കെ റെയിൽ പദ്ധതി തകർക്കാൻ കോൺഗ്രസ്, ലീഗ്, ബി.ജെ. പി സഖ്യത്തിന്റെ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ സർക്കാർ നടപ്പാക്കും.
ജനങ്ങളാണ് പാർട്ടിയുടെ ശക്തി. എന്നാൽ പദ്ധതിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തി ജനങ്ങളെ ഇളക്കി വിടാനാണ് പ്രതിപക്ഷ കക്ഷികളുടെ ശ്രമമെന്നും കോടിയേരി ആരോപിച്ചു.
സിപിഎം പാർട്ടി കോൺഗ്രസ് സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷത്തിന് വാശിയാണ്. പൂർണമായും രാഷ്ട്രീയ താൽപര്യങ്ങൾ മാത്രമാണ് എതിർപ്പിന് പിന്നിലുള്ളത്. സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് ജനങ്ങളോട് വിശദീകരിക്കുമെന്നും കോടിയേരി പറഞ്ഞു.