NEWS

മത്സരം നടന്നുകൊണ്ടിരിക്കേ കളിക്കാരന് നോമ്ബ്തുറക്കാനായി കളി നിര്‍ത്തിവെച്ച്‌ റഫറി; സംഭവം ജര്‍മനിയിൽ

ബർലിൻ: ബുണ്ടസ്‍ലിഗയില്‍ മത്സരം നടന്നുകൊണ്ടിരിക്കേ കളിക്കാരന് നോമ്ബ്തുറക്കാനായി കളി നിര്‍ത്തിവെച്ച്‌ റഫറി. ജര്‍മന്‍ ലീഗില്‍ ഓസ്ബര്‍ഗും മെയിന്‍സും തമ്മിലുളള മത്സരത്തിന്റെ ഇടയിലായിരുന്നു സംഭവം.

മെയിന്‍സിന്റെ സെന്റര്‍ ബാക്ക് മൂസ നിയാകാതെക്ക് വേണ്ടിയാണ് മത്സരത്തിന്റെ 64ാം മിനിറ്റില്‍ കളി താല്‍ക്കാലികമായി നിര്‍ത്തിയത്.സെന്റര്‍ റഫറി മാത്തിയാസ് ജോലന്‍ബെക്ക് അനുവാദം നല്‍കിയതോടെ ഗോള്‍കീപ്പര്‍ റോബിന്‍ സെന്റര്‍ നല്‍കിയ വെള്ളം കുടിച്ച്‌ മൂസ നോമ്ബ് തുറന്നു.വെള്ളം കുടിച്ച ശേഷം റഫറിക്ക് ഹസ്തദാനം ചെയ്ത് മൂസ വീണ്ടും പന്ത് തട്ടാനായി ഓടുന്ന ദൃശ്യം ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കയാണ്.

 

Signature-ad

 

ജോലന്‍ബെക്കിന്റെ മാതൃക പിന്തുടര്‍ന്ന് മറ്റൊരു റഫറി ബാസ്റ്റ്യന്‍ ഡാന്‍കെര്‍ട്ടും കളിക്കാരന് നോമ്ബ് തുറക്കാനായി കളി നിര്‍ത്തിവെച്ചു.ആര്‍.ബി ലെപ്സിഷ്-ഹോഫന്‍ഹെയിം മത്സരത്തിനിടെയാണ് താല്‍ക്കാലിക ഇടവേള അനുവദിച്ചത്.ഇതുസംബന്ധിച്ച്‌ പൊതുനിര്‍ദേശമൊന്നുമില്ലെങ്കിലും റഫറിമാരുടെ ഈ മാതൃകാപരമായ പ്രവര്‍ത്തിയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

Back to top button
error: