Month: March 2022
-
Kerala
ബ്ലാസ്റ്റേഴ്സ് ജയിച്ചാലും തോറ്റാലും ഞായറാഴ്ച ഗോവ ഫത്തോര്‍ദ സ്റ്റേഡിയത്തിന്റെ നിറം മഞ്ഞയായിരിക്കും
മഞ്ഞപ്പട ആരാധകരുടെ ആറു വര്‍ഷത്തെ കാത്തിരിപ്പിനായിരുന്നു ഇന്നലെ വിരാമമായത്.ലീഗ് ജേതാക്കളായ ജംഷഡ്‌പൂരിനെ രണ്ടു പാദങ്ങളിലായി നടന്ന സെമിഫൈനലിൽ 2-1 ന്ന തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ കടന്നു.ഐഎസ്‌എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാം ഫൈനലാണിത്.2014, 2016 വര്‍ഷങ്ങളിലാണ് ടീം ഇതിനുമുൻപ് കലാശക്കളിക്ക് യോഗ്യത നേടിയത്.ഇന്ന് നടക്കുന്ന എടികെ- ഹൈദരാബാദ് മത്സരത്തിലെ വിജയികളെയാവും ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ നേരിടുക.മാർച്ച് 20 ഞായറാഴ്ചയാണ് ഫൈനൽ. ഇന്നലെ ഗോവയിലെ വാസ്‌കോ തിലക് മൈതാന്‍ സ്‌റ്റേഡിയത്തിലെ രണ്ടാംപാദ സെമിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂരിനെ നേരിടുമ്ബോള്‍ മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് സ്വപ്‌നം ഒന്നേയുണ്ടായിരുന്നുള്ളൂ;ഇക്കളി തോല്‍ക്കരുത്.അവരുടെ ആഗ്രഹം പോലെ ആരാധകരുടെ കണ്ണും കരളും നിറച്ച അറ്റാക്കിങ് ഫുട്‌ബോളുമായി, ആക്രമണങ്ങളുടെ വേലിയേറ്റങ്ങളുമായി, പഴുതടച്ച പ്രതിരോധക്കോട്ടയുമായി ബ്ലാസ്‌റ്റേഴ്‌സ് ഫൈനലിൽ കടന്നു. മധ്യനിരയിൽ ആഡ്രിയന്‍ ലൂനയും പുയ്തിയയും ആയുഷ് അധികാരിയും നിഷു കുമാറും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചതോടെ ആക്രമണത്തിലും പ്രതിരോധത്തിലും കൂടുതല്‍ കളിക്കാരുടെ സാന്നിധ്യമുണ്ടായി.രണ്ടാം മിനുട്ടില്‍ തന്നെ മത്സരത്തിലെ ഏറ്റവും മികച്ച സുവര്‍ണാവസരം മഞ്ഞപ്പടക്ക് കൈവരികയും ചെയ്തു.ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ,…
Read More » -
Kerala
ശംഖുംമുഖം എയര്‍പോര്‍ട്ട് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു
തിരുവനന്തപുരം: രണ്ടര മാസംകൊണ്ട് നവീകരണം പൂർത്തിയാക്കി ശംഖുംമുഖം എയര്‍പോര്‍ട്ട് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു.എയര്‍പോര്‍ട്ട് റോഡ് എന്ന നിലയിലും വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്ന സ്ഥലം എന്നനിലയിലും റോഡ് നവീകരിക്കുകയായിരുന്നു.14.30 മീറ്ററാണ് പുതിയ റോഡിന്റെ വീതി. ഡയഫ്രം വാള്‍ ഉള്‍പ്പെടെ കടല്‍ക്ഷോഭത്തെ പ്രതിരോധിക്കാനുള്ള സംവിധാനത്തോടെയാണ് നിര്‍മാണം. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കായിരുന്നു നിര്‍മാണ ചുമതല.
Read More » -
Crime
സഹോദരിയെ പ്രണയിച്ച കാരണത്തിന് പതിനെട്ടുകാരനെ മദ്യത്തിൽ വിഷം നൽകി കൊലപ്പെടുത്തി
സഹോദരിയെ പ്രണയിച്ച കാരണത്തിന് പതിനെട്ടുകാരനെ മദ്യത്തിൽ വിഷം നൽകി കൊലപ്പെടുത്തി. സത്യവിലാസം പവൻരാജിന്റെ മകൻ രാജ്കുമാർ ആണ് കൊല്ലപ്പെട്ടത്. ഇടുക്കി കമ്പംമെട്ട് നെറ്റിത്തൊഴുവിന് സമീപം മണിയംപെട്ടിയിലാണ് സംഭവം. സുഹൃത്ത് പ്രവീൺ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തായ രാജ്കുമാർ തൻ്റെ സഹോദരിയെ പ്രണയിക്കുന്നുവെന്ന് തിരിച്ചറിഞ്ഞാണ് പ്രവീൺ കുമാർ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് പോലീസ് പറഞ്ഞു. രാജ്കുമാറിനെ കാണാനില്ല എന്ന് കാട്ടി വീട്ടുകാർ കഴിഞ്ഞ ദിവസം വണ്ടൻമേട് പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ രാജ് കുമാറും പ്രവീൺ കുമാറും ഒരുമിച്ച് ഉണ്ടായിരുന്നതായി കണ്ടെത്തി. ഇരുവരും തമിഴ്നാട് വനമേഖലയിൽ എത്തി മദ്യപിച്ചതായും ഇതിനിടയിൽ മദ്യത്തിൽ വിഷം കലർത്തി നൽകുകയായിരുന്നു എന്നും പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം തമിഴ്നാട് വനത്തിനുള്ളിലെ പാറപ്പുറത്ത് കാണപ്പെട്ടത്. വൈകുന്നേരത്തോടെ പ്രവീണിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൊട്ടിയ മദ്യക്കുപ്പിയും മദ്യത്തിൻറെ അവശിഷ്ടങ്ങളും സംഭവസ്ഥലത്തുനിന്നും കണ്ടെത്തി. തമിഴ്നാട്…
Read More » -
Kerala
സംസ്ഥാനത്ത് 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷന് ഇന്ന് മുതല്‍ തുടക്കമാകും
സംസ്ഥാനത്ത് 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷന് ഇന്ന് മുതല്‍ തുടക്കമാകും. ജില്ലകളില്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും വാക്‌സിനേഷന്‍ നടത്തുക. കുട്ടികളുടെ വാക്‌സിനേഷന്‍ സംബന്ധിച്ച് ആരോഗ്യ വകുപ്പ് വിശദമായ മാര്‍ഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. വെക്കേഷന്‍ സമയത്ത് വാക്‌സിനേഷന്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. കുട്ടികളുടെ വാക്സിനേഷൻ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്‍റെ ഭാഗമായാണ് പന്ത്രണ്ട് വയസ് മുതലുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ ഇന്ന് ആരംഭിക്കുന്നത്. ഇതുവരെ 14 വയസ് മുതലുള്ള വിദ്യാർത്ഥികൾക്കായിരുന്നു വാക്സിൻ നൽകിയിരുന്നത്. കേന്ദ്ര സർക്കാരിന്‍റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് 12 വയസുമുതലുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നത്. പൈലറ്റടിസ്ഥാനത്തിലാണ് വാക്സിനേഷന് തുടക്കമാകുന്നത്. ജില്ലകളില്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും വാക്‌സിനേഷന്‍ നടത്തുക. ഈ കേന്ദ്രങ്ങളുടെ സ്ഥലവും സമയവും ജില്ലാതലത്തില്‍ അറിയിക്കും. വാക്‌സിനേഷന് പ്രത്യേക ശ്രദ്ധയും കരുതലും വേണമെന്ന് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. 2010ല്‍ ജനിച്ച എല്ലാവര്‍ക്കും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമെങ്കിലും വാക്‌സിന്‍ എടുക്കുന്ന ദിവസം 12 വയസ് പൂര്‍ത്തിയാല്‍…
Read More » -
Life Style
വസ്ത്രധാരണം മെച്ചപ്പെടുത്തണമെന്ന ആഗ്രഹമുണ്ടോ?
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group സ്‌റ്റൈലിഷും സ്വന്തം ഐഡന്ററ്റി പ്രകടിപ്പിക്കുന്നതുമായ രീതിയില്‍ വസ്ത്രം ധരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ പലരിലും അതൊരു ആഗ്രഹം മാത്രമായി അവശേഷിക്കുന്നു. എന്തു ചെയ്യണമെന്നു കൃത്യമായി അറിയാത്തതാണ് ഇതിനു കാരണം. എന്തെല്ലാം ശ്രദ്ധിക്കണമെന്നും മാറ്റം വരുത്തണമെന്നും അറിയില്ല. ഇത്തരം അവസ്ഥയിലൂടെ കടന്നു പോകുന്നവര്‍ ശ്രദ്ധിക്കാന്‍ 7 കാര്യങ്ങള്‍. നിറം നോക്കുക ന്യൂട്രല്‍ നിറങ്ങള്‍ തിരഞ്ഞെടുക്കുന്നത് വളരെ എളുപ്പമാണ്. മിക്കവരും ചെയ്യുന്നതും ഇതാണ്. എന്നാല്‍ ഇതുകൊണ്ട് പ്രത്യേകിച്ച മാറ്റമൊന്നും വസ്ത്രധാരണത്തില്‍ തോന്നിപ്പിക്കാനാവില്ല. പതിവ് നിറങ്ങള്‍ ഉപേക്ഷിച്ച് പരീക്ഷണങ്ങള്‍ നടത്തൂ. അപ്‌ഡേറ്റ് ചെയ്യുക വര്‍ഷങ്ങളായി ഒരേ രീതിയില്‍ വസ്ത്രം ധരിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇപ്പോഴത്തെ പുതിയ ട്രെന്‍ഡിലേക്ക് മാറൂ. മടിച്ചു നിന്നിട്ടു കാര്യമില്ല. ട്രെന്‍ഡുകള്‍ മാറി കൊണ്ടേ ഇരിക്കും. അതിനൊപ്പം സഞ്ചരിക്കൂ. എങ്കിലേ പുതുമ തോന്നിക്കൂ. വാഡ്രോബ് ഒരേ പോലുള്ള നിരവധി വസ്ത്രങ്ങള്‍ ഉള്ളതു കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. ചെറിയതും എന്നാല്‍ വൈവിധ്യപൂര്‍ണവുമായി വാഡ്രോബ്…
Read More » -
World
ചൈനയില്‍ കോവിഡ് വ്യാപനം വേഗം
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group ബെയ്ജിങ്: ചൈനയില്‍ അതിവേഗം കോവിഡ് വ്യാപിക്കുന്നു. തലേദിവസത്തെക്കാള്‍ ഇരട്ടിയായിരുന്നു ഇന്നലെ രോഗബാധിതരുടെ എണ്ണം. ഇതാകട്ടെ കഴിഞ്ഞ 2 വര്‍ഷമുണ്ടായതിലും ഉയര്‍ന്ന നിരക്കാണ്. നിലവില്‍ പൂര്‍ണ ലോക്ഡൗണിനു കീഴിലായ 13 നഗരങ്ങളില്‍ 3 കോടി ആളുകളാണു വരുന്നത്. ഇന്നലെ 5280 പേര്‍ക്കാണ് വൈറസ് പകര്‍ന്നുകിട്ടിയത്. തലേദിവസം 3507 ആയിരുന്നു. ലോകരാജ്യങ്ങളിലെ കണക്കുവച്ചു നോക്കിയാല്‍ ഇതു വളരെ കുറവാണ്. വരുന്ന ഏതാനും ആഴ്ചകളിലെ കണക്കു കൂടി വരുമ്പോള്‍ മാത്രമേ കോവിഡിനെ തല്‍ക്ഷണം നിയന്ത്രിച്ചുപോന്നിരുന്ന ചൈനീസ് തന്ത്രം, അതിവേഗം വ്യാപിക്കുന്ന ഒമിക്രോണ്‍ വകഭേദത്തിനെതിരെ ഫലപ്രദമാകുമോ എന്നു വ്യക്തമാകൂ. ഏപ്രില്‍ പകുതിയോടെ നിയന്ത്രണവിധേയമാകുമെന്നാണ് ലാന്‍ഷൗ യൂണിവേഴ്‌സിറ്റിയിലെ കോവിഡ് പ്രവചനവിഭാഗത്തിന്റെ കണക്കുകൂട്ടല്‍. അപ്പോഴേക്കും കേസുകളുടെ എണ്ണം 35,000 ആകും. ഏറ്റവും ഒടുവിലത്തെ കോവിഡ് ബാധ ഇതുവരെയുണ്ടായതില്‍ ഏറ്റവും ആശങ്കാജനകമാകാമെന്നാണ് യൂണിവേഴ്‌സിറ്റി പറയുന്നത്. കര്‍ശനമായ രോഗനിയന്ത്രണം വിപണിയെയും പിടിച്ചുലച്ചുതുടങ്ങി. ചൈനയുടെ സാമ്പത്തികവളര്‍ച്ചയെ ബാധിക്കുമോയെന്ന ഭീതിക്കിടയില്‍ ഓഹരിക്കമ്പോളം 21 മാസത്തെ…
Read More » -
World
റഷ്യന്‍ സര്‍ക്കാര്‍ ചാനലില്‍ ലൈവ് വാര്‍ത്താപരിപാടിക്കിടെ ജീവനക്കാരിയുടെ യുദ്ധവിരുദ്ധപ്രതിഷേധം
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group മോസ്‌കോ: റഷ്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വാര്‍ത്താ ചാനലില്‍ തത്സമയ വാര്‍ത്താപരിപാടിക്കിടെ യുവതിയുടെ യുദ്ധവിരുദ്ധ പ്രതിഷേധം. ചാനല്‍ വണ്‍ എന്ന വാര്‍ത്താ ചാനലില്‍ സായാഹ്ന വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുന്നതിനിടെയാണ് യുദ്ധവിരുദ്ധ പോസ്റ്ററുമായി അവതാരകയുടെ പിന്നില്‍ യുവതി പ്രത്യക്ഷപ്പെട്ടത്. ‘യുദ്ധം വേണ്ട, യുദ്ധം നിര്‍ത്തൂ, കുപ്രചരണങ്ങള്‍ വിശ്വസിക്കരുത്, അവര്‍ നിങ്ങളോട് കള്ളം പറയുകയാണ്’, എന്നായിരുന്നു പോസ്റ്ററില്‍ എഴുതിയിരുന്നത്. ചാനലിലെ ജീവനക്കാരികൂടിയായ മറീന ഒവ്സ്യനികോവ എന്ന യുവതിയാണ് ചാനലിലൂടെ പ്രതിഷേധം നടത്തിയത്. യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ വാര്‍ത്താമാധ്യമങ്ങള്‍ക്ക് സര്‍ക്കാരിന്റെ കര്‍ശന നിയന്ത്രണങ്ങളുണ്ട്. റഷ്യന്‍ അനുകൂല വാര്‍ത്തകള്‍ മാത്രമാണ് സംപ്രേക്ഷണം ചെയ്യാന്‍ അനുമതിയുള്ളത്. പ്രതിഷേധം നടത്തിയ മറീന ഒവ്സ്യനികോവയെ റഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ 15 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് പോലീസ് ചുമത്തിയിട്ടുള്ളത്. അപ്രതീക്ഷിതമായിട്ടായിരുന്നു തത്സമയ വാര്‍ത്താ വായനക്കിടെ സ്റ്റുഡിയോയിലേക്ക് കയറി ഒവ്സ്യനികോവ ബാനര്‍ ഉയര്‍ത്തി പ്രതിഷേധിച്ചത്. യുദ്ധം വേണ്ട,…
Read More » -
World
യുക്രൈനില്‍ ഓരോനിമിഷവും ഒരുകുട്ടിവീതം അഭയാര്‍ഥിയാകുന്നു
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group വാഷിങ്ടണ്‍: യുക്രൈനിലെ റഷ്യന്‍ അധിനിവേശം നാലാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ. സംഘര്‍ഷത്തില്‍ ഓരോ സെക്കന്റിലും ഒരു കുട്ടി വീതം യുക്രൈനില്‍ അഭയാര്‍ഥിയായി മാറുന്നുണ്ടെന്ന് യുനിസെഫ് വാക്താവ് പറഞ്ഞു. കഴിഞ്ഞ 20 ദിവസത്തിനിടെ പ്രതിദിനം 70,000-ന് മുകളില്‍ കുട്ടികള്‍ അഭയാര്‍ഥികളായി മാറിയെന്നും യുനിസെഫ് ഓര്‍മിപ്പിച്ചു. ഫെബ്രുവരി 24-ന് റഷ്യ യുക്രൈനില്‍ അധിനിവേശം ആരംഭിച്ചതുമുതല്‍ മൂന്ന് ദശലക്ഷത്തിലധികം ആളുകള്‍ സ്വന്തം നാടും വീടും വിട്ടൊഴിഞ്ഞ് അഭയാര്‍ഥികളായി മാറിയിട്ടുണ്ടെന്നും ഇതില്‍ 1.4 ദശലക്ഷം കുട്ടികളുണ്ടെന്നും യുഎന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. റഷ്യന്‍ ആക്രമണത്തില്‍ 79 കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യുക്രൈന്‍ അധികൃതര്‍ കഴിഞ്ഞ ആഴ്ച ആരോപിച്ചിരുന്നു. 100-ലധികം പേര്‍ക്ക് ഗുരുതരവും അല്ലാത്തതുമായ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കീവ്, ഹര്‍കീവ്, സുമി, ഖേര്‍സണ്‍ തുടങ്ങിയ മേഖലകളില്‍ നടന്ന ആക്രമണങ്ങളാണ് കുട്ടികള്‍ക്ക് ഏറെ ആഘാതം സൃഷ്ടിച്ചിട്ടുള്ളത്. മരിയുപോളിലെ കുട്ടികളുടെ ആശുപത്രിക്ക് നേരെ ഉണ്ടായ റഷ്യന്‍ വ്യോമാക്രമണത്തില്‍ കഴിഞ്ഞ…
Read More » -
India
മുഖ്യമന്ത്രി സ്ഥാനത്തിനായി മണിപ്പൂരില്‍ ബി.ജെ.പിയില്‍ പോര്
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group ന്യൂഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനത്തിനായി മണിപ്പൂര്‍ ബിജെപിയില്‍ പോര് മൂത്തതോടെ നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. കാവല്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങിന് പുറമെ മുതിര്‍ന്ന നേതാവ് തോങം ബിശ്വജിത് സിങ് കൂടി മുഖ്യമന്ത്രി പദത്തിന് അവകാശവാദം ഉന്നയിച്ചതാണ് തര്‍ക്കത്തിലേക്ക് വഴിവെച്ചത്. ബിരേണ്‍ സിങ്, ബിശ്വജിത് സിങ് എന്നിവര്‍ക്ക് പുറമെ ബിജെപി സംസ്ഥാന അധ്യക്ഷ എ. ശാരദ ദേവിയേയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ക്കായി ബിരേണ്‍ സിങ് തിങ്കളാഴ്ച വൈകുന്നേരം ചായ സത്കാരം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. മൂന്നിലൊന്ന് എംഎല്‍എമാര്‍ മാത്രമാണ് ബിരേന്‍ സിങിന്റെ ചായ സത്കാരത്തില്‍ പങ്കെടുത്തതെന്നാണ് ഒരു വിഭാഗം ബിജെപി നേതാക്കള്‍ പറയുന്നത്. 25-ല്‍ കൂടുതല്‍ പേര്‍ പങ്കെടുത്തുവെന്ന് ബിരേന്‍ സിങ്…
Read More » -
Crime
രാജീവ്ഗാന്ധി വധക്കേസ്; പേരറിവാളന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group ചെന്നൈ: രാജീവ്ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന പേരറിവാളന്‍ പുറത്തിറങ്ങി. സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നാണ് പേരറിവാളന്‍ ചെന്നൈ പുഴല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. 31 വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുകയാണ് പേരറിവാളന്‍. പേരറിവാളനെ സ്വീകരിക്കാന്‍ അമ്മ അര്‍പ്പുതാമ്മാളും സുഹൃത്തുക്കളും പുഴല്‍ ജയിലിന് മുന്നില്‍ എത്തിയിരുന്നു. രാജീവ് ഗാന്ധിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ബെല്‍റ്റ് ബോംബ് നിര്‍മ്മിക്കാന്‍ ബാറ്ററി വാങ്ങി നല്‍കി എന്നതായിരുന്നു പേരറിവാളനെതിരായ കുറ്റം. എന്നാല്‍ ബാറ്ററി വാങ്ങി നല്‍കിയത് എന്തിന് വേണ്ടിയാണ് എന്ന് പേരറിവാളന് അറിയില്ലായിരുന്നുവെന്ന് പിന്നീട് അന്വേഷണ സംഘാംഗം തന്നെ വെളിപ്പെടുത്തി. ഇതിനുപിന്നാലെ പേരറിവാളന്റെ മോചനത്തിനായി തമിഴ്നാട്ടിലാകമാനം മുറവിളി ഉയരുകയും ചെയ്തു. പേരറിവാളന്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളായ ഏഴ് പ്രതികളെ വിട്ടയക്കണം എന്ന തമിഴ്നാട് സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ പരിഗണിക്കാന്‍ വൈകുന്നത് കണക്കിലെടുത്താണ് മാര്‍ച്ച് ഒന്‍പതിന് സുപ്രീം കോടതി പേരറിവാളന് ജാമ്യം അനുവദിച്ചത്. ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ…
Read More »