MovieNEWS

മലയാളികളുടെ മനസിളക്കിയ താരരാജാവ് രാം ചരൺൻ്റെ ‘കൊട്ടാരം വീട്

മ്മൂട്ടിയും മോഹൻലാലുമായിരുന്നു അടുത്ത കാലം മലയാളിയുടെ താരരാജാക്കന്മാർ. സത്യനും പ്രേം നസീറുമൊക്കെ മലയാള സിനിമയെ അടക്കി ഭരിക്കുന്ന കാലത്തു പോലും ഇത്ര വലിയ വീരാരാധന പ്രകടമായിരുന്നില്ല.

എം.ജി.ആറും പിന്നിട് രജനീകാന്തും തമിഴ് സിനിമയിലെ താരചക്രവർത്തിമാരായി വിരാജിക്കുമ്പൊഴും മലയാളി അന്യഭാഷാ താരങ്ങളെ അത്രയങ്ങ് പൂവിട്ടു പൂജിച്ചില്ല.
പക്ഷേ വളരെ പെട്ടെന്നാണ് ട്രൻ്റ് മാറിയത്. അജിത്- വിജയ് തരംഗം തമിഴകത്തിനൊപ്പം മലയാളത്തിലും ആവേശക്കടലായി.
അർദ്ധരാത്രിയിലും പുലർച്ചെയുമൊക്കെ നമ്മുടെ തീയേറ്ററുകൾ ജനസാഗരങ്ങളായി.
തമിഴിലെ യുവതാരനിര മലയാളി യുവാക്കളുടെ താരദൈവങ്ങളായി.
ഈ തരംഗം പിന്നീട് തെലുങ്ക്- കന്നട താരാരാധനയിലേയ്ക്കും പടർന്നു.
രാം ചരണും യാഷുമൊക്കെ ഇന്ന് മലയാളി യുവാക്കളുടെ ആവേശമാണ്.
ഈ നിരയിൻ മലയാളി യുവാക്കൾക്കിടയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് രാംചരൺ ആണ്. നടൻ ചിരഞ്ജീവിയുടെ മകൻ.
അച്ഛൻ തെളിച്ച പാതയിലൂടെയാണ് രാംചരണും സിനിമയിലേക്കു പ്രവേശിച്ചത്.
ആദ്യ ചിത്രം ‘ചിരുത’ തന്നെ സൂപ്പർ ഹിറ്റായി.
രണ്ടാമത്തെ ചിത്രം രാജമൗലിയുടെ ‘കദീര’ തീയേറ്ററുകളെ ഇളക്കി മറിച്ചു.
ഇപ്പാൾ തീയേറ്ററുകളെ ഉത്സവമാക്കി പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന ‘ആർ.ആർ.ആർ’ എത്തിയതോടെ മലയാളികളും രാം ചരൺ എന്ന താരത്തെ ഹൃദയത്തിലേറ്റി.
നിലവിൽ ടോളിവുഡ് സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് രാം ചരൺ. നല്ല നടൻ  എന്നതിനൊപ്പം സംരംഭകനും മനുഷ്യസ്‌നേഹിയും കൂടിയാണ് രാം ചരൺ. ‘ആർ.ആർ.ആർ’ സിനിമയുടെ വമ്പൻ വിജയത്തിന് ശേഷം രാം ചരണിന്റെ വീടും ആരാധകർക്കിടയിൽ ചർച്ചചെയ്യപ്പെടുകയാണ്.

1,300 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി എന്നാണ് റിപ്പോർട്ട്. ‘ആർ.ആർ.ആർ’ സിനിമയിലെ ബ്രിട്ടീഷ് കൊട്ടാര സദൃശമാണ് രാം ചരണിന്റെ ആഡംബര ബംഗ്ലാവ്. വിശാലമായ ബാൽക്കണിയും വീടിന്റെ പ്രധാന ആകർഷണമാണ്. രാം ചരൺ വീടിനായി 30 കോടി രൂപ ചിലവിട്ടതായാണ് റിപ്പോർട്ട്. ഹൈദരാബാദിലെ ഏറ്റവും ആഡംബര പ്രദേശങ്ങളിലൊന്നായ ജൂബിലി ഹിൽസിലെ രാംചരണിന്റെ ഈ സ്വപ്ന ബംഗ്ലാവിന്റെ വിസ്തൃതി തന്നെ 25,000 സ്‌ക്വയർ ഫീറ്റ് വരും.

റിപ്പോർട്ട് അനുസരിച്ച്, 25,000 ചതുരശ്ര അടി സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന ഈ വീട് രൂപകൽപ്പന ചെയ്തിരിക്കുന്നത് മുംബൈ ആസ്ഥാനമായുള്ള ആർക്കിടെക്റ്റുകളായ തഹിലിയാനി ഹോംസ് ആണ്.
വീടിന്റെ നിലവറയിൽ ഒരു മന്ദിരമുണ്ട്, അത് ഒരു പുരാതന ക്ഷേത്രത്തിന്റെ പകർപ്പാണ്. വീട്ടിൽ ഒരു നീന്തൽക്കുളം, ജിംനേഷ്യം, ടെന്നീസ് കോർട്ട് എന്നിവയുമുണ്ട്. ബംഗ്ലാവിന്റെ പല ഭാഗങ്ങളിലും വീടിന് ഹൈദരാബാദി നിസാം രൂപങ്ങളുണ്ട്. പച്ചപ്പും കാലാനുസൃതമായ പൂക്കളും നിറഞ്ഞതാണ് പാത വിശാലമായ ബാൽക്കണിയും വീടിന്റെ പ്രധാന ആകർഷണമാണ്.

Back to top button
error: