ജാർഖണ്ഡിൽ റോപ്പ്വേയിലെ കേബിൾ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. നിരവധി പേർ കേബിൾ കാറിൽ കുടുങ്ങിക്കിടക്കുകയാണ്. ദിയോഘറിൽ സ്ഥിതി ചെയ്യുന്ന ത്രികുട്ട് പർവതത്തിലാണ് സംഭവം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഈ റോപ്പ്വേയിൽ 25 ക്യാബിനുകളാണുള്ളത്. പ്രവർത്തിക്കുന്നതിനിടെ റോപ്പ്വേയുടെ ബന്ധം വേർപെട്ടുപോകുകയും അപകടത്തിൽപ്പെടുകയുമായിരുന്നു. ദേശീയ ദുരന്ത നിവാരണസേന സംഘമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ദിയോഘർ ഡെപ്യൂട്ടി കമ്മീഷണർ മജുനാഥ് ഭജൻത്രിയും സ്ഥലത്തെത്തിയിട്ടുണ്ട്.