Month: April 2022
-
NEWS
മന്ത്രി വി ശിവന്‍കുട്ടിയും വത്സൻ തില്ലങ്കേരിയും ഒന്നിച്ചു യാത്ര നടത്തിയെന്ന് സോഷ്യൽ മീഡിയയിൽ പ്രചരണം;കെ വി തോമസ് പാർട്ടി കോൺഗ്രസ്സിൽ പങ്കെടുത്തതിന്റെ ചൊരുക്കെന്ന് സിപിഐഎം സൈബർ ടീം
തിരുവനന്തപുരം: മന്ത്രി വി ശിവന്‍കുട്ടിയുടെ സമീപത്ത് ആര്‍എസ്‌എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഇരിക്കുന്ന ഫോട്ടോ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.ശിവന്‍കുട്ടി വത്സന്റെ കൂടെ യാത്ര നടത്തിയെന്ന തരത്തിൽ ഈ ഫോട്ടോ ഉപയോഗിച്ച് സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചരണവും കൊഴുത്തു.ഇതിനു പിന്നിൽ ഏറെയും കോണ്‍ഗ്രസ്, മുസ്ലീംലീഗ് പ്രൊഫൈലുകളായിരുന്നു.അതേസമയം ഇതിനെതിരെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ സിപിഎം സൈബര്‍ ടീം. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് പത്താം തീയതി വിമാനത്തില്‍ കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയതായിരുന്നു, വി.ശിവന്‍കുട്ടിയും സജി ചെറിയാനും അടക്കമുള്ള നേതാക്കള്‍.വിമാനം ഇറങ്ങി ടെര്‍മിനലിലേയ്ക്ക് യാത്രക്കാരെ കൊണ്ട് വരുന്ന പാസഞ്ചര്‍ ബസിലാണ് ശിവന്‍കുട്ടിയുടെ അടുത്ത്, ഒഴിഞ്ഞ് കിടന്ന സീറ്റില്‍ അതേ വിമാനത്തിൽ എത്തിയ വത്സന്‍ തില്ലങ്കേരി വന്നിരുന്നത്.ശേഷം പേര് പറഞ്ഞ് പരിചയപ്പെടുത്തി.അതിനോട് തല കുലുക്കി പ്രതികരിച്ച ശേഷം ശിവന്‍കുട്ടി മറ്റ് ശ്രദ്ധയിലേക്ക് നീങ്ങി. ഇതിനിടെയാണ് വത്സൻ തില്ലങ്കേരിയുടെ പേഴ്‌സണല്‍ സ്റ്റാഫിൽ ആരോ ഈ ഫോട്ടോ പകര്‍ത്തിയത്.പിന്നാലെ ശിവന്‍കുട്ടിക്കൊപ്പം ആര്‍എസ്‌എസ് നേതാവ് എന്ന തലക്കെട്ടോടെ ഫോട്ടോ…
Read More » -
India
രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു, പുതിയ വകഭേദം XE ആണോ എന്ന് ആശങ്ക
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു എന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് ചില സംസ്ഥാനങ്ങളില്‍ കണക്കില്‍ ഉയര്‍ച്ച രേഖപ്പെടുത്തന്നത്. ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.70 ശതമാനമായി ഉയര്‍ന്നു. രണ്ട് മാസത്തിനിടയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന ടിപിആര്‍ ആണിത്. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. ഗാസിയാബാദിലെ സ്വകാര്യ സ്‌കൂളില്‍ ഏകദേശം 10 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദ്യാര്‍ത്ഥികളില്‍ സ്ഥിരീകരിക്കുന്നത് XE വകഭേദം ആണോ എന്നത് പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ എന്ന് ഗാസിയബാദ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ പഠനം ഓണ്‍ലൈനായി നടത്തണമോ എന്നതിലും ഉടൻ തീരുമാനമുണ്ടാകും. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിനിടെ ചില സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം ഉയരുന്നത് ആശങ്ക പരത്തിയിട്ടുണ്ട്. ഡല്‍ഹിക്കൊപ്പം ഹരിയാന, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രതിദിന ശരാശരി കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത്. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുമ്പോഴാണ് ചില സംസ്ഥാനങ്ങളില്‍ കണക്കില്‍ ഉയര്‍ച്ച രേഖപ്പെടുത്തന്നത്. നിലവില്‍ രോഗം…
Read More » -
NEWS
കുട്ടി മരിച്ചു കിടക്കുമ്പോൾ അവൾ മീൻ വെട്ടുകയായിരുന്നു
പാലക്കാട്: എലപ്പുള്ളിയില്‍ മൂന്ന് വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മാതാവിനെതിരെ വെളിപ്പെടുത്തലുമായി സഹോദരി.കുട്ടി മരിച്ചു കിടക്കുമ്പോൾ അവൾ മീൻ വെട്ടുകയായിരുന്നു.ഒന്നും അറിഞ്ഞഭാവം പോലുമില്ലായിരുന്നു ആ മുഖത്തെന്നും സഹോദരി പറഞ്ഞു. ‘രാവിലെ കുട്ടി എഴുന്നേല്‍ക്കാതായതോടെ എന്റെ മോളാണ് നിലവിളിച്ചുകൊണ്ട് എടുത്തുകൊണ്ടുവന്നത്.പകുതി കണ്ണടച്ച നിലയിലായിരുന്നു.വിളിച്ചിട്ട് എഴുന്നേല്‍ക്കുന്നില്ല.ഈ സമയം ആസിയ മീന്‍ വെട്ടിക്കൊണ്ടിരിക്കുകയായിരുന്നു.’- സഹോദരി പറഞ്ഞു. ആസിയയ്ക്ക് വേറെയൊരു യുവാവുമായി ബന്ധമുള്ള കാര്യം അടുത്തിടെയാണ് അറിഞ്ഞതെന്നും സഹോദരി പറഞ്ഞു.അയാളുടെയടുത്ത് ഇവള്‍ കല്യാണം കഴിഞ്ഞ കാര്യമോ, കുട്ടിയുള്ള കാര്യമോ പറഞ്ഞിട്ടില്ല.ആ കുട്ടി സഹോദരിയുടെതാണെന്നാണ് അയാളോട് പറഞ്ഞിരുന്നത്.
Read More » -
Kerala
ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് വിജയത്തിനൊരു കുറുക്കുവഴി, മലയാളത്തിൽ ‘സ്വയംപഠന സഹായി’കൾ തയ്യാർ
തിരുവനന്തപുരം: ഹയർ സെക്കൻഡറി വിഭാഗം പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി സ്കോൾ കേരള ഇംഗ്ലീഷിൽ തയ്യാറാക്കി വിതരണം ചെയ്യുന്ന ‘സ്വയംപഠന സഹായി’ കളുടെ മലയാള പരിഭാഷ പുറത്തിറക്കി. ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി എന്നീ വിഷയങ്ങളുടെ ഒന്നാം വർഷത്തെ സ്വയംപഠന സഹായികളാണ് മലയാളത്തിലേക്ക് തർജ്ജമ ചെയ്തത്. അടുത്ത ആഴ്ച മുതൽ സ്കോൾ കേരളയുടെ സംസ്ഥാന, ജില്ലാ കേന്ദ്രങ്ങളിൽ നിന്നും ഇവയുടെ വിൽപ്പന ആരംഭിക്കും. വിലയും മറ്റ് വിശദാംശങ്ങളും സ്കോൾ-കേരളയുടെ വെബ് സൈറ്റിൽ ലഭിക്കും. ഹയർസെക്കണ്ടറി കോഴ്സിന് പഠിക്കുന്ന എല്ലാ വിദ്യാർഥികൾക്കും ഏറെ പ്രയോജനപ്രദമാണിത്. ഹയർ സെക്കൻഡറി പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തിൽ അൽപ്പം പോലും ചോർച്ചവരാതെ സമഗ്രവും ശാസ്ത്രീയവും ലളിതവുമായാണ് തർജ്ജമ നിർവഹിച്ചിട്ടുള്ളത്. വിദ്യാർഥികൾക്ക് അനായാസം ഗ്രഹിക്കുന്നതിനായി ചാർട്ടുകൾ, ഗ്രാഫുകൾ, പട്ടികകൾ എന്നിവയിലൂടെ പാഠഭാഗങ്ങൾ ലളിതമായി പ്രതിപാദിച്ചിരിക്കുന്നു. ഓരോ പഠനനേട്ടങ്ങൾക്കും പ്രത്യേക ഊന്നൽ നൽകിയിട്ടുള്ള വിവരണങ്ങളും ഹയർസെക്കണ്ടറി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി ഓരോ പാഠഭാഗത്തിനും അനുബന്ധമായി പ്രധാന ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. നിരന്തര മൂല്യനിർണ്ണയം, സ്വയം വിലയിരുത്തൽ തുടങ്ങിയ…
Read More » -
NEWS
മത്സരം നടന്നുകൊണ്ടിരിക്കേ കളിക്കാരന് നോമ്ബ്തുറക്കാനായി കളി നിര്‍ത്തിവെച്ച് റഫറി; സംഭവം ജര്‍മനിയിൽ
ബർലിൻ: ബുണ്ടസ്‍ലിഗയില്‍ മത്സരം നടന്നുകൊണ്ടിരിക്കേ കളിക്കാരന് നോമ്ബ്തുറക്കാനായി കളി നിര്‍ത്തിവെച്ച് റഫറി. ജര്‍മന്‍ ലീഗില്‍ ഓസ്ബര്‍ഗും മെയിന്‍സും തമ്മിലുളള മത്സരത്തിന്റെ ഇടയിലായിരുന്നു സംഭവം. മെയിന്‍സിന്റെ സെന്റര്‍ ബാക്ക് മൂസ നിയാകാതെക്ക് വേണ്ടിയാണ് മത്സരത്തിന്റെ 64ാം മിനിറ്റില്‍ കളി താല്‍ക്കാലികമായി നിര്‍ത്തിയത്.സെന്റര്‍ റഫറി മാത്തിയാസ് ജോലന്‍ബെക്ക് അനുവാദം നല്‍കിയതോടെ ഗോള്‍കീപ്പര്‍ റോബിന്‍ സെന്റര്‍ നല്‍കിയ വെള്ളം കുടിച്ച് മൂസ നോമ്ബ് തുറന്നു.വെള്ളം കുടിച്ച ശേഷം റഫറിക്ക് ഹസ്തദാനം ചെയ്ത് മൂസ വീണ്ടും പന്ത് തട്ടാനായി ഓടുന്ന ദൃശ്യം ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കയാണ്. ജോലന്‍ബെക്കിന്റെ മാതൃക പിന്തുടര്‍ന്ന് മറ്റൊരു റഫറി ബാസ്റ്റ്യന്‍ ഡാന്‍കെര്‍ട്ടും കളിക്കാരന് നോമ്ബ് തുറക്കാനായി കളി നിര്‍ത്തിവെച്ചു.ആര്‍.ബി ലെപ്സിഷ്-ഹോഫന്‍ഹെയിം മത്സരത്തിനിടെയാണ് താല്‍ക്കാലിക ഇടവേള അനുവദിച്ചത്.ഇതുസംബന്ധിച്ച് പൊതുനിര്‍ദേശമൊന്നുമില്ലെങ്കിലും റഫറിമാരുടെ ഈ മാതൃകാപരമായ പ്രവര്‍ത്തിയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
Read More » -
NEWS
വടക്കുംനാഥ ക്ഷേത്രത്തില്‍ വിഷുക്കൈനീട്ടം: സുരേഷ് ഗോപിയുടെ നടപടി വിവാദത്തിൽ
തൃശൂര്‍: തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ വിഷു കൈനീട്ടം നല്‍കാനായി നടന്‍ സുരേഷ് ഗോപി മേല്‍ശാന്തിയെ പണം ഏല്‍പിച്ചത് വിവാദത്തില്‍.ഇതേത്തുടർന്ന് ദര്‍ശനത്തിനെത്തുന്നവര്‍ക്ക് നല്‍കാന്‍ ശാന്തിക്കാര്‍ വ്യക്തികളില്‍ നിന്ന് പണം സ്വീകരിക്കരുതെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കി. തൃശൂര്‍ ജില്ലയുടെ വിവിധ ഇടങ്ങളില്‍ കഴിഞ്ഞ ഒരാഴ്ച മുതല്‍ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ ബി.ജെ.പി വിഷു കൈനീട്ടം പരിപാടി സംഘടിപ്പിച്ചിരുന്നു.കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ വടക്കുംനാഥ ക്ഷേത്രത്തില്‍ മേല്‍ശാന്തിക്ക് പണം നല്‍കിയതാണ് വിവാദത്തിലായത്.വിഷു ദിനത്തില്‍ ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് നല്‍കാന്‍ ഒരു രൂപയുടെ 1000 നാണയ തുട്ടുകളാണ് സുരേഷ് ഗോപി മേൽശാന്തിക്ക് നല്‍കിയത്. വിഷു കൈനീട്ടത്തിന് രാഷ്ട്രീയ മാനം കൈവന്നതോടെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ശാന്തിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു.സുരേഷ് ഗോപിയുടെ പേരെടുത്ത് പറയാതെയാണ് ഉത്തരവിറക്കിയതെങ്കിലും, ചില വ്യക്തികള്‍ വിഷു കൈനീട്ടത്തിന്‍റെ പേരില്‍ ക്ഷേത്രത്തെ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതിനാലാണ് നടപടിയെന്നും ദേവസ്വം കമ്മീഷണര്‍ വ്യക്തമാക്കുന്നു. നിലവിൽ രാജ്യസഭാ എംപിയായ സുരേഷ് ഗോപിയുടെ കാലാവധി വരുന്ന ജൂണോടെ…
Read More » -
NEWS
മംഗളാദേവി കര്‍ണകി ക്ഷേത്രത്തില്‍ ചിത്രപൗര്‍ണമി ആഘോഷം ഏപ്രിൽ 16 ന്; മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു
കുമളി: ചരിത്രപ്രസിദ്ധമായ മംഗളാദേവി കര്‍ണകി ക്ഷേത്രത്തില്‍ ചിത്രപൗര്‍ണമി ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.ഏപ്രിൽ 16-നാണ് ഉത്സവം. കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ ഇത്തവണ ആഘോഷത്തിനു വലിയ തിരക്കുണ്ടാകുമെന്നാണ് കരുതുന്നത്. വന്യജീവി സംരക്ഷണമേഖലയും അത്യപൂര്‍വമായ ജീവിജാലങ്ങളുടെ വാസസ്‌ഥലവുമായ പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലെ മംഗളാദേവി മലയിലാണ് കർണകി ക്ഷേത്രം.എല്ലാ വര്‍ഷവും ചിത്രാപൗര്‍ണമി ആഘോഷിക്കാന്‍ ആയിരക്കണക്കിന് ഭക്‌തജനങ്ങളാണ് മംഗളാദേവി ക്ഷേത്രത്തില്‍ എത്തുന്നത്. പരിസ്‌ഥിതിയുടെയും വനത്തിന്റെയും സംരക്ഷണത്തിനും നിലനില്‍പ്പിനും കോട്ടം സംഭവിക്കാതെയും വന്യജീവികളുടെ സ്വൈര്യ വിഹാരത്തിന് തടസം ഉണ്ടാവാതെയും അവയുടെ നിലനില്‍പിന് തന്നെ ഭീഷണിയാകുന്ന പ്ലാസ്‌റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ നിരോധിക്കുകയും ചെയ്‌തുകൊണ്ട് കേരളവും തമിഴ്‌നാടും സംയുക്‌തമായിട്ടാണ് ആഘോഷം സംഘടിപ്പിക്കുന്നത്. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനുള്ള നിര്‍ദേശങ്ങള്‍ വനത്തിനുള്ളില്‍ ഉച്ചഭാഷിണികള്‍, ഉയര്‍ന്ന ശബ്‌ദം പുറപ്പെടുവിക്കുന്ന സ്‌പീക്കറുകള്‍, മൈക്കുകള്‍ എന്നിവ അനുവദിക്കുന്നതല്ല. പ്ലാസ്‌റ്റിക് ഉല്‍പന്നങ്ങള്‍, വിഗ്രഹങ്ങള്‍ എന്നിവ കാടിനുള്ളില്‍ നിരോധിച്ചിരിക്കുന്നു. പടക്കങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു. കുടിവെള്ളം കൊണ്ടുവരുന്നതിനായി ഭക്‌തജനങ്ങള്‍ ഫ്‌ളാസ്‌ക്, അഞ്ച് ലിറ്ററോ, അതിലധികമോ ഉള്ള ബോട്ടിലുകള്‍ ഉപയോഗിക്കേണ്ടതാണ്. ഭക്ഷണ സാധനങ്ങള്‍ പേപ്പറിലോ, ഇലകളിലോ…
Read More » -
Kerala
ആർ.ശങ്കർ മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായിരുന്ന എം.പി ഗോവിന്ദൻ നായർ അന്തരിച്ചു
കോട്ടയം: മുൻ മന്ത്രി എം.പി.ഗോവിന്ദൻ നായർ (94) അന്തരിച്ചു. കോട്ടയം ഈരയിൽക്കടവ് ‘സുധർമ’യിൽ വച്ചായിരുന്നു അന്ത്യം. ആർ. ശങ്കർ മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്നു. കോൺഗ്രസ് നേതാവും ദീർഘകാലം ജനപ്രതിനിധിയുമായിരുന്നു. കോട്ടയത്തിന്റെ സാംസ്കാരിക മണ്ഡലത്തിലെ സജീവ സാന്നിധ്യമായിരുന്നു. ഏറെക്കാലമായി വിശ്രമജീവിതത്തിലായിരുന്നു. അഭിഭാഷകൻ, കോൺഗ്രസ് പ്രവർത്തകൻ, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ്, എൻ.എസ്.എസ് പ്രതിനിധിസഭാംഗം തുടങ്ങിയ നിലകളിലൊക്കെ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട് .
Read More » -
NEWS
ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഗ്രാൻഡ് മാസ്റ്ററായി കോന്നി സ്വദേശി
പത്തനംതിട്ട: ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഗ്രാൻഡ് മാസ്റ്റർ ആയി കോന്നി സ്വദേശി.കോന്നി വേങ്ങപ്പറമ്പിൽ ജോൺ മാത്യുവിന്റെ (സജി) മകൻ സാം മാത്യു ജോൺ ആണ് ഈ അപൂർവ നേട്ടം കൈവരിച്ചിരിക്കുന്നത്. രണ്ട് മിനിറ്റ് പതിനാറു സെക്കൻഡിൽ ഫ്രഞ്ച്, ഹിബ്രു അക്ഷരമാലകൾ കാണാതെ പറയുകയും വിമാനങ്ങളുടെ 2 അക്ഷരങ്ങൾ ഉള്ള കോഡ്, 3 അക്ഷരങ്ങൾ ഉള്ള കോഡ് ഇവ പറയുകയും ചെയ്തത്തിനാണ് ഈ നേട്ടം ലഭിച്ചത്.ജൻമനാ ഉള്ള പ്രശ്നങ്ങൾ കാരണം വീൽചെയറിലാണ് സാമിന്റെ ജീവിതം.
Read More » -
NEWS
അവശ്യ മരുന്നുകളുടെയും,പെട്രോളിയം ഉൽപ്പന്നങ്ങളുടെയും വില വർദ്ധനവിൽ പ്രതിഷേധിച്ചു
റാന്നി: അവശ്യ മരുന്നുകളുടെയും,പെട്രോളിയം ഉൽപ്പന്നങ്ങളുടെയും വില വർദ്ധനവിൽ പ്രതിഷേധിച്ചു കേരള കർഷക തൊഴിലാളി യൂണിയൻ റാന്നി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭ സമരം നടത്തി.സമരം ഏരിയ സെക്രട്ടറി എം.ആർ വത്സകുമാർ ഉദ്‌ഘാടനം ചെയ്തു പ്രസിഡന്റ് വി.കെ സണ്ണി അധ്യക്ഷത വഹിച്ചു സിപിഐഎം ഏരിയ കമ്മിറ്റി അംഗം ടി. എൻ ശിവൻകുട്ടി, കെ.എസ്.കെ ടി യൂ ജില്ലാ കമ്മിറ്റി അംഗം പി.എൻ ശിവരാമൻ, സജി കൊട്ടാരം,ബിജു റാന്നി തുടങ്ങിയവർ സംസാരിച്ചു.
Read More »