പറ്റ്ന: റോഹ്താസ് ജില്ലയിലെ 60 അടിനീളമുള്ള ഇരുമ്ബ് പാലം മോഷ്ടിച്ചതിന് ജലവിഭവ വകുപ്പിലെ സബ് ഡിവിഷണല്‍ ഓഫീസര്‍ ഉള്‍പ്പെടെ എട്ട് പേരെ ബീഹാര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ജലവിഭവ വകുപ്പിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ ഒത്താശയോടെയാണ് പ്രതികള്‍ പാലം മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.ജെ.സി.ബി, പിക്കപ്പ് വാനുകള്‍, ഗ്യാസ് കട്ടറുകള്‍, വാഹനങ്ങള്‍ എന്നിവ ഉപയോഗിച്ച് കൃത്യമായ ആസൂത്രണത്തിലൂടെയായിരുന്നു മോഷ്ടാക്കള്‍ പാലം പൊളിച്ചു കടത്തിയത്.മൂന്ന് ദിവസം മുൻപായിരുന്നു സംഭവം.