CrimeNEWS

പൊതുശൗചാലയത്തില്‍ 12 വയസുകാരിയെ പീഡനത്തിനിരയാക്കി; മധ്യവയസ്‌കനായി അന്വേഷണം

പൂനെ: മഹാരാഷ്ട്രയില്‍ പൂനെ നഗരത്തില്‍ 12 വയസുകാരിയെ ക്രൂര പീഡനത്തിനിരയാക്കി മധ്യവയസ്‌കന്‍. കഴിഞ്ഞ ദിവസം പൂനെ റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള പൊതുശൗചാലയത്തിലാണ് ദാരുണമായ സംഭവം നടന്നത്. ബാത്ത്‌റൂമിലേക്ക് പോയ പെണ്‍കുട്ടിയെ പ്രതി പിന്നാലെ പിന്തുടര്‍ന്നെത്തി ബലാത്സഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പെണ്‍കുട്ടിക്ക് പിന്നാലെ ടോയ്ലറ്റിലേക്ക് പ്രതി കയറുന്നത് പെണ്‍കുട്ടിയുടെ അമ്മാവന്‍ ഉച്ചത്തില്‍ ബഹളം വച്ചതെയാണ് സംഭവം പുറത്തറിയുന്നത്.

ആളുകള്‍ ഓടിക്കൂടുമെന്നുറപ്പായതോടെ പ്രതി ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കി. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് പ്രതിക്കെതിരെ പോക്‌സോ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താനായിട്ടില്ല. പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്ക് കുടുംബമോ വീടോ ഇല്ല, പൂനെ നഗരത്തിലെ വിവിധയിടങ്ങളില്‍ താമസിച്ച് വരികയായിരുന്നു പ്രതിയെന്നും ഉടനെ തന്നെ ഇയാളെ പിടികൂടാനാവുമെന്നുമാണ് പൊലീസ് പറയുന്നത്.

Back to top button
error: