Month: March 2022

  • Crime

    ഭാരതപ്പുഴയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group ചെറുതുരുത്തി: ഭാരതപ്പുഴയില്‍ ചെറുതുരുത്തി തടയണയില്‍ നവജാതശിശുവിന്റെ മൃതദേഹം ഒഴുകിവന്ന നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് നാലു ദിവസത്തോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്. പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റിയ നിലയിലുള്ള മൃതദേഹം പെണ്‍കുട്ടിയുടേതാണെന്നാണ് സംശയം. തടയണയുടെ ഷട്ടറില്‍ തങ്ങി കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. തടയണ കാണാനെത്തിയ നാട്ടുകാരാണ് ഇത് ആദ്യം കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിദഗ്ധ പരിശോധനയില്‍ മാത്രമേ മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളു. ന്യൂസ്‌ദെന്‍  വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

    Read More »
  • Crime

    മലപ്പുറത്ത് വീണ്ടും കുഴല്‍പ്പണ വേട്ട; പിടിച്ചെടുത്തത് മൂന്ന് കോടിയിലേറെ രൂപ, രണ്ടുപേര്‍ പിടിയില്‍

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group മലപ്പുറം: മലപ്പുറത്ത് വീണ്ടും കുഴല്‍പ്പണ വേട്ട. വളാഞ്ചേരി-പട്ടാമ്പി റോഡില്‍ വാഹനപരിശോധനയ്ക്കിടെയാണ് ചൊവ്വാഴ്ച മൂന്ന് കോടിയിലേറെ രൂപയുടെ കുഴല്‍പ്പണം പിടിച്ചെടുത്തത്. സംഭവത്തില്‍ വേങ്ങര സ്വദേശി ഹംസ, കൊളത്തൂര്‍ സ്വദേശി സഹദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വളാഞ്ചേരി-പട്ടാമ്പി റോഡില്‍ വാഹനപരിശോധന നടത്തിയത്. ഇതിനിടെയാണ് പ്രതികള്‍ രേഖകളില്ലാത്ത കോടിക്കണക്കിന് രൂപയുമായി വാഹനത്തില്‍വന്നത്. വാഹനത്തിനകത്ത് മൂന്ന് രഹസ്യ അറകളിലായാണ് പണം സൂക്ഷിച്ചിരുന്നത്. ഇതിന്റെ ഉറവിടത്തെക്കുറിച്ചും പണം ആര്‍ക്ക് നല്‍കാന്‍ വേണ്ടിയാണ് എത്തിച്ചത് എന്നതിനെക്കുറിച്ചും പോലീസ് വിശദമായി അന്വേഷിച്ചുവരുകയാണ്. ഒരാഴ്ചയ്ക്കിടെ എട്ടുകോടി രൂപയുടെ കുഴല്‍പ്പണമാണ് മലപ്പുറം ജില്ലയില്‍നിന്ന് പിടികൂടിയത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും കുഴല്‍പ്പണ മാഫിയ ജില്ലയില്‍ പിടിമുറുക്കുന്നതായാണ് സൂചന. കുഴല്‍പ്പണ കടത്തിന് നിരവധി ഏജന്റുമാര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതായും വിവരങ്ങളുണ്ട്. ന്യൂസ്‌ദെന്‍  വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

    Read More »
  • Kerala

    മകന്‍ മുസ്ലീം പെൺകുട്ടിയെ വിവാഹം കഴിച്ചു, പൂരക്കളി കലാകാരനായ പിതാവിനെ അനുഷ്ഠാന കലയില്‍ നിന്ന് വിലക്കി

    കരിവെള്ളൂർ: മകന്‍ മതം മാറി വിവാഹം ചെയ്തതിനെ തുടര്‍ന്ന് പൂരക്കളി കലാകാരനായ പിതാവിനെ അനുഷ്ഠാന കലയില്‍ നിന്നും വിലക്കി. കരിവള്ളൂര്‍ ക്ഷേത്രസമിതിയാണ് വിനോദ് പണിക്കര്‍ എന്ന പൂരക്കളി കലാകാരന് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതര മതത്തില്‍പെട്ട യുവതി വീട്ടില്‍ കഴിയുമ്പോള്‍, പണിക്കർ ക്ഷേത്രത്തില്‍ വരാന്‍ സമ്മതിക്കില്ലെന്നാണ് ക്ഷേത്ര കമ്മിറ്റിയുടെ നിലപാട്. അതേസമയം, ഈ വിഷയത്തില്‍ പ്രതിഷേധവുമായി ഡി.വൈ.എഫ്‌.ഐ രംഗത്തെത്തി. കണ്ണൂര്‍ കരിവെള്ളൂരിലെ വാണിയില്ലം സോമേശ്വരി ക്ഷേത്രം, കുണിയന്‍ പറമ്പത്ത് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലാണ് അനുഷ്ഠാന കലയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിനോദ് പണിക്കരെ വിലക്കിയത്. മൂന്നുവര്‍ഷം മുമ്പ് പണിക്കരുടെ മകന്‍ മുസ്ലീം യുവതിയെ വിവാഹം ചെയ്തിരുന്നു. തുടര്‍ന്നാണ് ഇതരമത വിശ്വാസിയായ പെണ്‍കുട്ടി വീട്ടിലുണ്ടെന്ന് ആരോപിച്ച് ക്ഷേത്രത്തിലെ പൂരക്കളിയില്‍ നിന്ന് വിനോദിനെ വിലക്കിയത്. യുവതിയെ വീട്ടില്‍ നിന്നും മാറ്റി നിര്‍ത്തിയാല്‍ മാത്രമേ പൂരക്കളിക്ക് അവസരം ഉണ്ടാവുകയുള്ളൂ എന്നായിരുന്നു കമ്മിറ്റിയുടെ തീരുമാനമെന്നും വിനോദ് പണിക്കര്‍ പറഞ്ഞു. കരിവെള്ളൂര്‍ പോലെയുള്ള നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് വേരുറപ്പുള്ള മണ്ണില്‍ ഇത്തരം സാഹചര്യങ്ങള്‍…

    Read More »
  • Kerala

    ‘കുടിയൊഴിപ്പിക്കലിനിടെ തീപ്പൊള്ളലേറ്റു മരിച്ച ദമ്പതിക’ളുടെ മകന് സഹകരണ ബാങ്കിൽ ജോലി നൽകി

    നെയ്യാറ്റിൻകര: കേരളീയ മനഃസാക്ഷിയെ ചുട്ടുപൊള്ളിച്ച ‘കുടിയൊഴിപ്പിക്കലിനിടെ തീപ്പൊള്ളലേറ്റു മരിച്ച ദമ്പതിക’ളായ രാജൻ- അമ്പിളിമാരുടെ മൂത്ത മകൻ ആർ. രാഹുൽരാജിന് ജോലി ലഭിച്ചു. നെല്ലിമൂട് സർവീസ് സഹകരണ ബാങ്കിൽ സെയിൽസ് മാൻ തസ്തികയിലാണ് നിയമനം. ജോലി സംബന്ധിച്ച രേഖ, രാഹുലിനു മന്ത്രി വി.എൻ. വാസവൻ കൈമാറി. 2020 ഡിസംബർ 22ന് ആണ്, നെയ്യാറ്റിൻകര വെൺപകൽ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയിൽ രാജനും ഭാര്യ അമ്പിളിക്കും കുടിയൊഴിപ്പിക്കലിനിടെ ഗുരുതരമായി തീപ്പൊള്ളലേറ്റത്. ഇരുവരും പിന്നീട് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. അവകാശ തർക്കമുള്ള ഭൂമിയിൽ പിതാവിനെയും മാതാവിനെയും സംസ്കരിക്കാൻ ഇളയ മകൻ രഞ്ജിത്ത് കുഴി വെട്ടിയതും കേരളം വേദനയോടെ കണ്ട കാഴ്ചയായിരുന്നു. അതി ദാരുണമായ സംഭവത്തെ തുടർന്ന് സർക്കാർ ഈ കുട്ടികൾക്ക് വീടു നൽകാമെന്നും നെല്ലിമൂട് സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഇവരിൽ ഒരാൾക്ക് ജോലി നൽകാമെന്നും വാഗ്ദാനം ചെയ്തിരുന്നു. ജോലി ലഭിച്ചെങ്കിലും ‘വീട്’ എന്ന വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടില്ല. ബന്ധപ്പെട്ടവരോട് അന്വേഷിക്കുമ്പോൾ വ്യക്തമായ…

    Read More »
  • Kerala

    ‘സല്യൂട്ട്’ ഒ.ടി.ടിക്ക് നല്‍കി, ദുല്‍ഖറിന് വിലക്ക് ഏര്‍പ്പെടുത്തി തിയേറ്ററുകള്‍

    നടൻ ദുൽഖർ സൽമാന്റെ നിര്‍മാണക്കമ്പനിയായ വേഫേറര്‍ ഫിലിംസിനെ വിലക്കി തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. വേഫേറര്‍ ഫിലിംസ് നിര്‍മിച്ച് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘സല്യൂട്ട്’ എന്ന ചിത്രം ഒ.ടി.ടിക്ക് നല്‍കിയതാണ് ഫിയോകിനെ പ്രകോപിപ്പിച്ചത്. കൊച്ചിയിൽ ചേർന്ന ഫിയോക് എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഈ തീരുമാനമെടുത്തത്. ഭാവിയില്‍ ദുല്‍ഖറിന്റെ സിനിമകളുമായി സഹകരിക്കില്ലെന്ന് ഫിയോക് അറിയിച്ചു. ദുല്‍ഖറിന്റെ ഇതരഭാഷ സിനിമകളുമായും സഹകരിക്കില്ല. സല്യൂട്ട് തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ കരാര്‍ ഒപ്പിട്ടിരുന്നുവെന്നും ഫിയോക് അറിയിച്ചു. ബോബി – സഞ്ജയ് എഴുതി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സിനിമയാണ് ‘സല്യൂട്ട്.’ തിയേറ്റർ റിലീസ് വാ​ഗ്ദാനം ചെയ്ത് ദുൽഖർ വഞ്ചിച്ചെന്നാണ് ഫിയോക് പറയുന്നത്. ഇപ്പോഴെടുത്ത തീരുമാനം മാർച്ച് 31ന് ചേരുന്ന സംഘടനാ ജനറൽ ബോഡിയിൽ അവതരിപ്പിക്കും. തുടർന്ന് നിലവിലെ തീരുമാനം മുഴുവൻ അം​ഗങ്ങളേയും അറിയിക്കും. ഇത്തരം തീരുമാനങ്ങളെടുക്കുന്ന മറ്റ് താരങ്ങൾക്കുള്ള താക്കീത് എന്ന നിലയിലാണ് ദുൽഖറിനുള്ള വിലക്ക്. നേരത്തെ പ്രദർശനത്തിനെത്തിയ ദുൽഖറിന്റെ ‘കുറുപ്പ്’ എന്ന ചിത്രം തിയേറ്ററുടമകൾക്ക് വലിയ ആശ്വാസമായിരുന്നു.…

    Read More »
  • Kerala

    രാത്രിയോടെ കേരളത്തിൽ മഴ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

    തിരുവനന്തപുരം: ഇന്ന് രാത്രിയോടെ കേരളത്തിൽ മഴ ലഭിച്ചു തുടങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.ഒറ്റപ്പെട്ടയിടങ്ങളിലാണ് അടുത്ത മണിക്കൂറില്‍ മഴ പ്രതീക്ഷിക്കുന്നത്.കുറെയധികം ദിവസത്തെ ഇടവേളയ്ക്ക് ശേഷം , ആകാശം പലയിടത്തും മേഘാവൃതമാണ്. അടുത്ത മണിക്കൂറുകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ പ്രതീക്ഷിക്കാം. അടുത്ത ദിവസങ്ങളിലും ഇങ്ങനെ ശരാശരി മഴ കിട്ടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.ഇന്ന് രാത്രിയോടെ മലയോര, വനമേഖലകളില്‍ മഴ പ്രതീക്ഷിക്കാം.രാത്രി വൈകി തീരപ്രദേശങ്ങളിലും മഴ സാധ്യതയുണ്ട്.അതേസമയം 24 മണിക്കൂറിനിടെ സംസ്ഥാനത്തു പകല്‍ ഏറ്റവും ഉയര്‍ന്ന താപനില കൊല്ലം ജില്ലയിലെ പുനലൂരില്‍ രേഖപ്പെടുത്തി: 38.8 ഡിഗ്രി സെല്‍ഷ്യസ്. തൃശൂര്‍ വെള്ളാനിക്ക‍രയാണ് തൊട്ടടുത്ത്. 38.6 ഡി​ഗ്രി സെല്‍ഷ്യസ്.മറ്റു ജില്ലകളില്‍ 35നും 38 ഡിഗ്രി സെല്‍ഷ്യസിനുമിട‍യിലാണ്  താപനില.പാലക്കാട് മുണ്ടൂര്‍ ഐആര്‍ടിസിയിൽ ശനിയാഴ്‌ച 41 ഡിഗ്രി ചൂട് രേഖപ്പെടുത്തിയതാണ് ഈ സീസണിലെ കേരളത്തിലെ ഏറ്റവും ഉയർന്ന താപനില.

    Read More »
  • Kerala

    ഖത്തറിൽ മലയാളി യുവതി വാഹനാപകടത്തില്‍ മരിച്ചു

    ദോഹ: സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തിയ മലയാളി യുവതി വാഹനാപകടത്തില്‍ മരിച്ചു.കൊല്ലം നെടുവത്തൂര്‍ സ്വദേശി ചിപ്പി വര്‍ഗീസ് (25) ആണ് മരിച്ചത്. കൊല്ലം നെടുവത്തൂര്‍ അമ്ബലത്തുംകലയിലെ സി.വി വില്ലയില്‍ വര്‍ഗീസിന്റെയും ഷൈനിയുടെയും മകളായ ചിപ്പി, രണ്ടാഴ്ച  മുൻപാണ് മൂന്ന് മാസം പ്രായമുള്ള മകന്‍ ലൂക്കിനൊപ്പം ഖത്തറില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ജെറിന്‍ ജോണ്‍സന്റെ അടുത്തെത്തിയത്. ചൊവ്വാഴ്‍ച രാത്രി ഭര്‍ത്താവിനും മകനുമൊപ്പം കാറില്‍ യാത്ര ചെയ്യവെയുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം. മൃതദേഹം വക്റയിലെ ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

    Read More »
  • Kerala

    കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ

    ഐഎസ്‌എല്ലിലെ (ISL 2021-22) രണ്ടാംപാദ സെമിഫൈനലില്‍ ജംഷഡ്‌പൂര്‍ എഫ്‌സിക്കെതിരെ സമനില നേടി കേരളാ ബ്ലാസ്റ്റേഴ്സ് ഫൈനലിൽ കടന്നു.മത്സരത്തിന്റെ  ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍ നിന്ന ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ ഒരു ഗോൾ വഴങ്ങി 1-1 സമനില നേടുകയായിരുന്നു.ആദ്യപാദ സെമി ഫൈനൽ മത്സരത്തിൽ നേടിയ 1-0 വിജയത്തോടെ 2-1 എന്ന നിലയിലാണ് ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ പ്രവേശനം. .പതിനെട്ടാം മിനിറ്റില്‍ ബോക്സിന് പുറത്തു നിന്ന് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്. ആദ്യപാദത്തില്‍ ഒരു ഗോള്‍ ലീഡുള്ള ബ്ലാസ്റ്റേഴ്സിന് ഇതോടെ രണ്ട് ഗോളിന്‍റെ  ലീഡായി.എന്നാൽ രണ്ടാം പകുതിയിൽ ജംഷഡ്പൂർ ഒരു ഗോൾ തിരിച്ചടിക്കുകയായിരുന്നു.

    Read More »
  • Kerala

    പ്രായപൂർത്തിയാകാത്ത മകളെ നിരവധി തവണ ബലാൽസംഗത്തിനിരയാക്കിയതിന് സ്വന്തം പിതാവിന് പത്തുവർഷം കഠിന തടവും പിഴയും

    പ്രായപൂർത്തിയാകാത്ത മകളെ നിരവധി തവണ ബലാൽസംഗത്തിനിരയാക്കിയതിന് സ്വന്തം പിതാവിന് പത്തുവർഷം കഠിന തടവും പിഴയും.ആലപ്പുഴപോക്സോ സ്പെഷ്യൽ കോടതി ജഡ്ജി .എ.ഇ ജാസ് ശിക്ഷ വിധിച്ചത്. 2017 ൽ ചേർത്തല പോലീസ്റ്റേഷനതൃത്തിയിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ മൊഴിയുടെ അടിസഥാനത്തിൽ നമ്പരായി രജിസ്റ്റർ ചെയ്ത കേസിലാണ് . 2017 ൽ കുട്ടി ആറാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ പിതാവിന്റെ ലൈംഗികപീഡനത്തിരയായി. കുട്ടിയുടെ പെരുമാറ്റത്തിൽ വ്യാത്യാസം കണ്ടതോടെയാണ് ബന്ധുവും പൊതുപ്രവർത്തകയുമായ സ്ത്രീ പീഡന വിവരം മനസിലാക്കിയത്. കുട്ടിയുടെ മാതാവ് മാനസിക വൈകല്യം നേരിടുന്ന ഭിന്ന ശേഷിക്കാരിയാണ്.

    Read More »
  • Kerala

    മകളെ യാത്രയ്ക്കാൻ എത്തിയ പിതാവ് ട്രെയിനിൽ നിന്നും വീണ് മരിച്ചു

    ചങ്ങനാശേരി: മകളെ യാത്രയാക്കാന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ പിതാവ് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ വീണു മരിച്ചു.വിമുക്ത ഭടൻ ചങ്ങനാശേരി വടക്കേക്കര പാലാത്ര അലക്‌സ് (62) ആണ് മരിച്ചത്.വൈകിട്ട് നാലരയോടെ ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം.സംഭവം കണ്ട് ട്രെയിനില്‍നിന്നു പുറത്തേക്കു ചാടിയ മകള്‍ക്കും പരുക്കേറ്റു.   കൊച്ചി രാജഗിരി എന്‍ജിനീയറിങ് കോളജില്‍ മൂന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ അന്‍സയെ (21) യാത്രയാക്കാനാണ് പിതാവ് അലക്‌സ് എത്തിയത്.കന്യാകുമാരി ബെംഗളൂരു ഐലന്‍ഡ് എക്‌സ്പ്രസിന്റെ എസ് 4 കോച്ചില്‍ മകളെ കയറ്റിയ ശേഷം ട്രെയിനില്‍നിന്ന് ഇറങ്ങുന്നതിനിടെ പ്ലാറ്റ്‌ഫോമിന് ഇടയിലേക്കു വീഴുകയായിരുന്നു.

    Read More »
Back to top button
error: