പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ചർച്ച നടത്തും. തിങ്കളാഴ്ച വെർച്വലായാണ് ഇരുവരും ചർച്ച നടത്തുക. റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ ഇടപാടുകൾക്കെതിരേ പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള സമ്മർദം വർധിക്കുന്നതിനിടെയാണ് കൂടിക്കാഴ്ച.
ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി സഹകരണം പ്രധാനമായും അവലോകനം ചെയ്യും. ദക്ഷിണേഷ്യയിലെ സമീപകാല സംഭവവികാസങ്ങൾ, ഇന്തോ-പസഫിക് മേഖല, ആഗോള പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് ഇരുനേതാക്കളും ചർച്ച നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
റഷ്യ-യുക്രൈൻ യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ കൂടിക്കാഴ്ച വളരെ നിര്‍ണായകമായേക്കാം. രാജ്യത്ത് ഇന്ധന വില കത്തിക്കയറുമ്പോൾ ഈ കൂടിക്കാഴ്ച പുതിയ പ്രതിവിധികള്‍ എന്തെങ്കിലും മുന്നോട്ടു വെച്ചേക്കാം.