LIFEMovie

ക്രിയേറ്റീവ് ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു

മികച്ച ചിത്രം :ജോജി. മികച്ച സംവിധായകൻ :മാർട്ടിൻ പ്രക്കാട്ട്. നടൻ :ജോജു ജോർജ്. നടി :നിമിഷ സജയൻ. ദശക താരം :സുരാജ് വെഞ്ഞാറമൂട്. സ്റ്റാർ ഓഫ് ദ ഇയർ: ബേസിൽ ജോസഫ്

ക്രിയേറ്റീവ് ആർട്സ് ആന്റ്  കൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും  ടൈം ആൻറ് ഫൈവിന്റേയും  സംയുക്താഭിമുഖ്യത്തിലുള്ള   സിനിമ അവാർഡുകൾ പ്രഖ്യാപിച്ചു.

മികച്ച ചിത്രം :ജോജി. മികച്ച സംവിധായകൻ :മാർട്ടിൻ പ്രക്കാട്ട്(ചിത്രം :നായാട്ട് ). മികച്ച നടൻ :ജോജു ജോർജ് (നായാട്ട്, മധുരം ). മികച്ച നടി :നിമിഷ സജയൻ (നായാട്ട്, മാലിക് ).ദശക താരം :സുരാജ് വെഞ്ഞാറമൂട്. സ്റ്റാർ ഓഫ് ദ  ഇയർ: ബേസിൽ ജോസഫ് (മിന്നൽ മുരളി, ജാൻ.എ.മൻ ). മികച്ച ക്യാരക്ടർ നടൻ : ഗുരു സോമസുന്ദരം( മിന്നൽ മുരളി ). മികച്ച ക്യാരക്ടർ  നടി :ഗ്രേസ് ആന്റണി (കനകം കാമിനി കലഹം ). മികച്ച സപ്പോർട്ടിംഗ് നടൻ :ജാഫർ ഇടുക്കി( നായാട്ട്, ചുഴൽ  ). മികച്ച സപ്പോർട്ടിംഗ് നടി : ഉണ്ണിമായ പ്രസാദ്(ജോജി). മികച്ച തിരക്കഥ :ശ്യാം പുഷ്കരൻ (ജോജി ). മികച്ച സംഗീത സംവിധായകൻ :ഷാൻ റഹ്മാൻ ( “ഉയിരേ…”.ചിത്രം: മിന്നൽ മുരളി). മികച്ച പശ്ചാത്തല സംഗീതം :ജേക്സ് ബിജോയ്‌ (കുരുതി ).

മികച്ച ഗാനരചയിതാവ് :അൻവർ അലി( “തീരമേ..” ചിത്രം: മാലിക് ). മികച്ച ഗായകൻ :ഷഹബാസ് അമൻ( “ആകാശമായവളേ…” . ചിത്രം: വെള്ളം). മികച്ച ഗായിക: അമൃത ജയകുമാർ(“പാതിയിൽ… “. ചിത്രം :ചതുർമുഖം). മികച്ച ഛായാഗ്രാഹകൻ : ഷൈജു ഖാലിദ്( നായാട്ട്). ജനപ്രിയ ചിത്രം: ഹോം (സംവിധാനം :റോജിൻ തോമസ്. നിർമാണം: വിജയ്ബാബു). ജനപ്രിയ സംവിധായകൻ: ശ്രീനാഥ് രാജേന്ദ്രൻ (കുറുപ്പ്). ജനപ്രിയ നടൻ :ഇന്ദ്രൻസ് (ഹോം). ജനപ്രിയ നടി : രജിഷ വിജയൻ(ഖൊ ഖൊ  ). ജനപ്രിയ സംഗീത സംവിധായകൻ: രാഹുൽ രാജ്
(ദ പ്രീസ്റ്റ് ).

ജനപ്രിയ ഗായകൻ : മിഥുൻ ജയരാജ്(“ഉയിരേ…”.ചിത്രം : മിന്നൽ മുരളി ). ജനപ്രിയ ഗായിക: നാരായണി ഗോപൻ( ” കണ്ണേ ഉയിരിൻ..”. ചിത്രം :ദ പ്രീസ്റ്റ് ).യൂത്ത് ഐക്കൺ: അനശ്വര രാജൻ (വാങ്ക്). മികച്ച നവാഗത സംവിധായിക : കാവ്യ പ്രകാശ് (വാങ്ക്). മികച്ച കലാസംവിധായകൻ : ജ്യോതിഷ് ശങ്കർ (കള , ആർക്കറിയാം ). മികച്ച എഡിറ്റർ : എം. എസ്. അയ്യപ്പൻനായർ ( മരക്കാർ  അറബിക്കടലിന്റെ  സിംഹം). മികച്ച കോസ്റ്റ്യൂം ഡിസൈനർ : അക്ഷയ പ്രേംനാഥ്(ഹോം). മികച്ച ഫോട്ടോഗ്രാഫർ: ഷാലു പേയാട്( മരക്കാർ  അറബിക്കടലിന്റെ  സിംഹം). മികച്ച മേക്കപ്പ്: ഹസ്സൻ വണ്ടൂർ (മിന്നൽ മുരളി).
സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രം: കാക്കത്തുരുത്ത് (നിർമാണം: മധുസൂദനൻ മാവേലിക്കര).

ഡോ. രാജേന്ദ്രബാബു ചെയർമാനായ ജ്യൂറിയാണ് അവാർഡ് ജേതാക്കളെ കണ്ടെത്തിയത്. മേയ് 28ന്
കരുനാഗപ്പള്ളിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന്  ക്രിയേറ്റീവ് സി . ഇ. ഒ ലതാകുമാരി  അറിയിച്ചു.

Back to top button
error: