Month: April 2022
-
India
ഇന്ധനവില വര്‍ധനവ്: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ വിമാനയാത്രക്കിടെ ചോദ്യം ചെയ്ത് മഹിളാ കോണ്‍ഗ്രസ് നേതാവ്; വീഡിയോ കാണാം
ന്യൂഡല്‍ഹി: വിമാനയാത്രക്കിടെ ഇന്ധനവില വര്‍ധനവില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ്. ഡല്‍ഹി-ഗുവാഹത്തി വിമാനത്തിലാണ് സംഭവം. മഹിളാ കോണ്‍ഗ്രസ് നേതാവ് നെറ്റ ഡിസൂസയാണ് സ്മൃതി ഇറാനിയെ ചോദ്യം ചെയ്തത്. തര്‍ക്കത്തിന്റെ വീഡിയോ ഇവര്‍ ട്വീറ്റ് ചെയ്തു. ”കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ഗുവാഹത്തിയിലേക്കുള്ള യാത്രയ്ക്കിടെ കണ്ടു. എല്‍പിജിയുടെ വിലക്കയറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, വാക്സിനുകളേയും എന്തിന് പാവങ്ങളെപ്പോലും അവര്‍ കുറ്റപ്പെടുത്തി. അവര്‍ എങ്ങനെയാണ് സാധാരണക്കാരുടെ ദുരിതത്തോട് പ്രതികരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഈ വീഡിയോ കാണുക”- നെറ്റ ഡിസൂസ ട്വീറ്റ് ചെയ്തു. Faced Modi Minister @smritiirani ji, enroute to Guwahati. When asked about Unbearable Rising Prices of LPG, she blamed Vaccines, Raashan & even the poor! Do watch the video excerpts, on how she reacted to common people’s misery ! pic.twitter.com/NbkW2LgxOL — Netta D’Souza (@dnetta) April 10,…
Read More » -
Kerala
കെ.വി. തോമസിനെതിരായ നടപടി അച്ചടക്ക സമിതിക്ക് വിട്ട് എഐസിസി; തീരുമാനം നാളെ
തിരുവനന്തപുരം: പാര്‍ട്ടി വിലക്ക് ലംഘിച്ച കെ വി തോമസിനെതിരായ നടപടി അച്ചടക്ക സമിതിക്ക് വിട്ട് എഐസിസി. നടപടി വേണമെന്ന കെപിസിസി ശുപാര്‍ശ നാളെ ചേരുന്ന അച്ചടക്ക സമിതി ചര്‍ച്ച ചെയ്യുമെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. എഐസിസിയുമായി കൂടിയാലോചന നടത്താതെ സുധാകരന്‍ എടുത്ത് ചാടി വിലക്ക് ഏര്‍പെടുത്തിയോ എന്ന ചോദ്യത്തിന് താന്‍ ഉത്തരം പറയാനില്ല. വിലക്ക് വന്ന സാഹചര്യത്തില്‍ എഐസിസി അതിനെ മറികടക്കണ്ടെന്ന് തീരുമാനിച്ചതാണ്. പിണറായി വിജയനുമായി കെ.വി. തോമസിന് അടുത്ത ബന്ധമെന്ന് തെളിഞ്ഞു. പിണറായിയുടെ ഉദ്ദേശം അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസിലാകുമെന്നും വേണുഗോപാല്‍ പറഞ്ഞു. കെ.സി. വേണുഗോപാലിന്റെ വാക്കുകള്‍: ”കെ വി തോമസും സിപിഎമ്മും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രതികരിക്കാനില്ല. അച്ചടക്ക സമിതിയാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതില്‍ ശുപാര്‍ശ ചെയ്യേണ്ടത്. ആ കമ്മിറ്റി നാളെതന്നെ കൂടുമെന്നാണ് കരുതുന്നത്. ഒരു ചുക്കും സംഭവിക്കില്ല തോമസ് പാര്‍ട്ടിയില്‍ തന്നെയുണ്ടാവുമെന്ന് പിണറായി പറയുമ്പോള്‍ എന്താണ് അദ്ദേഹത്തിന്റെ ഉദ്ദേശമെന്ന് എല്ലാവര്‍ക്കും മനസിലാകും. കെ വി തോമസ് എഐസിസി മെമ്പറാണ്.…
Read More » -
Crime
നടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യരുടെ മൊഴിയെടുത്തു; ഓഡിയോയിലുള്ളത് ദിലീപിന്റെ ശബ്ദമാണെന്ന് മഞ്ജു തിരിച്ചറിഞ്ഞു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരുടെ മൊഴിയെടുത്ത് അന്വേഷണ സംഘം. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഓഡിയോ റെക്കോര്‍ഡിലുള്ളത് ദിലീപിന്റെ ശബ്ദമാണെന്ന് മഞ്ജു വാര്യര്‍ തിരിച്ചറിഞ്ഞു. കേസില്‍ കാവ്യ മാധവന്റെ ചോദ്യം ചെയ്യല്‍ നാളെ എവിടെ നടക്കുമെന്നതില്‍ ഇന്ന് വൈകിട്ട് തീരുമാനമാകും. ഒരു പെണ്ണിനെ രക്ഷിക്കാന്‍ ശ്രമിച്ചതിനാണ് താന്‍ ഈ ശിക്ഷ അനുഭവിക്കുന്നതെന്ന ദിലീപിന്റെ ഓഡിയോ അടക്കം ബാലചന്ദ്ര കുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയ ഓഡിയോകള്‍ സ്ഥിരീകരിക്കുന്നതിനാണ് മഞ്ജു വാര്യരുടെ മൊഴിയെടുത്തത്. കഴിഞ്ഞ ദിവസം പ്രത്യേക സംഘം ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് നടപടി. ദിലീപിന് പുറമെ അനൂപ്, സുരാജ് അടക്കമുള്ളവരുടെയും ശബ്ദം മഞ്ജു തിരിച്ചറിഞ്ഞിട്ടുണ്ട്. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയതില്‍ രണ്ട് ശബ്ദമൊഴി മറ്റൊന്നും തന്റെതല്ലെന്നായിരുന്നു ദിലീപ് മൊഴി നല്‍കിയത്. ഇക്കാര്യം മഞ്ജു വാര്യര്‍ തള്ളിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ഇപ്പോള്‍ പുറത്ത് വന്ന ഡിജിറ്റല്‍ തെളിവുകളിലും മഞ്ജുവില്‍ നിന്ന് വ്യക്തത തേടിയിട്ടുണ്ട്. 2012 മുതല്‍ ആക്രമിക്കപ്പെട്ട നടിയുമായി ദിലീപിനുള്ള പ്രശ്‌നത്തില്‍ ചില നിര്‍ണ്ണായക…
Read More » -
NEWS
‘ഹിന്ദി തെരിയാത് പോടാ’: അമിത് ഷായ്ക്കെതിരെ തമിഴ്നാട്ടിൽ ഹാഷ് ടാഗ് ക്യാമ്ബയില്‍
ന്യൂഡൽഹി അമിത്ഷായുടെ ഹിന്ദി വാദത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.സിപിഐഎമ്മും ഡിഎംകെ അടക്കമുള്ള ദക്ഷിണേന്ത്യന്‍ പാര്‍ട്ടികളും, തൃണമൂല്‍ കോണ്‍ഗ്രസും പ്രതിഷേധമറിയിച്ചതിന് പിന്നാലെ എതിര്‍പ്പുമായി കോണ്‍ഗ്രസും രംഗത്തെത്തിയിരിക്കുകയാണ്. ഇംഗ്ലീഷിന് ബദലാകണം ഹിന്ദിയെന്നും വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ പരസ്പരം ഹിന്ദിയില്‍ സംസാരിക്കണമെന്നുമുള്ള അമിത്ഷായുടെ പ്രസ്താവനയാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. പിന്നാലെ തമിഴ്നാട്ടിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭം ഓര്‍മ്മപ്പെടുത്തി രാജ്യത്തിന്‍റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കരുതെന്ന് ഡിഎംകെ മുന്നറിയിപ്പ് നല്‍കി. ദക്ഷിണേന്ത്യന്‍ പാര്‍ട്ടികളും, തൃണമൂല്‍ കോണ്‍ഗ്രസും സിപിഐഎമ്മും പ്രതിഷേധമറിയിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് എതിര്‍പ്പ് ശക്തമാക്കിയിരിക്കുന്നത്. ഹിന്ദി ഹിന്ദു ഹിന്ദുത്വ അജണ്ട നടപ്പാക്കാനാണ് അമിത്ഷാ ശ്രമിക്കുന്നതെന്നും, നിര്‍ദ്ദേശം പാലിക്കാന്‍ സൗകര്യമില്ലെന്നും ലോക്സഭ കക്ഷി നേതാവ് അധ്ര്‍ രഞ്ജന്‍ ചൗധരി തുറന്നടിച്ചു. ഹിന്ദി അടിച്ചേല്‍പിക്കുന്നതിനെതിരെ തമിഴ് നാട്ടില്‍ തുടങ്ങിയ ‘ഹിന്ദി തെരിയാത് പോടാ’ എന്ന ഹാഷ് ടാഗ് ക്യാമ്ബയില്‍ ദേശീയ തലത്തിലും പ്രചരിക്കുകയാണ്. ഒരു രാജ്യം ഒരു ഭാഷ എന്ന അജണ്ട നടപ്പാക്കാനുള്ള ബിജെപി നീക്കമാണ് അമിത്ഷായുടെ പ്രസ്താവനക്ക് പിന്നിലെന്നും ആക്ഷേപമുണ്ട്. വിലക്കയറ്റമടക്കം രാജ്യം…
Read More » -
NEWS
എംസി ജോസഫൈന്റെ മൃതദേഹം പഠനാവശ്യത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കും
കണ്ണൂര്‍: അന്തരിച്ച സിപിഎം നേതാവും മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായിരുന്ന എംസി ജോസഫൈന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് പഠനാവശ്യത്തിനായി വിട്ടുനല്‍കും.ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ജോസഫൈൻ ഇന്ന് ഉച്ചയോടെയായിരുന്നു അന്തരിച്ചത്.74 വയസ്സായിരുന്നു. എകെജി ആശുപത്രിയിലെത്തി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും, മുഖ്യമന്ത്രി പിണറായി വിജയനും അന്തിമോപചാരം അര്‍പ്പിക്കും. തുടര്‍ന്ന് വിലാപ യാത്രയായി മൃദേഹം കൊച്ചിയിലെത്തിക്കും.രാത്രിയോടെയാകും മൃതദേഹം അങ്കമാലിയിലെ വീട്ടിലെത്തുക. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം രാവിലെ 8 മണിയോടെ അങ്കമാലി സിഎസ്‌ഐ ഓഡിറ്റോറിയത്തിലേക്ക് മാറ്റും.അവിടെ പൊതുജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാം. ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹം വിലാപയാത്രയായി മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിന് നല്‍കും.
Read More » -
NEWS
വേനൽമഴ ശക്തം;ജലജന്യരോഗങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം: ആരോഗ്യ വകുപ്പ്
വേനല്‍മഴ ശക്തമായതോടെ ജലജന്യരോഗങ്ങള്‍ക്കും വിവിധതരം പനികള്‍ക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്.മഴക്കാലരോഗങ്ങളില്‍ ഏറ്റവും അപകടകാരികള്‍ എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയവയാണ്.ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. ഡെങ്കിപ്പനി ലക്ഷണങ്ങൾ പെട്ടെന്ന് വരുന്ന ശക്തമായ പനിയും തലവേദനയും, പേശിവേദന. സന്ധിവേദന, ഛര്‍ദ്ദി, വയറിളക്കം, വയറുവേദന. ചിലര്‍ക്ക് ശരീരത്തില്‍ തിണര്‍പ്പുകള്‍ ഉണ്ടാവും. കൊതുകുകടി കൊണ്ട് നാല് മുതല്‍ 10 ദിവസത്തിനുള്ളിലാണ് പനി തുടങ്ങുക. ചെറിയ ശതമാനം ആളുകളില്‍, പ്രധാനമായും കുട്ടികളിലും പ്രായമേറിയവരിലും ഗര്‍ഭിണികളിലും മറ്റസുഖങ്ങള്‍ ഉള്ളവരിലും, രക്തസ്രാവമുണ്ടാകുന്ന ഡെങ്കി ഹെമറേജിക് ഫീവര്‍, രക്തസമ്മര്‍ദ്ദം കുറയുന്ന ഡെങ്കിഷോക്ക് സിന്‍ഡ്രോം എന്നിവ വന്ന് മാരകമായേക്കാം. ശക്തമായ വയറുവേദനയും ഛര്‍ദ്ദിയും, ശ്വാസതടസം, നീരുവയ്ക്കല്‍, കഠിനമായ തളര്‍ച്ച,മോണയില്‍നിന്ന് രക്തസ്രാവം, ചോര ഛര്‍ദ്ദിക്കുക എന്നിവയൊക്കെ ഗുരുതരാവസ്ഥയുടെ സൂചകങ്ങളാണ്. എലിപ്പനി ലക്ഷണങ്ങൾ കണ്ണിന് മഞ്ഞനിറം, രക്തസ്രാവം, തുട, പേശിവേദന. പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി, തലവേദന, പനിയോടൊപ്പം ചിലപ്പോള്‍ വിറയല്‍. ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാകുക, മൂത്രം മഞ്ഞനിറത്തില്‍ പോകുക എന്നീ ലക്ഷണങ്ങള്‍ കണ്ടേക്കാം. പ്രതിരോധമാര്‍ഗങ്ങള്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍…
Read More » -
NEWS
തിരുവനന്തപുരം അരുവിക്കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
നെടുമങ്ങാട്: അരുവിക്കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ആര്യനാട് ഗവ. ഹൈസ്‌കൂളിലെ പ്ലസ് വൺ വിദ്യാര്‍ത്ഥിനിയായ രമ്യ(16) ആണ് ജീവനൊടുക്കിയത്. അരുവിക്കര കുതിരകുളം കൂളമാന്‍കുഴി വീട്ടില്‍ പരേതനായ ബിജു, ലത ദമ്ബതിമാരുടെ മകളാണ് രമ്യ.വീടിന്റെ ഹാളിലെ ഫാനിലാണ് തൂങ്ങിയ നിലയില്‍ രമ്യയെ കണ്ടെത്തിയത്.
Read More » -
NEWS
മഞ്ജു വാര്യര്‍ മീനാക്ഷിയെ പ്രസവിക്കുന്നതിനു മുൻപ് തന്നെ കാവ്യയും ദിലീപും തമ്മിൽ ബന്ധമുണ്ടായിരുന്നു: ലിബർട്ടി ബഷീർ
മഞ്ജു വാര്യര്‍ മീനാക്ഷിയെ പ്രസവിക്കുന്നതിന് മുൻപ് തന്നെ കാവ്യയും ദിലീപും തമ്മിൽ ബന്ധമുണ്ടായിരുന്നെന്നും ഇക്കാര്യം മഞ്ജു തന്നോട് കരഞ്ഞ് പറഞ്ഞതായും കേരളാ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ഉപദേശക സമിതി അംഗം ലിബര്‍ട്ടി ബഷീര്‍. ആക്രമിക്കപ്പെട്ട നടി ഇവരോടൊന്നിച്ചുള്ള ഒരു സ്റ്റേജ് പ്രോഗ്രാമിനായുള്ള യാത്രയിൽ താൻ കണ്ട കാര്യം മഞ്ജു വാര്യരെ അറിയിക്കുകയായിരുന്നു.സുഹൃത്തുക്കളായിരുന്ന അതിജീവിതയും കാവ്യാ മാധവനും തമ്മിൽ തെറ്റാനുള്ള കാര്യവും ഇതായിരുന്നു.പിന്നീടായിരുന്നു കുവൈത്തിലുള്ള ഒരു പ്രവാസി മലയാളിയുമായി കാവ്യയുടെ കല്യാണം. എന്നാൽ കാര്യങ്ങൾ കൈവിട്ട് പോകുകയായിരുന്നു.താമസിയാതെ ദിലീപ്-മഞ്ജു വാര്യർ വിവാഹമോചനം നടന്നു.അതോടെ ഭർത്താവായ കുവൈത്ത് മലയാളിയിൽ നിന്നും വിവാഹമോചനം നേടി ദിലീപിനെ കല്യാണം കഴിക്കുകയായിരുന്നു കാവ്യ.അതിജീവിതയോട് രണ്ടു പേർക്കും ഉണ്ടായ ദേഷ്യവും വൈരാഗ്യവുമായിരുന്നു എല്ലാ പ്രശ്നത്തിനും കാരണം. കാവ്യാമാധവന്റെ പ്രേരണ കൊണ്ടാണ് ദിലീപ് എല്ലാം ചെയ്തത്.ദിലീപ് ഒറ്റയ്ക്ക് തീരുമാനിച്ചല്ല കുറ്റകൃത്യം നടത്തിയത്. പള്‍സര്‍ സുനിയും ദിലീപും നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നു. മുമ്ബ് കാവ്യാമാധവനെ അറസ്റ്റ് ചെയ്യുമെന്ന ഘട്ടമായപ്പോള്‍ ഭരണത്തില്‍ സ്വാധീനമുള്ള കാസര്‍ഗോഡ് ജില്ലയിലെ ഒരു…
Read More » -
India
സിപിഐഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും, കേന്ദ്രകമ്മിറ്റിയിൽ കേരളത്തിൽ നിന്ന് 4 പുതുമുഖങ്ങൾ
സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. കേരളത്തില്‍ നിന്നുള്ള നാല് അംഗങ്ങള്‍ ഉള്‍പ്പെടെ 17 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് സിപിഐഎം കേന്ദ്ര കമ്മിറ്റി പുനഃസംഘടിപ്പിച്ചിരിക്കുന്നത്. 15 വനിതാ അംഗങ്ങളും കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുന്നു. കെഎന്‍ ബാലഗോപാല്‍, പി രാജീവ്, സി എസ് സുജാത, പി സതീദേവി എന്നിവരാണ് പുതിയ കമ്മിറ്റിയില്‍ ഉള്‍പ്പെട്ട കേരളത്തില്‍ നിന്നുള്ളവര്‍. 85 അംഗ കമ്മിറ്റിയില്‍ ഒരു സ്ഥാനം ഒഴിച്ചിട്ടിരിക്കുകയാണ്. വി എസ് അച്യുതാനന്ദന്‍, പാലൊളി മുഹമ്മദ് കുട്ടി എന്നിവരെ കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ് എന്ന സ്ഥാനത്ത് നിന്ന് നീക്കി. എസ് രാമചന്ദ്രന്‍ പിള്ളയെ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തുകയും ചെയ്തു. വൈക്കം വിശ്വന്‍ ആണ് കേന്ദ്ര കമ്മിറ്റിയില്‍ നിന്നും ഒഴിവായ മറ്റൊരു മുതിര്‍ന്ന നേതാവ്.
Read More » -
NEWS
അപകടത്തില്‍ ഗ്രേഡ് എസ്‌ഐ മരിച്ചു
പെരുമ്ബാവൂരില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗ്രേഡ് എസ്‌ഐ മരിച്ചു. പെരുമ്ബാവൂര്‍ കുറുപ്പംപടി സ്വദേശി രാജു ജേക്കബാണ് മരിച്ചത്. പെരുമ്ബാവൂര്‍ ട്രാഫിക്ക് സ്റ്റേഷനിലെ എസ്‌ഐയായിരുന്നു.മലയാറ്റൂരിൽ ഡ്യൂട്ടിക്ക് പോകുന്നതിനിടയിലിയിരുന്നു അപകടം.രാജു ഓടിച്ചിരുന്ന ബൈക്ക് റോഡിലെ കുഴിയിൽ ചാടി നിയന്ത്രണം വിട്ട് സമീപത്തുള്ള കനാലിലേക്ക് മറിയുകയായിരുന്നു.
Read More »