NEWS

പാലക്കാട് ഡിവിഷന്റെ കീഴിലുള്ള മൂന്നു റെയില്‍വേ സ്റ്റേഷനുകളെ തരംതാഴ്ത്തി; ടിക്കറ്റ് വിൽപന സ്വകാര്യ വ്യക്തികൾക്ക്

പാലക്കാട്: ഡിവിഷന്റെ കീഴിലുള്ള മൂന്നു റെയില്‍വേ സ്റ്റേഷനുകളെ അധികൃതര്‍  തരംതാഴ്ത്തി.പാപ്പിനിശ്ശേരി, ഏഴിമല, തലശ്ശേരി ജഗന്നാഥ ക്ഷേത്രം തുടങ്ങിയ സ്റ്റേഷനുകളാണ് തരംതാഴ്ത്തിയത്.കൂടുതൽ സ്റ്റേഷനുകൾ പട്ടികയിലുണ്ട്.ഇത്തരം സ്റ്റേഷനുകളിലെ ടിക്കറ്റ് വിതരണം കമീഷന്‍ വ്യവസ്ഥയില്‍ സ്വകാര്യവ്യക്തികള്‍ക്ക് കൈമാറിയിട്ടുണ്ട്.
സ്വകാര്യ വ്യക്തികള്‍ക്ക് ടിക്കറ്റ് വിതരണച്ചുമതല കൈമാറുന്നതോടെ നിലവില്‍ സ്റ്റേഷനില്‍ നിയോഗിക്കപ്പെട്ട റെയില്‍വേ ജീവനക്കാരെ പൂര്‍ണമായി പിന്‍വലിക്കും.ഏഴിമലയില്‍ ഏപ്രില്‍ ഒമ്ബതു മുതല്‍ ടിക്കറ്റ് വിതരണം സ്വകാര്യ ഏജന്‍സിക്ക് കൈമാറി.പാപ്പിനിശ്ശേരിയില്‍ തിങ്കളാഴ്ച(ഏപ്രിൽ 11) മുതല്‍ സംവിധാനം നടപ്പാക്കും.ജഗന്നാഥ ടെമ്ബിള്‍ സ്റ്റേഷനില്‍ ഏപ്രില്‍ 13 മുതലും പുതിയ സംവിധാനമാകും.ഉപ്പള സ്റ്റേഷനും ലിസ്റ്റിലുണ്ട്.താമസിയാതെ ഇവിടെയും ഈ തീരുമാനം നടപ്പിലാക്കുമെന്നാണ് അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: