Month: April 2022
-
LIFE
പരിശുദ്ധ കാതോലിക്കാ ബാവാ മസ്‌ക്കറ്റില്‍ ഓശാന ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു
കോട്ടയം: യേശുക്രിസ്തുവിന്റെ രാജകീയ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയില്‍ ക്രൈസ്തവര്‍ ഓശാനപ്പെരുന്നാള്‍ ആഘോഷിച്ചു, ഒപ്പം വിശുദ്ധ വാരാചാരണത്തിനും തുടക്കമായി. ഓശാന ഞായര്‍ ആചരണത്തിന്റെ ഭാഗമായി ദേവാലയങ്ങളില്‍ കുരുത്തോല പ്രദക്ഷിണവും പ്രത്യേക പ്രാര്‍ഥനാശുശ്രൂഷകളും നടന്നു. കോവിഡിനെത്തുടര്‍ന്നു രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇത്തവണ വിപുലമായി ഓശാന ഞായര്‍ ആചരണം സംഘടിപ്പിച്ചത്. അമ്പതു നോമ്പിന്റെ പരിസമാപ്തിയിലേക്കെത്തുന്ന വിശുദ്ധവാരത്തിലേക്കു വിശ്വാസികള്‍ കടന്നിരിക്കുകയാണ്. ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മസ്‌ക്കറ്റ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകയില്‍ ഊശാന ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ നടന്ന ഊശാന ശുശ്രൂഷകള്‍ക്ക് അരമന മാനേജര്‍ ഫാ. യാക്കോബ് തോമസ് കാര്‍മികത്വം വഹിച്ചു. വിശുദ്ധവാരത്തിനു തുടക്കം കുറിച്ച് പരുമല സെമിനാരിയില്‍ നടന്ന ഓശാനപെരുന്നാള്‍ ശുശ്രൂഷയ്ക്ക് അഭി.ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലിത്ത പ്രധാന കാര്‍മികത്വം വഹിച്ചു. ദേവാലയത്തിനു ചുറ്റും നടന്ന…
Read More » -
NEWS
വെല്‍ഡിംഗ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു
ഇടുക്കി : വെല്‍ഡിംഗ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു.കട്ടേക്കാനം വെമ്ബള്ളി അനൂപ് (22) ആണ് മരിച്ചത്.ഇടുക്കി രാമക്കല്‍മേട്ടിൽ ഇന്നലെ വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. തൊട്ടടുത്ത വീട്ടില്‍ ഇരുമ്ബ് കൂട് നിര്‍മ്മിക്കുന്നതിനിടെയാണ് യുവാവിന് വൈദ്യുതാഘാതമേറ്റത്.ഉടൻതന്നെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Read More » -
NEWS
പെസഹാപ്പം അഥവാ ഇണ്ട്രിയപ്പം
കൃസ്ത്യാനികൾ ഈസ്റ്ററിന് തൊട്ട് മുൻപുള്ള വ്യാഴാഴ്ച പെസഹാ വ്യാഴം എന്ന വിശുദ്ധ ദിവസമായി ആചരിക്കുന്നു.യേശു തന്റെ അപ്പോസ്തോലന്മാരുമൊത്ത് അവസാനമായി കഴിച്ച അത്താഴത്തിന്റെ ഓർമക്കായാണ് ഈ ആചാരം.ദുഃഖവെള്ളിക്ക് തലേന്നാണ് പെസഹാ വ്യാഴം. ക്രിസ്തുവിന്റെ അന്ത്യത്താഴ വിരുന്നിന്റെ ഓർമ്മ പുതുക്കലിന്റെ ഭാഗമായി ക്രിസ്ത്യാനികൾ പെസഹ വ്യാഴത്തിൽ പെസഹ അപ്പം അഥവ ഇണ്ടറി(INRI) അപ്പം ഉണ്ടാക്കുന്നു. ഓശാനയ്ക്ക് പള്ളികളിൽ നിന്ന് നൽകുന്ന ഓശാനയോല (കുരുത്തോല) കീറി മുറിച്ച് കുരിശുണ്ടാക്കി പെസഹ അപ്പത്തിന് മുകളിൽ വെച്ച് കുടുംബത്തിലെ കാരണവർ അപ്പം മുറിച്ച് ഏറ്റവും പ്രായം കൂടി വ്യക്തി മുതൽ താഴോട്ട് കുടുംബത്തിലെ എല്ലാവർക്കുമായി നൽകുന്നു.കുരിശിനുമുകളിൽ എഴുതുന്ന “INRI” യെ (മലയാളത്തിൽ “ഇന്രി”) അപ്പവുമായി കൂട്ടി വായിച്ച് ഇന്രിയപ്പമെന്ന് പറയുന്നു.കാലക്രമേണ അത് ഇണ്ട്രിയപ്പമെന്നും ഇണ്ടേറിയപ്പമെന്നും പേർ ആയതാണെന്ന് പറയപ്പെടുന്നു. വൃതാനുഷ്ഠാനങ്ങളുടെ പുണ്യം പേറി പെസഹാ ആചരിക്കുമ്പോൾ നമുക്കും ഉണ്ടാക്കാം പെസഹാ അപ്പം.പല സ്ഥലങ്ങളിലും പല രീതികളിലാണ് പെസഹ അപ്പം ഉണ്ടാക്കുന്നത്.എങ്കിലും പൊതുവെ പെസഹാ അപ്പം പാകപ്പെടുത്തുന്ന രീതി നോക്കാം ചേരുവകള്‍ വറുത്ത അരിപ്പൊടി – 2 1/2 കപ്പ് ഉഴുന്ന് 1/4…
Read More » -
NEWS
വിഷു: അറിയേണ്ടതെല്ലാം
ഓണം കഴിഞ്ഞാൽ കേരളീയരുടെ പ്രധാന ആഘോഷമാണ് വിഷു.മലയാള മാസം മേടം ഒന്നിനാണ് കാർഷിക ഉത്സവമായ വിഷു ആഘോഷിക്കുന്നത്. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ് വിശ്വാസം. വിഷു എന്നാൽ തുല്യമായത് എന്നാണ് അർത്ഥം.അതായത് രാത്രിയും പകലും തുല്യമായ ദിവസം.മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്.ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു.സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു. വിഷുക്കണി വിഷു എന്ന ആഘോഷത്തെ ഓര്‍ക്കുമ്പോള്‍ മനസിലേക്ക് ആദ്യം എത്തുന്നത് വിഷുക്കണിയാണ്. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് വിഷുക്കണി ഒരുക്കാനും അത് കാണിക്കാനുമുള്ള ചുമതല. ഓട്ടുരുളയിലാണ് വിഷുക്കണി ഒരുക്കുന്നത്. വിഷുക്കണിക്കാവശ്യമായ സാധനങ്ങള്‍ അരി, നെല്ല് അലക്കിയ മുണ്ട് സ്വര്‍ണം വാൽക്കണ്ണാടി കണിവെള്ളരി കണിക്കൊന്ന വെറ്റില, അടക്ക കണ്മഷി, ചാന്ത്, സിന്ദൂരം കിഴക്കോട് തിരിയിട്ട് കത്തിച്ച നിലവിളക്ക് നാളികേരപാതി ശ്രീകൃഷ്ണൻ്റെ വിഗ്രഹം വിഷുക്കൈനീട്ടം കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങള്‍ക്ക്…
Read More » -
NEWS
മൊബൈൽ ഫോൺ കൈയ്യിലുണ്ടെന്നു കരുതി എന്തും ആകാമെന്ന് കരുതരുത്;പിടി വീഴും
ഇന്നത്തെ ആധുനിക ലോകത്ത് തെരുവുകൾ നിരീക്ഷണ ക്യാമറകളാൽ നിറഞ്ഞിരിക്കുകയും, ഓരോ വ്യക്തിയുടെയും കൈകളിലുള്ള സ്മാര്‍ട്ട് ഫോണുകൾ വഴി അന്യർ എപ്പോഴും നിരീക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്.അന്യന്റെ സ്വകാര്യതയിലേക്ക് കടന്നു കയറുക എന്നത് അല്ലെങ്കിൽ തന്നെ നമ്മുടെ ഒരു ഇഷ്ടവിനോദമാണല്ലോ! ഇന്ന് പൊതുസ്ഥലത്ത് നടക്കുന്ന ഏതൊരു സംഭവവും സോഷ്യൽ മീഡിയയിൽ പ്രചരിക്കാന്‍ അധികം സമയമൊന്നും വേണ്ട.ഇത് കാരണം ജീവനൊടുക്കേണ്ടി വന്നവരും ജീവൻ തിരിച്ചുകിട്ടിയവരും ധാരാളം.അപകടസമയത്തും മറ്റും ഇത് ഗുണകരമാണ്.എന്നാൽ പലപ്പോഴും അറിഞ്ഞോ അറിയാതെയോ പ്രചരിപ്പിച്ച വ്യാജവാർത്തകളുടെ പേരിൽ എത്രയോ പേർക്ക് ജീവനൊടുക്കേണ്ടി വന്നിട്ടുണ്ട്. കോവിഡ്-19 വ്യാപനം പോലെ സമൂഹത്തിൽ അതിവേഗം പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു മഹാമാരിയാണ് വ്യാജ വാർത്തകൾ. കൊറോണയുടെ ഉറവിടം ഇന്നും വൈദ്യശാസ്ത്രജ്ഞൻമാർക്ക് അജ്ഞാതമാണ് എങ്കിൽ വ്യാജവാർത്തകളുടെ ഉറവിടം മുഖ്യമായും സമൂഹമാധ്യമമാണ്.പത്രാധിപരില്ലാത്ത വർത്തമാനപത്രത്തെപ്പറ്റി ചിന്തിച്ചുനോക്കൂ.അതാണ് സമൂഹമാധ്യമം.ആര് എന്തെഴുതുന്നു എന്ന് നോക്കാൻ ആരുമില്ല.കള്ളം പ്രചരിപ്പിച്ചാൽ ആരും ചോദിക്കാനില്ല. വ്യക്തിഹത്യ നടത്തിയാൽ ശിക്ഷ കിട്ടുമെന്ന പേടി വേണ്ട.ചുരുക്കത്തിൽ ഒരു നാഥനില്ലാ കളരി.അല്ലേ..? സമൂഹമാധ്യമം വഴി വ്യാജ വാർത്തകൾ പ്രചരിക്കുന്നത്…
Read More » -
NEWS
40 വയസ്സ് കഴിഞ്ഞവർ നിത്യവും വ്യായാമം ചെയ്യണമെന്ന് പറയുന്നതെന്തുകൊണ്ട് ?
ജീവിതശൈലി രോഗങ്ങള്‍ പലതും കടന്നുവരുന്നത് ശരീരത്തിന് ആവശ്യത്തിന് വ്യായാമം ലഭിക്കാത്തതുകൊണ്ടാണ്.സ്ത്രീകളായാലും പുരുഷന്മാരായാലും വ്യായാമം ശീലമാക്കണം.ശരീരം അനങ്ങാതെയുള്ള ജോലിയും കൊഴുപ്പുകൂടിയ ഭക്ഷണവുമാണ് ഇന്നത്തെ ജീവിത രീതി.പ്രത്യേകിച്ച് നാല്‍പ്പതു കഴിഞ്ഞവര്‍ കുട്ടികള്‍, കുടുംബം അങ്ങനെ നീളുന്നു അവരുടെ ജീവിതം. ഇതിനിടെ ഒത്തിരി ദൂരം നടക്കുകയോ, ഗോവണി കയറുകയോ ചെയ്യില്ല. അത്രയും സമയം കൂടി ലാഭിക്കാന്‍ യാത്ര വാഹനത്തിലാക്കും.ഗോവണി നടന്ന് കയറി ക്ഷീണിച്ച് വിയര്‍ക്കുന്നതിന് പകരം ലിഫ്റ്റ് ഉപയോഗിക്കും. ആരോഗ്യകരമായ ജീവിതത്തിന് വ്യായാമം കൂടിയേ തീരൂ. രോഗങ്ങള്‍ പിടിപെടുന്നത് തടയുവാനും ചികിത്സകള്‍ കൂടുതല്‍ ഫലപ്രദമാകുവാനും ശാരീരികാധ്വാനം കൂടുതല്‍ സഹായിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ വ്യായാമത്തോളം ഫലപ്രദമായ മറ്റൊന്നില്ല. സമ്പൂര്‍ണ ആരോഗ്യം പ്രദാനം ചെയ്യാന്‍ വ്യായാമത്തിന് കഴിയുന്നു. പതിവായി വ്യായാമം ചെയ്യുന്ന ഒരാളുടെ ശരീരത്തിലെ ഓരോ കോശത്തിനും ഉന്മേഷം ലഭിക്കുന്നു. കൃത്യമായ വ്യായാമം ചെയ്യുന്ന ഒരാളുടെ ഹൃദയം മിനിറ്റില്‍ 45 മുതല്‍ 55 പ്രവശ്യം സ്പന്ദിക്കും. അപ്പോള്‍ പമ്പു ചെയ്യുന്ന അതേ അളവ് രക്തം പമ്പു ചെയ്യണമെങ്കില്‍ വ്യായാമം…
Read More » -
NEWS
നഴ്‌സ്മാരുടെ ക്ഷാമം;ജര്‍മന്‍ സര്‍ക്കാര്‍ കേരളത്തിലെ നഴ്‌സുമാര്‍ക്ക് പരിശീലനം നല്‍കുന്നു; പരിശീലനം മുതൽ വിസയും ടിക്കറ്റും വരെ ഫ്രീ
പത്തനംതിട്ട: നഴ്‌സിങ് മേഖലയിലെ ഒന്നര ലക്ഷത്തോളം ഒഴിവുകള്‍ നികത്തുന്നതിന് ജര്‍മന്‍ സര്‍ക്കാര്‍ കേരളത്തിലെ നഴ്‌സുമാര്‍ക്ക് പരിശീലനം നല്‍കുന്നു.ജര്‍മനി ആസ്‌ഥാനമായ ഡബ്ല്യൂ.ബി.എസ് ഇന്റര്‍ നാഷണലാണ് പരിശീലനം നല്‍കുന്നത്. പത്തനംതിട്ട റിങ് റോഡില്‍ മുത്തൂറ്റ് ആശുപത്രിക്ക് സമീപമുള്ള ഭവന്‍ സ്‌കൂളിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. നഴ്‌സുമാര്‍ക്ക് ജര്‍മന്‍ ഭാഷയില്‍ പ്രാവീണ്യം നേടുന്നതിനും മികവിന്റെ അടിസ്‌ഥാനത്തില്‍ ജോലി ഉറപ്പാക്കുന്നതിനുമാണ് പരിശീലനം. പരിശീലനവും റിക്രൂട്ട്‌മെന്റും പൂര്‍ണമായി സൗജന്യമാണ്.ജര്‍മന്‍ ഭാഷയില്‍ എ വണ്‍ മുതല്‍ ബി വണ്‍ ലെവല്‍ വരെ സൗജന്യ പരിശീലനവും പരീക്ഷാ ചെലവും സെന്റര്‍ വഹിക്കും.ഇവര്‍ക്കുള്ള ചെലവ് ജര്‍മന്‍ സര്‍ക്കാരാണ് കൊടുക്കുന്നത്. അതിനാല്‍ തന്നെ പരിശീലനത്തില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഒരു പൈസയുടെയും ചെലവ് വരുന്നില്ല.ഭാഷാ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലിയും പൗരത്വവും ജര്‍മനിയിലേക്ക് പോകുന്നതിനുള്ള സകല ചെലവും അവിടുത്തെ സര്‍ക്കാര്‍ തന്നെ വഹിക്കും. 45 വയസില്‍ താഴെയുള്ള ബി.എസ്.സി/ജനറല്‍ നഴ്‌സിങ് കഴിഞ്ഞ് ആറു മാസമെങ്കിലും പ്രവര്‍ത്തന പരിചയം ഉള്ളവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. ഓണ്‍ലൈനായും ഓഫ് ലൈനായും ക്ലാസുകള്‍ ഉണ്ടാകും. ജര്‍മനിയിലുള്ള…
Read More » -
NEWS
ജോലി വാഗ്ദാനം ചെയ്ത് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; തൊടുപുഴയില്‍ ആറ് പേര്‍ അറസ്റ്റിൽ
തൊടുപുഴ:ജോലി വാഗ്ദാനം ചെയ്ത് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ തൊടുപുഴയില്‍ ആറ് പേര്‍ അറസ്റ്റില്‍.പിതാവ് ചെറുപ്പത്തിലേ ഉപേക്ഷിച്ച് പോയ പെണ്‍കുട്ടിയും രോഗിയായ മാതാവും ഒറ്റക്കാണ് താമസം. കേസിലെ ഇടനിലക്കാരനായ ബേബിക്ക് ഇവരുടെ നിര്‍ധനാവസ്ഥ അറിയാമായിരുന്നു. ഇക്കാര്യം മുതലെടുത്ത് ജോലി തരാമെന്ന് തെറ്റിദ്ധരിപ്പിച്ച് ബേബി പരിചയപ്പെടുത്തിയ തങ്കച്ചനാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചും ചൂഷണം ചെയ്തു. ബേബിക്ക് പുറമേ കോടിക്കുളം സ്വദേശി ചാക്കോ, ഇടവെട്ടി സ്വദേശി ബിനു, വെള്ളാരംകല്ല് സ്വദേശി സജീവ്, കോട്ടയം രാമപുരം സ്വദേശി തങ്കച്ചന്‍, മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ജോണ്‍സണ്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കുട്ടിക്ക് വയറ് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് അഞ്ച് മാസം ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്.ആശുപത്രി അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനും തുടര്‍ന്ന് തൊടുപുഴ പൊലീസിനും നല്‍കുകയായിരുന്നു.
Read More » -
NEWS
ലഡാക്കില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന് നാല് തൊഴിലാളികള്‍ മരിച്ചു
ലഡാക്കില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന് നാല് തൊഴിലാളികള്‍ മരിച്ചു. ശനിയാഴ്ച വൈകിട്ടാണ് നിര്‍മാണത്തിലിരുന്ന പാലത്തിന്റെ ഒരു ഭാഗം കനത്ത കാറ്റില്‍ തകര്‍ന്നത്.ജമ്മു-കശ്മീര്‍ രജൗരി ജില്ലയിലെ രാജ് കുമാര്‍, വരീന്ദര്‍, ഛത്തിസ്ഗഢ് സ്വദേശി മന്‍ജീത്, പഞ്ചാബ് സ്വദേശി ലവ് കുമാര്‍ എന്നിവരാണ് മരിച്ചത്. 12 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.പരിക്കേറ്റ മറ്റ് രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Read More » -
NEWS
ജാര്‍ഖണ്ഡില്‍ റോപ്പ് വേ തകര്‍ന്ന് ഒരാള്‍ മരിച്ചു; 12 പേര്‍ക്ക് ഗുരുതര പരിക്ക്
ദിയോഘര്‍: ജാര്‍ഖണ്ഡില്‍ റോപ്പ് വേ തകര്‍ന്ന് ഒരാള്‍ മരിച്ചു, 12 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. 50 ലധികംപേര്‍ റോപ്പ് വേയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. ജാർഖണ്ഡിലെ ദിയോഘറില്‍ സ്ഥിതി ചെയ്യുന്ന ത്രികുട്ട് പര്‍വതത്തിലാണ് സംഭവം.പ്രവര്‍ത്തിക്കുന്നതിനിടെ റോപ്പ്‌വേയുടെ ബന്ധം അറ്റുപോകുകയും അപകടത്തില്‍പ്പെടുകയുമായിരുന്നു. സംഭവത്തില്‍ പ്രദേശവാസിയായ സ്ത്രീ മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.50 പേര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.ദേശീയ ദുരന്ത നിവാരണ സേന സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
Read More »