NEWS

ഇനി സന്തോഷ രാവുകൾ; സന്തോഷ് ട്രോഫിക്ക് ഏപ്രിൽ 16-ന് കിക്കോഫ്

മലപ്പുറം: ഇത്തവണത്തെ സന്തോഷ്‌ ട്രോഫി മത്സരങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കായിക മന്ത്രി വി അബ്ദുറഹ്മാന്‍.ഏപ്രില്‍ 16 മുതല്‍ മലപ്പുറത്താണ് ടൂര്‍ണമെന്‍റ് ആരംഭിക്കുക. 17 ദിവസം നീളുന്ന ചാമ്ബ്യന്‍ഷിപ്പില്‍ കേരളം ഉള്‍പ്പെടെ 10 ടീമുകളാണ് പങ്കെടുക്കുക. മഞ്ചേരി പയ്യനാട്, കോട്ടപ്പടി സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍.

ഏപ്രില്‍ 16ന് ഉദ്ഘാടന ദിവസം രാവിലെ കോട്ടപ്പടി സ്റ്റേഡിയത്തില്‍ ബംഗാളും പഞ്ചാബും തമ്മിലാണ് ആദ്യമത്സരം രാത്രി എട്ടുമണിക്ക് പയ്യനാട് സ്റ്റേഡിയത്തില്‍ കേരളം രാജസ്ഥാനെ നേരിടും.ആകെ 23 മത്സരങ്ങള്‍ ഉണ്ടാകും. പകല്‍ മത്സരങ്ങള്‍ കോട്ടപ്പടി സ്റ്റേഡിയത്തിലും രാത്രി മത്സരങ്ങള്‍ പയ്യനാട് സ്റ്റേഡിയത്തിലും നടക്കും.ഏപ്രില്‍ 25ന് ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിക്കും. 28, 29 തീയതികളിലാണ് സെമി ഫൈനലുകള്‍. മെയ് രണ്ട് രാത്രി 8 മണിക്കാണ് ഫൈനല്‍ മത്സരം.

Back to top button
error: