ്യം തള്ളി
മലപ്പുറം: ബന്ധുവായ പതിനഞ്ചുകാരനെ ലൈംഗിക പീഡനത്തിന് വിധേയനാക്കി എന്ന കേസിൽ റിമാൻഡിൽ കഴിയുന്ന തിരൂർ സ്വദേശിനി സുനീഷ (24) യുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളി. ജഡ്ജി എസ്.നസീറയാണ് ജാമ്യാപേക്ഷ തള്ളിയത്. യുവതി ജോലി ചെയ്തിരുന്ന തിരൂരിലെ ക്ലിനിക്കിലെ ഡോക്ടർ മണ്ണാർക്കാട് ടെമ്പിൾ റോഡ് ചെറുകാട് മോഹൻദാസാണ് കേസിലെ രണ്ടാംപ്രതി. 2021 സെപ്റ്റംബർ 17ന് ബന്ധുകൂടിയായ യുവതി കുട്ടിയെ തൻ്റെ ക്വാർട്ടേഴ്ലേക്ക് വിളിച്ചുവരുത്തി രാത്രി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. കുട്ടിയെ 20ന് വീണ്ടും മാതാപിതാക്കളുടെ സമ്മതം കൂടാതെ അങ്ങാടിപ്പുറത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും രണ്ടാം പ്രതിയുടെ കാറിൽ പാലക്കാട് ജില്ലയിലെ അഗളിയിലെ ലോഡ്ജിൽ കൊണ്ടുപോയി പീഡനത്തിന് വിധേയനാക്കി എന്നും പരാതിയിൽ പറയുന്നു. കുട്ടി തൻ്റെ അടുത്ത ഒരു ബന്ധുവിനോട് പീഡനവിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2021 ഫെബ്രുവരി 11ന് മലപ്പുറം ചൈൽഡ് ലൈൻ കേസെടുക്കാൻ പോലീസിന് നിർദേശം നൽകി. 2022 മാർച്ച് അഞ്ചിനാണ് യുവതിയെയും…
Read More » -
LIFE
ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തുവിന്റെ മനോഭാവം ഉണ്ടാകണം: മാത്യൂസ് മോര്‍ തീമോത്തിയോസ്
മണര്‍കാട്: ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തുവിന്റെ മനോഭാവം ഉണ്ടാകണമെന്ന് മോര്‍ അന്തോണിയോസ് ദയാറാധിപനും ജറുസലേം പാത്രിയര്‍ക്കല്‍ വികാരിയുമായ മാത്യൂസ് മോര്‍ തീമോത്തിയോസ്. മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ഓശാന ശുശ്രൂഷകള്‍ക്കും കുര്‍ബാനയ്ക്കും പ്രധാന കാര്‍മ്മികത്വം വഹിച്ച ശേഷം വിശ്വാസികള്‍ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ദൈവരാജ്യത്തില്‍ താഴ്മയുള്ളവരാണ് വലിയവന്‍. ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തുവിന്റെ മനോഭാവം ഉണ്ടാകണം. യേശുക്രിസ്തുവിന്റെ മനോഭാവം സ്വീകരിക്കുവാന്‍ സാധിച്ചാല്‍ മാത്രമേ സത്യക്രിസ്ത്യാനികളാകുവാന്‍ സാധിക്കുകയുള്ളൂയെന്നും അദ്ദേഹം പറഞ്ഞു. സഹവികാരി ഫാ.എം.ഐ. തോമസ് മറ്റത്തില്‍, ആന്‍ഡ്രൂസ് ചിരവത്തറ കോര്‍ എപ്പിസ്‌കോപ്പ, ഫാ. ഷെറി ഐസക് പൈലിത്താനം എന്നിവര്‍ ശുശ്രൂഷകള്‍ക്ക് സഹകാര്‍മ്മികത്വം വഹിച്ചു. കത്തീഡ്രലിലെ ഹാശാ ശുശ്രൂഷള്‍ക്ക് ഓശാന പെരുന്നാളോടെ തുടക്കമായി. കത്തീഡ്രലിലെ എല്ലാ പ്രധാന ശുശ്രൂഷകളും ഒണ്‍ലൈനിലൂടെ തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും. 11നും 12നും രാവിലെ 5ന് പ്രഭാത നമസ്‌കാരവും 11.30ന് ഉച്ചനമസ്‌കാരവും വൈകിട്ട് 5ന് സന്ധ്യാനമസ്‌കാരവും ഉണ്ടായിരിക്കും. പെസഹാ ബുധനാഴ്ച്ചയായ 13ന് രാവിലെ 5ന് പ്രഭാത നമസ്‌കാരം, 11.30ന് ഉച്ചനമസ്‌കാരം, വൈകിട്ട് 5ന്…
Read More » -
Crime
പൊതുശൗചാലയത്തില്‍ 12 വയസുകാരിയെ പീഡനത്തിനിരയാക്കി; മധ്യവയസ്‌കനായി അന്വേഷണം
പൂനെ: മഹാരാഷ്ട്രയില്‍ പൂനെ നഗരത്തില്‍ 12 വയസുകാരിയെ ക്രൂര പീഡനത്തിനിരയാക്കി മധ്യവയസ്‌കന്‍. കഴിഞ്ഞ ദിവസം പൂനെ റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള പൊതുശൗചാലയത്തിലാണ് ദാരുണമായ സംഭവം നടന്നത്. ബാത്ത്‌റൂമിലേക്ക് പോയ പെണ്‍കുട്ടിയെ പ്രതി പിന്നാലെ പിന്തുടര്‍ന്നെത്തി ബലാത്സഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പെണ്‍കുട്ടിക്ക് പിന്നാലെ ടോയ്ലറ്റിലേക്ക് പ്രതി കയറുന്നത് പെണ്‍കുട്ടിയുടെ അമ്മാവന്‍ ഉച്ചത്തില്‍ ബഹളം വച്ചതെയാണ് സംഭവം പുറത്തറിയുന്നത്. ആളുകള്‍ ഓടിക്കൂടുമെന്നുറപ്പായതോടെ പ്രതി ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കി. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് പ്രതിക്കെതിരെ പോക്‌സോ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താനായിട്ടില്ല. പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്ക് കുടുംബമോ വീടോ ഇല്ല, പൂനെ നഗരത്തിലെ വിവിധയിടങ്ങളില്‍ താമസിച്ച് വരികയായിരുന്നു പ്രതിയെന്നും ഉടനെ തന്നെ ഇയാളെ പിടികൂടാനാവുമെന്നുമാണ് പൊലീസ് പറയുന്നത്.
Read More » -
NEWS
ഷഹബാസ് ശരീഫ് പാക് പ്രധാനമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും
ഇസ്ലാമാബാദ്: പിഎംഎല്‍എന്‍ തേതാവ് ഷഹബാസ് ശരീഫ് നാളെ പാകിസ്താന്റെ ഇരുപത്തിമൂന്നാം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പാക്കിസ്ഥാന്‍ മുസ്ലിം ലീഗിലെ നവാസ് പക്ഷത്തിന്റെ പ്രസിഡന്റാണ് മിയാ മുഹമ്മദ് ഷെഹബാസ് ശരീഫ്. നിലവില്‍ പാക് നാഷണല്‍ അസംബ്ലിയുടെ പ്രതിപക്ഷ നേതാവാണ് അദ്ദേഹം. ഇതിനു മുമ്പ് മൂന്ന് തവണ പഞ്ചാബ് പ്രൊവിന്‍സിന്റെ മുഖ്യമന്ത്രിയായിരുന്നു. ഷെഹ്ബാസ് ശരീഫിനെയാണ് നിലവില്‍ പ്രതിപക്ഷം പാകിസ്താന്റെ വസീരെ ആസം അഥവാ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചിട്ടുള്ളത്. 1951 -ല്‍ ലാഹോറില്‍ ജനനം. മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അനുജന്‍. നവാസ് രാഷ്ട്രീയത്തില്‍ സജീവമായിരുന്ന കാലത്ത്, ഷഹബാസിന്റെ ശ്രദ്ധ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഇത്തിഫാക്ക് ഗ്രൂപ്പ് എന്ന സ്റ്റീല്‍ ഫാക്ടറിയുടെ നടത്തിപ്പില്‍ മാത്രമായിരുന്നു. നവാസ് ശരീഫ് രാഷ്ട്രീയത്തിലൂടെ നേടിയ അളവറ്റ പണം കുമിഞ്ഞുകൂടിയിരുന്നത് ഈ സ്ഥാപനത്തിലാണ് എന്നൊരു ആക്ഷേപം അന്ന് ഉയര്‍ന്നിരുന്നു. 1988 -ല്‍ ബിസിനസ് ഉപേക്ഷിച്ച് ഷെഹ്ബാസ് രാഷ്ട്രീയഗോദയിലേക്ക് ഇറങ്ങുന്നു. അക്കൊല്ലമാണ് അദ്ദേഹം പഞ്ചാബ് പ്രൊവിന്‍ഷ്യല്‍ അസംബ്ലിയിലേക്ക് ജയിച്ചു കയറുന്നത്. 1990 -ല്‍…
Read More »