ചെങ്ങന്നൂർ: ആശുപത്രിയിൽ അഡ്മിറ്റായ ഭാര്യയെ കാണാൻ 10 വയസ്സുകാരനായ മകനൊപ്പം വരുമ്പോഴായിരുന്നു ബാറ് കണ്ടത്.പിന്നെ ഒട്ടും അമാന്തിച്ചില്ല.മകനെ ബാറിന് പുറത്തു നിർത്തി അച്ഛൻ അകത്തേക്ക് കടന്നു.മിനിറ്റുകൾ മണിക്കൂറിന് വഴിമാറി.ഇതിനിടയിൽ മകൻ പേടിച്ച് കരയാൻ തുടങ്ങി.അപ്പോൾ അതുവഴി വന്ന പോലീസ് വാഹനം അത് കണ്ട് നിർത്തുകയും കുട്ടിയോട് കാര്യം തിരക്കുകയും ചെയ്തപ്പോഴാണ് ‘യഥാർത്ഥ’ കാര്യം പോലീസിന് മനസ്സിലാകുന്നത്.തുടർന്ന് പോലീസ് കുട്ടിയെ ആശുപത്രിയിൽ അമ്മയ്ക്കരികിൽ എത്തിച്ചു.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ അമ്മയെ കാണാനാണ് ഇരുവരുമെത്തിയത്.തുടര്‍ ന്ന് സമീപത്തെ ബാറില്‍ കയറിയ അച്ഛന് കുട്ടിയുണ്ടെന്ന കാര്യം മറന്ന് മദ്യലഹരിയില്‍ മുഴുകി.ചെങ്ങന്നൂര്‍ ഡിവൈഎസ്പി ഡോ. ആര്. ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കുട്ടിയെ ആശുപത്രിയിൽ അമ്മയ്ക്കരികിൽ എത്തിച്ചത്.ശേഷം കുട്ടിയുടെ പിതാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തു.പാണ്ടനാട് വാടകയ്ക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളായിരുന്നു ഇവർ.