Month: April 2022

  • NEWS

    കോവിഡ്  വ്യാപനം: ചൈനയില്‍ നിയന്ത്രിണങ്ങൾ ശക്തം

    ലോ​ക്‌​ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടും കോ​വി​ഡ് കേ​സു​ക​ൾ ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തോ​ടെ ചൈ​ന​യി​ല്‍ ഇ​പ്പോ​ള്‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന​ത്. ജ​ന​ങ്ങ​ള്‍ പു​റ​ത്തി​റ​ങ്ങാ​തി​രി​ക്കാ​ന്‍ ക​ടു​ത്ത നി​രീ​ക്ഷ​ണ​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന​ത്. ദ​മ്പ​തി​ക​ൾ വെ​വ്വേ​റെ ഉ​റ​ങ്ങ​ണം, ചും​ബി​ക്ക​രു​ത്, ആ​ലിം​ഗ​നം ചെ​യ്യ​രു​ത്, പ്ര​ത്യേ​കം ഭ​ക്ഷ​ണം ക​ഴി​ക്ക​ണം തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ൾ അ​ധി​കൃ​ത​ർ ന​ൽ‌​കി​യി​രു​ന്നു. ചൈ​ന​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വ്യ​വ​സാ​യ ന​ഗ​ര​മാ​യ ഷാം​ഗ്ഹാ​യി ന​ഗ​രം പൂ​ര്‍​ണ​മാ​യും അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ജ​ന​ങ്ങ​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നാ​ണ് അ​റി​യി​പ്പ്. ഷാം​ഗ്ഹാ​യി​യി​ൽ ജ​ന​ങ്ങ​ള്‍ ഭ​ക്ഷ​ണ​വും വെ​ള്ള​വും മ​രു​ന്നും ല​ഭി​ക്കാ​തെ വീ​ടു​ക​ളി​ലും ഫ്‌​ളാ​റ്റു​ക​ളി​ലും കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍​ട്ട്. വീ​ടു​ക​ളു​ടെ​യും ഫ്‌​ളാ​റ്റു​ക​ളു​ടെ​യും ബാ​ല്‍​ക്ക​ണി​ക​ളി​ല്‍ ഇ​റ​ങ്ങി​നി​ന്ന് ജ​ന​ങ്ങ​ള്‍ പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​ന്‍റെ​യും ബ​ഹ​ളം​വെ​ക്കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

    Read More »
  • NEWS

    ഫ്രാ​ൻ​സി​ൽ രണ്ടാം ഘട്ട പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് :മ​ക്രോ​ണും പെ​ന്നും നേര്‍ക്കുനേര്‍

    ഫ്രാ​ൻ​സി​ൽ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ര​ണ്ടാം റൗ​ണ്ടി​ൽ നി​ല​വി​ലെ പ്ര​സി​ഡ​ന്‍റും “ഓ​ൺ മാ​ർ​ഷ്’ മ​ധ്യ, മി​ത​വാ​ദി പാ​ർ​ട്ടി നേ​താ​വു​മാ​യ ഇ​മ്മാ​നു​വ​ൽ മ​ക്രോ​ണും തീ​വ്ര വ​ല​തു​പ​ക്ഷ​മാ​യ നാ​ഷ​ന​ൽ റാ​ലി​യു​ടെ സ്ഥാ​നാ​ർ​ഥി മ​രീ​ൻ ലെ ​പെ​ന്നും ഏ​റ്റു​മു​ട്ടും. നാ​ല് വ​നി​ത​ക​ൾ അ​ട​ക്കം 12 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ഒ​ന്നാം റൗ​ണ്ടി​ൽ മ​ത്സ​രി​ച്ച​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ടു നേ​ടി​യ മ​ക്രോ​ണും പെ​ന്നും ഏ​പ്രി​ൽ 24നു ​ന​ട​ക്കു​ന്ന ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റു​മു​ട്ടും. 2017ലും ​ര​ണ്ടാം റൗ​ണ്ടി​ൽ മാ​ക്രോ​ണും പെ​ന്നും ത​മ്മി​ലാ​യി​രു​ന്നു മ​ത്സ​രം. ഒ​ന്നാം റൗ​ണ്ടി​ൽ 96 ശ​ത​മാ​നം വോ​ട്ടു​ക​ൾ‌ എ​ണ്ണി ക​ഴി​ഞ്ഞ​പ്പോ​ൾ മ​ക്രോ​ണി​ന് 27.4 ശ​ത​മാ​ന​വും പെ​ന്നി​ന്ന് 24.1 ശ​ത​മാ​ന​വും വോ​ട്ട് ല​ഭി​ച്ചു. 21.5 ശ​ത​മാ​നം വോ​ട്ടു​മാ​യി എ​ൽ​എ​ഫ്ഐ സ്ഥാ​നാ​ർ​ഥി ഷോ​ൺ – ല​ക് മി​ലെ​ൻ​ഷ​ൻ ആ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. ര​ണ്ടാം ഘ​ട്ടം കൂ​ടി ജ​യി​ച്ചാ​ൽ 2002ൽ ​ജാ​ക് ഷി​റാ​ക്കി​നു ശേ​ഷം ഭ​ര​ണ​ത്തു​ട​ർ​ച്ച നേ​ടു​ന്ന ആ​ദ്യ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റാ​കും മ​ക്രോ​ൺ.

    Read More »
  • India

    ജെഎന്‍യു ക്യാംപസില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പിയതിന് ആക്രമണമഴിച്ച് വിട്ട് എബിവിപി

    സ്വന്തം ഇഷ്ടമനുസരിച്ച് ഭക്ഷണം തെരഞ്ഞെടുക്കാവുന്ന ജെഎന്‍യു ക്യാംപസില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പിയതിന് ആക്രമണമഴിച്ച് വിട്ട് എബിവിപി. എബിവിപി അക്രമത്തിനെതിരെ വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തം. എബിവിപി തങ്ങളുടെ വിദ്വേഷ രാഷ്ട്രീയവും വിഭജന അജണ്ടയും പ്രദർശിപ്പിക്കുകയാണെന്നും കാവേരി ഹോസ്റ്റലിൽ ഇന്ന് അക്രമാസക്തമായ അന്തരീക്ഷം സൃഷ്ടിച്ചുവെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. പെണ്‍കുട്ടികളടക്കം നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഹോസ്റ്റലില്‍ കയറി എ.ബി.വി.പി പ്രവര്‍ത്തകര്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ക്യാംപസിനകത്ത് അതിക്രമിച്ചെത്തിയ എ.ബി.വി.പികല്ലേറ് നടത്തുകയും വിദ്യാര്‍ത്ഥികളെ വടികൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്നതായി വീഡിയോയില്‍ കാണാം. ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അത്താഴ ഭക്ഷണത്തിനുള്ള മെനു മാറ്റാനും എല്ലാ വിദ്യാർഥികൾക്കും പൊതുവായുള്ള നോൺ വെജിറ്റേറിയൻ ഇനങ്ങൾ ഒഴിവാക്കാനും അവർ മെസ് കമ്മിറ്റിയിൽ സമ്മര്‍ദം ചെലുത്തിയെന്നുമാണ് ആരോപണം. മെനുവിൽ വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ഉണ്ട്, വിദ്യാർത്ഥികൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് തിരഞ്ഞെടുക്കാൻ അനുവാദമുണ്ടെന്നും ഇടത് വിദ്യാർഥികൾ പറഞ്ഞു.

    Read More »
  • NEWS

    വിദേശ ഗൂഢാലോചന ആരോപണവുമായി ഇമ്രാന്‍ഖാന്‍ വീണ്ടും രംഗത്ത്; പാര്‍ട്ടി യോഗം വിളിച്ചു

    ഇസ്ലാംമബാദ്: അവിശ്വാസപ്രമേയം പാസായി അധികാരം നഷ്ടപ്പെട്ട് പുറത്തുപോയ പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ വിദേശ ഗൂഢാലോചന ആരോപണവുമായി വീണ്ടും രംഗത്തെത്തി. 1947-ല്‍ ആണ് പാകിസ്താന് സ്വാതന്ത്രം ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണക്രമത്തിനെതിരേ വിദേശ ഗൂഢാലോചന നടന്നിരിക്കുന്നു. ജനാധിപത്യവും പരമാധികാരവും കാത്തുസൂക്ഷിക്കാന്‍ പ്രതിരോധം തീര്‍ക്കുമെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇമ്രാന്‍ഖാന്റെ ആദ്യ പ്രതികരണം. ഇതിനിടെ നാളെ ദേശീയ അസംബ്ലിയില്‍ നിന്ന് എല്ലാ അംഗങ്ങളും രാജിവെക്കാന്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ ടെഹരീക്ക് ഇ ഇന്‍സാഫ് (പി.ടി.ഐ) തീരുമാനിച്ചു. ഭാവിയില്‍ ഏത് തരത്തിലുള്ള നടപടികളുമായി മുന്നോട്ടുപോകണമെന്ന് തീരുമാനിക്കാന്‍ പാര്‍ട്ടി സെന്‍ട്രല്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗവും ഇമ്രാന്‍ വിളിച്ചുചേര്‍ത്തു. ഇതിനിടെ പാകിസ്താന്റെ അടുത്ത പ്രധാനമന്ത്രിയാവുമെന്ന് കരുതുന്ന ഷെഹബാസ് ഷെരീഫിനും മകന്‍ ഹംസയ്ക്കുമെതിരെ പണം തട്ടിപ്പിന് പാകിസ്താനിലെ പ്രത്യേക കോടതിയായ ഫെഡറല്‍ ഇന്‍വെസ്റ്റിഗേറ്റിങ് ഏജന്‍സി തീരുമാനിച്ചിരിക്കുന്നതായും വാര്‍ത്തയുണ്ട്. നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഇന്നലെയാണ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഇമ്രാന്‍ഖാന്‍ പുറത്തായത്. ദേശീയ സഭയില്‍ പ്രതിപക്ഷം…

    Read More »
  • Crime

    ചോദ്യംചെയ്യലിന് കാവ്യാ ഇന്ന് ഹാജരാകില്ല

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചോദ്യംചെയ്യലിന് നടി കാവ്യാ മാധവന്‍ ഇന്ന് ഹാജരാകില്ല. അന്വേഷണോദ്യോഗസ്ഥര്‍ക്ക് അവര്‍ അസൗകര്യമറിയിച്ച് കത്ത് നല്‍കി. മറ്റൊരു ദിവസം ചോദ്യംചെയ്യലിന് ഹാജരാകാമെന്നാണ് കാവ്യ മാധവന്‍ അറിയിച്ചിരിക്കുന്നത്. കാവ്യയുമായി ബന്ധപ്പെട്ട ചില ഓഡിയോ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ചോദ്യംചെയ്യലിന് വിളിച്ചത്. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ് ഉള്‍പ്പടെയുള്ളവരുടെ ഫോണുകള്‍ ശാസ്ത്രീയ പരിശോധന നടത്തിയതില്‍ നിന്ന് ചില സുപ്രധാനമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് എട്ടാം പ്രതികൂടിയായ ദിലീപിന്റെയടക്കം ശബ്ദരേഖകള്‍ ഇതിനോടകം പുറത്തുവന്നിരുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണ് നിലവില്‍ അന്വേഷണ സംഘം. ഇതേ കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് നടി മഞ്ജു വാര്യരില്‍നിന്ന് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തിരുന്നു. ദിലീപ് അടക്കമുള്ളവരുടെ ശബ്ദസാമ്പിളുകള്‍ മഞ്ജു തിരിച്ചറിഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം.

    Read More »
  • Kerala

    റെയില്‍ പാത: തേനിയില്‍ അതിവേഗ പരീക്ഷണ ഓട്ടം വിജയകരം

    നെടുംങ്കണ്ടം: തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നും ബോഡിനായ്ക്കന്നൂരിലേക്കുള്ള റെയില്‍ പാതയില്‍ ആണ്ടിപ്പെട്ടി മുതല്‍ തേനി വരെയുള്ള ഭാഗത്ത് അതിവേഗ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയായി. ഈ പാതയില്‍ ട്രെയില്‍ സര്‍വീസ് തുടങ്ങുന്നത് ഇടുക്കിയിലെ വിനോദ സഞ്ചാര മേഖലയ്ക്കും വ്യാപാര രംഗത്തിനും ഗുണകരമാകും. മധുരയില്‍ നിന്നു ബോഡിനായ്ക്കന്നൂര്‍ വരെ 91 കിലോമീറ്റര്‍ റെയില്‍പ്പാതയുണ്ടായിരുന്നു. പാത ബ്രോഡ്‌ഗേജ് ആക്കാന്‍ 2010 ഡിസംബര്‍ 31ന് ട്രെയിന്‍ സര്‍വീസ് നിര്‍ത്തി. മധുര മുതല്‍ ആണ്ടിപ്പെട്ടി വരെയുള്ള 57 കിലോമീറ്റര്‍ ഭാഗത്തെ പണികള്‍ രണ്ടു ഘട്ടമായി പൂര്‍ത്തിയാക്കി നേരത്തെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ആണ്ടിപ്പെട്ടി മുതല്‍ തേനി വരെയുള്ള 17 കിലോ മീറ്റര്‍ ഭാഗത്തെ പരീക്ഷണ ഓട്ടമാണു ഇപ്പോള്‍ നടത്തിയത്. നാലു ബോഗികള്‍ ഘടിപ്പിച്ച ട്രെയിന്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ ഓടിച്ചാണ് പരീക്ഷണ ഓട്ടം നടത്തിയത്. മധ്യമേഖല റെയില്‍വേ സുരക്ഷാ കമ്മിഷണര്‍ മനോജ് അറോറയുടെ നേതൃത്വത്തിലുള്ള സംഘം പാളത്തില്‍ പരിശോധന നടത്തിയ ശേഷമാണ് ട്രെയിന്‍ ഓടിക്കാന്‍ അനുമതി നല്‍കിയത്. പരീക്ഷണ…

    Read More »
  • Crime

    മാംസാഹാരം വിളമ്പുന്നതിനെ ചൊല്ലി തര്‍ക്കം; ജെഎന്‍യുവില്‍ സംഘര്‍ഷം

    ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ മാംസഹാരം വിളമ്പുന്നതിനെ ചൊല്ലി സംഘര്‍ഷം. കല്ലേറില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 10 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. അക്രമത്തിന് പിന്നില്‍ എബിവിപി ആണെന്ന് ഇടത് വിദ്യാര്‍ഥി സംഘടനകള്‍ ആരോപിച്ചു. ഞായറാഴ്ച ഹോസ്റ്റലുകളില്‍ മാംസഹാരം വിളമ്പുന്നത് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ തടയുകയായിരുന്നു. രാമനവമി ചൂണ്ടിക്കാട്ടിയാണ് മാംസഹാരം വിളമ്പുന്നത് തടഞ്ഞത്. ഇതിനെ മറ്റ് വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തതോടെ സംഘര്‍ഷം ഉണ്ടായത്. എന്നാല്‍ രാമനവമിയുടെ ഭാഗമായുള്ള പരിപാടി ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമെന്ന് എബിവിപി ആരോപിച്ചു. പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുകയാണ്.  

    Read More »
  • Kerala

    കാടിറങ്ങിയ കാട്ടാനക്കൂട്ടം നെല്‍ക്കൃഷി നശിപ്പിച്ചു; കൃഷി ഉപേക്ഷിക്കാന്‍ ഒരുങ്ങി കര്‍ഷകന്‍

    മറയൂര്‍: മറയൂര്‍ കാന്തല്ലൂര്‍ മേഖലയില്‍ കാട്ടാന ശല്യം അതിരൂക്ഷമായി. ഒറ്റരാത്രികൊണ്ട് കുറേക്കാലം നെല്‍കൃഷി വെട്ടുകാട്ടില്‍ സെല്‍ജിയുടെ ഒരു ഏക്കറിലെ നെല്‍കൃഷിയാണ് കാട്ടാനക്കൂട്ടം പാടത്ത് നടന്നും തിന്നും നശിപ്പിച്ചിരിക്കുന്നത്. സമീപത്ത് കാരറ്റ് കൃഷിയും നശിപ്പിച്ചിട്ടുണ്ട്. പറമ്പില്‍ ആപ്പിള്‍, സ്‌റ്റോബറി, കാരറ്റ് ,കാബേജ്, ബീന്‍സ്, വെളുത്തുള്ളി, മുന്തിരി തുടങ്ങിയ കൃഷികള്‍ ഉള്‍പ്പെടെ സീസണ്‍ അനുസരിച്ച് കൃഷി ചെയ്തുവരുന്നു. തരിശുഭൂമിയായി കിടന്ന സ്ഥലത്ത് മൂന്നുമാസം മുമ്പാണ് നെല്‍കൃഷി ചെയ്തിരുന്നത്. ഇപ്പോള്‍ നെല്‍കൃഷി വിളവ് എത്തുന്ന ഭാഗമായിരിക്കേയാണ് കഴിഞ്ഞദിവസം ഒറ്റരാത്രികൊണ്ട് പാടത്ത് പകുതിയോളം നെല്ലുകളെ കാട്ടാനക്കൂട്ടം കിങ്ങും ചവിട്ടിയും നശിപ്പിച്ചിരിക്കുന്നത്. നെല്‍പ്പാടത്ത് കാട്ടാനകള്‍ ഇറങ്ങിയത് അറിഞ്ഞ കുടുംബാംഗങ്ങള്‍ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും എതിരെ ഓടിച്ചതിനാല്‍ രാത്രി മുഴുവനും ഭയന്നു വിറച്ചാണ് വീടിനുള്ളില്‍ കഴിഞ്ഞത്. തന്റെ അധ്വാനഫലം വന്യമൃഗം കൊണ്ടു പോകുന്നതിനാല്‍ ഇനി കൃഷിക്കില്ലെന്നാണ് സെല്‍ജി പറയുന്നത്. കാന്തല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. മോഹന്‍ദാസ് സ്ഥലം സന്ദര്‍ശിച്ചു. വനം വകുപ്പിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കാന്തല്ലൂര്‍ റേയ്ഞ്ചിലെ വനപാലകര്‍ എത്തി കൃഷിപാടം സന്ദര്‍ശിച്ച്…

    Read More »
  • Kerala

    മഴ കനത്തു; റബര്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍

    കോട്ടയം: നേരിയ കുറവുണ്ടായെങ്കിലൂം ആഭ്യന്തര വില ഉയര്‍ന്നു നില്‍ക്കുമ്പോള്‍, കാഴ്ചക്കാരായി റബര്‍ കര്‍ഷകര്‍. തുടര്‍ച്ചയായി ടാപ്പിങ്ങ് മുടങ്ങുന്നതാണു കാരണം. ഇതിനൊപ്പം പകല്‍ തെളിയുന്ന വെയില്‍ കൂടിയാകുമ്പോള്‍ ടാപ്പിങ്ങ് നടത്തിയാലും കാര്യമായ ഉത്പാദനം നടക്കുന്നില്ലെന്നതും കര്‍ഷകര്‍ക്കു തിരിച്ചടിയായി. ഏതാനും ദിവസം മുമ്പ് കിലോയ്ക്ക് 180 രൂപയിലേയ്ക്ക് കുതിച്ചുയര്‍ന്ന വില ഇപ്പോള്‍ അല്‍പ്പം താഴ്ന്നിരിക്കുകയാണ്. ഇന്നലെ 171 രൂപയ്ക്കാണു ജില്ലയില്‍ വ്യാപാരം നടന്നത്. എങ്കിലും സീസണിലെ മികച്ച വിലയാണ് ലഭ്യാകുന്നത്. ഉത്പാദനം കുറഞ്ഞ് ഡിമാന്‍ഡ് കൂടിയതോടെ വില ഇനിയും ഉയരാമെങ്കിലും റബര്‍ സ്‌േറ്റാക്ക് ചെയ്ത വന്‍കിടക്കാര്‍ക്ക് മാത്രമാണ് പ്രയോജനം. ഏതാനും ദിവസങ്ങളായി വന്‍കിട കമ്പനികള്‍ കാര്യമായി ചരക്ക് എടുക്കുന്നില്ല. പിടിച്ചുവച്ചിരുന്ന റബര്‍ ഈസ്റ്റര്‍, വിഷു ആഘോങ്ങള്‍ക്കായി കര്‍ഷകര്‍ വില്‍ക്കാനൊരുങ്ങുമ്പോഴാണ് ഇത്തരമൊരു പിന്‍മാറ്റം. ആഘോഷങ്ങള്‍ക്ക് പണം ആവശ്യമാണെന്നതിനാല്‍ കിട്ടുന്നവിലയ്ക്കു റബര്‍ വിറ്റൊഴിയാന്‍ കര്‍ഷകരും പ്രേരിതരാകും. വേനല്‍ മഴ ശക്തമായ സാഹചര്യത്തില്‍ ടാപ്പിങ്ങ് പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. എന്നാല്‍, എല്ലാ ദിവസവും െവെകിട്ട് അതിശക്ത മഴ പെയ്യുന്നതിനാല്‍…

    Read More »
  • Health

    വെയിലും മഴയും പണിതരുമോ ? സൂക്ഷിക്കുക… ശ്വാസകോശരോഗങ്ങള്‍ വര്‍ധിക്കുന്നു

    കോട്ടയം: ചുട്ടുപൊള്ളിയ വെയില്‍ ദിനങ്ങള്‍ക്കു പിന്നാലെ തണുപ്പിക്കുന്ന മഴ, മഴയ്ക്കിടയിലും പകല്‍ തെളിയുന്ന വെയിലും പൊടിയും, രാവിലെ മൂടല്‍മഞ്ഞ്… അസ്വഭാവിക കാലാവസ്ഥയുടെ സമന്വയത്തില്‍ കുട്ടികളില്‍ ഉള്‍പ്പെടെ ശ്വാസകോശരോഗങ്ങള്‍ വര്‍ധിക്കുന്നു. കോവിഡിനെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങളും രോഗവ്യാപനം വര്‍ധിപ്പിക്കുന്നതായി ആരോഗ്യവിദഗ്ധര്‍ സംശയിക്കുന്നു.കഫക്കെട്ടല്‍, ഇടവിട്ട പനി,ചുമ എന്നിങ്ങനെയുള്ള ലക്ഷണത്തോടെ ആരംഭിക്കുന്ന രോഗം പലരിലും കടുത്തശ്വാസകോശ പ്രശ്‌നമായി മാറുകയാണ്. ഇത്തരം രോഗലക്ഷണങ്ങള്‍, അതീവ ഗൗരവത്തിലെടുക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. രണ്ടാഴ്ചയ്ക്കിടെ ന്യുമോണിയ ഉള്‍പ്പെടെയുള്ള ശ്വാസകോശ രോഗങ്ങള്‍ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണുള്ളത്. പൊടിയടിച്ചാലോ, തണുത്തത് എന്തെങ്കിലും കഴിച്ചാലോ പനി ബാധിക്കുകയാണ്. കൃത്യമായ പരിശോധനയും പരിശോധനയുമില്ലെങ്കില്‍ കുട്ടികളില്‍ അതു ന്യുമോണിയായിലേക്കു വഴുതിവീഴും. ശ്വാസോച്ഛാസത്തിനുള്ള ബുദ്ധിമുട്ട്, നെഞ്ചുവേദന, കഫത്തോടുകൂടിയ ചുമ, പനി, വിയര്‍ക്കല്‍, വിറയല്‍, ക്ഷീണം എന്നിവയാണ് ന്യൂമോണിയയുടെ പ്രധാന ലക്ഷണങ്ങള്‍. ന്യൂമോണിയ ശ്വാസകോശത്തെ മാത്രമല്ല ബാധിക്കുന്നത്. രക്തത്തില്‍ അണുബാധയുണ്ടാകാനും ശ്വസന പ്രശ്‌നങ്ങള്‍ക്കും ശ്വാസകോശാവരണത്തിലെ നീര്‍ക്കെട്ടിനും ഹൃദ്രോഗത്തിനും കാരണമാകും. ന്യൂമോണിയ ബാധിച്ച് യഥാസമയം ചികിത്സ തേടിയില്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍…

    Read More »
Back to top button
error: