Month: April 2022
-
NEWS
മലയാറ്റൂര്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
പാലാ: മലയാറ്റൂര്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.തിരുവനന്തപുരം വലിയതുറ സ്വദേശി ഷാജി വില്‍ഫ്രഡ് ആണ് മരിച്ചത്.അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്ന അഞ്ചു പേര്‍ക്കും പരിക്കേറ്റു.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാലാ -തെടുപുഴ റൂട്ടിൽ കെല്ലപ്പള്ളിക്ക് സമീപം ആറാം മൈലില്‍ പുലര്‍ച്ചെ 5 മണിയോടെയായിരുന്നു അപകടം.
Read More » -
NEWS
പാണ്ഡവരുടെ ടോർച്ച് അഥവാ കത്തുന്ന ചെടി
മഹാഭാരതത്തിലെ പാണ്ഡവർ അവരുടെ വനവാസ (പ്രവാസം) സമയത്ത് ഒരു ടോർച്ചായി ഉപയോഗിച്ചതായി പറയപ്പെടുന്ന ഒരു സസ്യമാണ് പാണ്ഡവര ബട്ടി അഥവാ പാണ്ഡവരുടെ ടോർച്ച്.പുതിയ തളിർ ഇലയുടെ അഗ്രത്തിൽ ഒരു തുള്ളി എണ്ണ ഒഴിച്ചു കത്തിച്ചാൽ അത് ഒരു തരം തിരി പോലെ കത്താൻ തുടങ്ങുന്നു. ശാസ്ത്രീയനാമം: Callicarpa tomentosa). ഫ്രഞ്ച് മൾബറി, കമ്പിളി മലയൻ ലിലാക്ക്, വെൽവെറ്റി ബ്യൂട്ടിബെറി, നായ് കുമ്പിൾ, ഉമത്തേക്ക്, തിൻപെരിവേലം, എന്ന പേരിലും ഇവ അറിയപ്പെടുന്നു. കഠിനമായ വരൾച്ചയെ അതിജീവിക്കുന്ന ഈ ചെറുമരം തീയിൽ നശിച്ചു പോകില്ല.അതിനാൽ ഇവയെ കാട്ടുതീ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വച്ചു പിടിപ്പിക്കുന്നു. ഇന്ത്യയിലും ശ്രീലങ്കയിലും പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഈ സസ്യം അയ്യനാർ ക്ഷേത്രം, തമിഴ്‌നാട്ടിലെ ഭൈരവർ ക്ഷേത്രം എന്നിവ പോലെ പല ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങളിലും തിരി പോലെ ഉപയോഗപ്പെടുത്തുന്നു.ഒരു ഔഷധ സസ്യമായ ഇതിൻ്റെ പട്ട വെറ്റില ആയി ഉപയോഗിക്കാറുണ്ട്.
Read More » -
India
അവകാശികളില്ലാത്ത 21,539 കോടി രൂപ എൽ.ഐ.സിയിൽ, നിങ്ങളുടെ പണവും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ..?
ന്യൂ ഡൽഹി: എൽ.ഐ.സിയിൽ അവകാശികളില്ലാതെ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത് വൻ തുക. 21,539 കോടി രൂപയാണ് ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷനിൽ അവകാശികളില്ലാത്തത്. ഐ.പി.ഒക്ക് മുന്നോടിയായി എൽ.ഐ.സി സെബിക്ക് മുമ്പാകെ സമർപ്പിച്ച വിവരങ്ങളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് 2021 സെപ്തംബർ വരെയുള്ള കണക്കുകളാണ് എൽ.ഐ.സി സമർപ്പിച്ചിട്ടുള്ളത്. അവകാശികളില്ലാത്ത പണത്തിന് എൽ.ഐ.സി നൽകിയ പലിശയും ഇതിലുൾപ്പെടും. 2020 മാർച്ചിൽ 16,052.65 കോടിയാണ് എൽ.ഐ.സിയിലെ അവകാശികളില്ലാത്ത നിക്ഷേപം. 2021 മാർച്ചിൽ ഇത് 18,495 കോടിയായി ഉയർന്നു. സെബിയുടെ നിയമമനുസരിച്ച് ഇൻഷൂറൻസ് കമ്പനികളിലെ ആയിരം രൂപയിൽ കൂടുതലുള്ള അവകാശികളില്ലാത്ത നിക്ഷേപത്തെ കുറിച്ചുള്ള വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. ഇതിന്റെ ഭാഗമായാണ് എൽ.ഐ.സിയും ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത് . നിങ്ങളുടെ ക്ലെയിം ചെയ്യാത്ത എൽ.ഐ.സി തുക എങ്ങനെ പരിശോധിക്കാം. എൽ.ഐ.സി വെബ്സൈറ്റായ licindia.inലേക്ക് ലോഗ് ഇൻ ചെയ്യുക വെബ്സൈറ്റിന്റെ ഏറ്റവും അടിയിലുള്ള അൺക്ലെയിമിഡ് പോളിസി ഡ്യൂസ് ലിങ്കിൽ ക്ലിക്ക് ചെയ്യുക പിന്നീട് എൽ.ഐ.സി പോളിസി നമ്പർ, പോളിസിയുടെ ഉടമയുടെ പേര്,…
Read More » -
NEWS
പാലായില്‍ ലഘു മേഘ വിസ്ഫോടനം ;2 മണിക്കൂറിനിടയില്‍ രേഖപ്പെടുത്തിയത് 9.2 സെന്റീമീറ്റര്‍ മഴ
പാലാ: പാലായിൽ കഴിഞ്ഞ ദിവസം പെയ്തത് ലഘു മേഘ വിസ്ഫോടനത്തിന് സമാനമായ മഴ.9.2 സെന്റീമീറ്റര്‍ മഴയാണ് പാലാ അരുണാപുരത്ത് 2 മണിക്കൂറിനിടയില്‍ രേഖപ്പെടുത്തിയത്. ലഘു മേഘ വിസ്ഫോടനത്തിന് സമാനമായ മഴയാണിത്. അരുണാപുരത്ത് സ്ഥാപിച്ച മഴമാപിനിയിലാണ് ഇതു രേഖപ്പെടുത്തിയത്. മീനച്ചില്‍ റിവര്‍ റെയ്ന്‍ മോണിറ്ററിങ് നെറ്റ്‌വര്‍ക്കിന്റെ മഴമാപിനിയാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. നിര്‍ത്താതെ മഴപെയ്തതോടെ മീനച്ചില്‍, മണിമല ആറുകളില്‍ ജലനിരപ്പും ഉയര്‍ന്നിട്ടുണ്ട്. മണിമലയാറ്റിൽ 30 സെന്റീമീറ്ററാണ് ജലനിരപ്പ് ഉയര്‍ന്നത്. മീനച്ചിലാറ്റില്‍ ചേരിപ്പാട് 35 സെന്റീമീറ്ററും തിക്കോയിയില്‍ 28 സെന്റീമീറ്ററും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
Read More » -
Kerala
നേന്ത്രക്കായ വില 70 പിന്നിട്ടു കുതിച്ചുയരുന്നു, കർഷകർക്ക് ആശ്വാസം
മലയാളിക്ക് നേന്ത്രക്കായ ഇല്ലാത്ത ആഘോഷമില്ല. ഓണമോ വിഷുവോ തുടങ്ങി എല്ലാ ആഘോഷ നാളുകളിലെയും പ്രധാന വിഭവങ്ങളിലൊന്ന് നേന്ത്രക്കായ തന്നെ. പക്ഷേ, അത് ഉത്പാദിപ്പിക്കുന്ന കർഷകന് ഒരിക്കലും ന്യായവില ലഭിക്കാറില്ല. മൂന്ന് കിലോയ്ക്ക് 100 രൂപ വരെയായി അടുത്ത നാളുകൾ വരെ വില. ഓണക്കാലത്ത് 72 രൂപയ്ക്ക് കൃഷിവകുപ്പ് വാഴക്കുല എടുത്തിരുന്നെങ്കിലും ഇപ്പോഴതില്ല. താങ്ങുവിലയായി പ്രഖ്യാപിച്ച 30 രൂപ ഒട്ടും ന്യായവുമല്ല. പക്ഷേ ഇപ്പോഴിതാ സംസ്ഥാനത്ത് നേന്ത്രക്കായയുടെ വില കുതിച്ചുയരുന്നു. പല സ്ഥലങ്ങളിലും വിലഎഴുപതു കടന്നു. നേന്ത്രക്കായക്ക് അടുത്ത കാലത്തൊന്നും കിട്ടാത്ത വിലയാണിത്. വേനല്‍ മഴയില്‍ മൂപ്പെത്താതെ തകര്‍ന്നുവീണ കുലകളും ഇതോടൊപ്പം മോശമല്ലാത വിലയ്ക്ക് കർഷകർക്ക് വിൽക്കാന്‍ കഴിഞ്ഞു. വയനാട്ടില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കായയുടെ വരവ് കുറഞ്ഞതും റമദാന്‍, വിഷു, ഈസ്റ്റർ കാലമായതും വിലവര്‍ധനവിനിടയാക്കി. കര്‍ണാടകത്തില്‍നിന്നും വ്യാപകമായി എത്തിക്കൊണ്ടിരുന്ന നേന്ത്രക്കായ ഇപ്പോള്‍ തീരെ എത്തുന്നില്ല. വിലയില്‍ ഉണ്ടായിരിക്കുന്ന ക്രമാതീതമായ വര്‍ധന മലയോര മേഖലയിലെ ചെറുകിട കര്‍ഷകര്‍ക്കാണ് ഏറെ ഗുണം ചെയ്യുക.…
Read More » -
India
കോവിഡ് : ഡൽഹിയോടു ചേർന്ന ഉത്തർപ്രദേശിലെ മൂന്നു സ്കൂളുകൾ അടച്ചു
അധ്യാപകരും വിദ്യാർഥികളും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഡൽഹിയോടു ചേർന്ന ഉത്തർപ്രദേശിലെ നോയിഡയിലെയും ഗാസിയാബാദിലെയും മൂന്നു സ്കൂളുകൾ അടച്ചു. ഗാസിയബാദിലെ സ്വകാര്യ സ്കൂളുകളിലെ മൂന്നു വിദ്യാർഥികളാണ് കോവിഡ് പോസിറ്റീവായത്. എന്നാൽ നോയിഡയിലെ സ്കൂളിൽ മൂന്ന് അധ്യാപകർക്കും 13 വിദ്യാർഥികൾക്കുമാണ് കോവിഡ് ബാധിച്ചത്. പുതിയതായി കണ്ടെത്തിയ കോവിഡ് വകഭേദമായ എക്സ്ഇ ആണോ ഇവരിൽ കണ്ടെത്തിയതെന്നു സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ വ്യാപനം ഉണ്ടാകാതിരിക്കാൻ വിദ്യാർഥികൾക്കിടയിൽ വാക്സിനേഷൻ ഊർജിതമാക്കിയിട്ടുണ്ട്. രോഗം ബാധിച്ച വിദ്യാർഥികളുടെ സാന്പിളുകൾ വിശദമായി പരിശോധിച്ചു വരികയാണെന്നും ഗാസിയാബാദ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഭവ്തോഷ് ശംഖ്ധാർ പറഞ്ഞു. ഗാസിയാബാദിലെ ഇന്ദിരാപുരത്ത് സ്കൂൾ മൂന്നു ദിവസത്തേക്ക് അടച്ചിടാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. നോയിഡയിലെ സ്കൂളിൽ അധ്യയനം വീണ്ടും ഒരാഴ്ചത്തേക്ക് ഓണ്‍ലൈനാക്കി. അണുനശീകരണ പ്രവർത്തനങ്ങൾക്കു ശേഷം ഏപ്രിൽ പതിനെട്ടിന് നോയിഡയിലെ സ്കൂൾ തുറക്കുമെന്നാണ് അധികൃതർ പറഞ്ഞത്. അതിനിടെ ഡൽഹിയിൽ കോവിഡ് വീണ്ടും പിടിമുറുക്കുകയാണെന്ന ആശങ്കയിലാണ്. രാജ്യതലസ്ഥാനത്ത് കോവിഡ് വ്യാപനം മൂന്നു മടങ്ങായി വർധിച്ചതായാണ് റിപ്പോർട്ട്. കഴിഞ്ഞയാഴ്ച ഒരു…
Read More » -
NEWS
കാനഡയിൽ സോംബി രോഗം പടരുന്നു
കാനഡയിൽ മാനുകളെ കൊന്നൊടുക്കി സോംബി രോഗം പടരുന്നു. കാനഡയിലെ ആൽബർട്ട, സാസ്കച്വാൻ എന്നീ മേഖലകളിലാണ് സോംബി രോഗം പടർന്ന് പിടിക്കുന്നത്. നിരവധി മാനുകളാണ് ഇതുവരെ രോഗം ബാധിച്ച് ചത്തത്. ‘ക്രോണിക് വേസ്റ്റിംഗ് ഡിസീസ്’ (സിഡിസി) എന്നതാണ് സോംബി രോഗത്തിന്റെ ശാസ്ത്രീയ നാമം. അകാരണമായി ശരീരഭാരം കുറയുന്നതാണ് സോംബി ഡിസീ സിന്റെ ആദ്യ ലക്ഷണം. തല താഴ്ത്തി നടക്കൽ, വിറയൽ, മറ്റ് മൃഗങ്ങളുമായി അടുക്കാതിരിക്കുക, ഉമിനീര് ഒലിക്കുക, അടിക്കടി മൂത്രമൊഴിക്കുക തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകും. <spanമാനുകൾ, മൂസ്, റെയിൻഡീർ, എൽക്, സിക ഡിയർ, എന്നിവയെയാണ് രോഗം ബാധിക്കുന്നത്. 1960 കളിലാണ് അമേരിക്കയിൽ സോംബി രോഗം ആദ്യമായി കണ്ടെത്തുന്നത്. 2005 ൽ ആൽബർട്ടയിലും രോഗം കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ഈ രോഗത്തിന് മരുന്നോ, പ്രതിരോധ കുത്തിവയ്പ്പോ കണ്ടെത്തിയിട്ടില്ല.
Read More » -
NEWS
കാനഡയിൽ സോംബി രോഗം പടരുന്നു
കാനഡയിൽ മാനുകളെ കൊന്നൊടുക്കി സോംബി രോഗം പടരുന്നു. കാനഡയിലെ ആൽബർട്ട, സാസ്കച്വാൻ എന്നീ മേഖലകളിലാണ് സോംബി രോഗം പടർന്ന് പിടിക്കുന്നത്. നിരവധി മാനുകളാണ് ഇതുവരെ രോഗം ബാധിച്ച് ചത്തത്. ‘ക്രോണിക് വേസ്റ്റിംഗ് ഡിസീസ്’ (സിഡിസി) എന്നതാണ് സോംബി രോഗത്തിന്റെ ശാസ്ത്രീയ നാമം. അകാരണമായി ശരീരഭാരം കുറയുന്നതാണ് സോംബി ഡിസീ സിന്റെ ആദ്യ ലക്ഷണം. തല താഴ്ത്തി നടക്കൽ, വിറയൽ, മറ്റ് മൃഗങ്ങളുമായി അടുക്കാതിരിക്കുക, ഉമിനീര് ഒലിക്കുക, അടിക്കടി മൂത്രമൊഴിക്കുക തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകും. മാനുകൾ, മൂസ്, റെയിൻഡീർ, എൽക്, സിക ഡിയർ, എന്നിവയെയാണ് രോഗം ബാധിക്കുന്നത്. 1960 കളിലാണ് അമേരിക്കയിൽ സോംബി രോഗം ആദ്യമായി കണ്ടെത്തുന്നത്. 2005 ൽ ആൽബർട്ടയിലും രോഗം കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ഈ രോഗത്തിന് മരുന്നോ, പ്രതിരോധ കുത്തിവയ്പ്പോ കണ്ടെത്തിയിട്ടില്ല.
Read More » -
NEWS
ഇങ്ങനെയുമുണ്ട് ചില ഡ്രൈവർമാർ
ചങ്ങനാശേരി:കെഎസ്ആർടിസിയേയും അതിന്റെ ജീവനക്കാരേയും കുറ്റം പറയാനേ നമുക്ക് നേരമുള്ളൂ.എന്നാൽ ഇത്രയും നാള്‍ ഓടിച്ച ബസിനെ വിട്ടു പിരിയേണ്ടി വന്നപ്പോള്‍ പൊട്ടിക്കരഞ്ഞ പൊന്നുംകുട്ടനേപ്പോലുള്ള ഡ്രൈവര്‍മാരും അക്കൂട്ടത്തിലുണ്ട്.സ്ഥിരമായി ഓടിച്ചിരുന്ന ബസിനോട് വികാര നിര്‍ഭരമായ വിടപറിച്ചില്‍ നടത്തിയ കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. ചങ്ങനാശ്ശേരിയില്‍ നിന്ന് പഴനി വഴി വേളാങ്കണ്ണിക്ക് പോകുന്ന ഇന്റര്‍സ്റ്റേറ്റ് ബസിനാണ് പാലക്കാട് ഡിപ്പോയിലെ ഡ്രൈവര്‍ പൊന്നുംകുട്ടന്‍ വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കിയത്.വേളാങ്കണ്ണി റൂട്ട് കെഎസ്‌ആര്‍ടിസിയുടെ പുതിയ കെ സ്വിഫ്റ്റ് കമ്ബനി ഏറ്റെടുത്തതോടെ റദ്ദാക്കേണ്ടി വന്ന ബസിനെ ചാരി പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു ഡ്രൈവറുടെ യാത്ര അയപ്പ്.
Read More » -
Pravasi
വാഹനങ്ങളിൽ മോഷണം; ഏഷ്യൻ യുവാവ് അറസ്റ്റില്‍
ഖത്തറിൽ വാഹനങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ഏഷ്യൻ വംശജനായ യുവാവ് അറസ്റ്റിൽ. വാഹനങ്ങളിൽനിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം നടത്തുകയാണ് ഇയാള്‍ ചെയ്യുക. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നു മോഷണ വസ്തുക്കളും കണ്ടെത്തി. വാഹനങ്ങളിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോകുന്നതായി നിരവധി പരാതികള്‍ ലഭിച്ചതോടെ അധികൃതര്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ശരിയായ രീതിയിൽ ഡോറുകൾ ലോക്ക് ചെയ്യാത്ത കാറുകളിൽ മോഷണം നടത്തുന്നതാണ് പതിവെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. നിർത്തിയിടുന്ന കാറുകളില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ പുറമെ നിന്ന് കാണുന്ന നിലയില്‍ സൂക്ഷിക്കരുതെന്നും ഡോറുകള്‍ അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.
Read More »