NEWS

എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുള്ള ആദ്യ സംസ്ഥാനമായി കേരളം 

തിരുവനന്തപുരം: 6 പുതിയ സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടറികളുടെ പ്രവര്ത്തനോദ്ഘാടനവും ഫ്ളാഗോഫും ഏപ്രിൽ 12 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തൈക്കാട് ഭക്ഷ്യ സുരക്ഷാ ഭവൻ അങ്കണത്തിൽ മന്ത്രി വീണാ ജോര്ജ് നിർവഹിക്കും.സംസ്ഥാന സര്ക്കാരിന്റേയും എഫ്‌എസ്‌എസ്‌എഐയുടേയും സഹകരണത്തോടെയാണ് ലബോറട്ടറികൾ സജ്ജമാക്കിയത്.
കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്, കാസര്ഗോഡ് എന്നീ ജില്ലകൾക്കായാണ് പുതുതായി മൊബൈൽ ലബോറട്ടികൾ അനുവദിച്ചിട്ടുള്ളത്.ഈ ഭക്ഷ്യ പരിശോധനാ ലബോറട്ടികൾ കൂടി സജ്ജമായതോടെ എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുള്ള ആദ്യ സംസ്ഥാനമായി കേരളം മാറി.
ഭക്ഷ്യ വസ്തുക്കളിലെ മായം ലാബുകളിൽ പോകാതെ തന്നെ കണ്ടുപിടിക്കാൻ സാധിക്കുന്ന അത്യാധുനിക സൗകര്യങ്ങളാണ് ഈ മൊബൈൽ ലാബുകളിൽ സജ്ജമാക്കിയിരിക്കുന്നത്.ഭക്ഷ്യ വസ്തുക്കളിലെ മായം പെട്ടെന്ന് കണ്ടുപിടിക്കുന്നതിനുള്ള ക്യുക്ക് അഡല്റ്ററേഷൻ ടെസ്റ്റുകൾ മൈക്രോബയോളജി, കെമിക്കൽ അനാലിസിസ് തുടങ്ങിയവ നടത്തുന്നതിനുള്ള സംവിധാനങ്ങളുണ്ട്. റിഫ്രാക്ടോമീറ്റര്, പിഎച്ച്‌ & ടിഡിഎസ് മീറ്റര്, ഇലക്‌ട്രോണിക് ബാലന്സ്, ഹോട്ട്പ്ലേറ്റ്, മൈക്രോബയോളജി ഇന്ക്യുബേറ്റർ ഫ്യൂം ഹുഡ്, ലാമിനാർ എയർ ഫ്ളോ, ആട്ടോക്ലേവ്, മില്ക്കോസ്ക്രീന്, സാമ്ബിളുകള് സൂക്ഷിക്കാനുള്ള റഫ്രിജറേറ്റര് തുടങ്ങിയ സംവിധാനങ്ങളും മൊബൈൽ ലാബിലുണ്ട്.

Back to top button
error: