NEWS
ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഗ്രാൻഡ് മാസ്റ്ററായി കോന്നി സ്വദേശി
പത്തനംതിട്ട: ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഗ്രാൻഡ് മാസ്റ്റർ ആയി കോന്നി സ്വദേശി.കോന്നി വേങ്ങപ്പറമ്പിൽ ജോൺ മാത്യുവിന്റെ (സജി) മകൻ സാം മാത്യു ജോൺ ആണ് ഈ അപൂർവ നേട്ടം കൈവരിച്ചിരിക്കുന്നത്.
രണ്ട് മിനിറ്റ് പതിനാറു സെക്കൻഡിൽ ഫ്രഞ്ച്, ഹിബ്രു അക്ഷരമാലകൾ കാണാതെ പറയുകയും വിമാനങ്ങളുടെ 2 അക്ഷരങ്ങൾ ഉള്ള കോഡ്, 3 അക്ഷരങ്ങൾ ഉള്ള കോഡ് ഇവ പറയുകയും ചെയ്തത്തിനാണ് ഈ നേട്ടം ലഭിച്ചത്.ജൻമനാ ഉള്ള പ്രശ്നങ്ങൾ കാരണം വീൽചെയറിലാണ് സാമിന്റെ ജീവിതം.