നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വിചാരണ കോടതിയിൽ അപേക്ഷ നൽകും.
ജാമ്യവ്യവസ്ഥകൾ എല്ലാം ദിലീപ് ലംഘിച്ചുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നും സാക്ഷികളെ അഭിഭാഷകർ മുഖേനയും നേരിട്ടും സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും.
കേസിന്റെ തുടരന്വേഷണ വേളയിലാണ് ജാമ്യവ്യവസ്ഥകൾ ദിലീപ് ലംഘിച്ചുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയിൽ ഉൾപ്പെടുത്തി ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നത്.