തിരുവനന്തപുരം: ഇന്ന് രാത്രിയോടെ കേരളത്തിൽ മഴ ലഭിച്ചു തുടങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.ഒറ്റപ്പെട്ടയിടങ്ങളിലാ ണ് അടുത്ത മണിക്കൂറില്‍ മഴ പ്രതീക്ഷിക്കുന്നത്.കുറെയധികം ദിവസത്തെ ഇടവേളയ്ക്ക് ശേഷം , ആകാശം പലയിടത്തും മേഘാവൃതമാണ്. അടുത്ത മണിക്കൂറുകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ പ്രതീക്ഷിക്കാം.
അടുത്ത ദിവസങ്ങളിലും ഇങ്ങനെ ശരാശരി മഴ കിട്ടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.ഇന്ന് രാത്രിയോടെ മലയോര, വനമേഖലകളില്‍ മഴ പ്രതീക്ഷിക്കാം.രാത്രി വൈകി തീരപ്രദേശങ്ങളിലും മഴ സാധ്യതയുണ്ട്.അതേസമയം 24 മണിക്കൂറിനിടെ സംസ്ഥാനത്തു പകല്‍ ഏറ്റവും ഉയര്‍ന്ന താപനില കൊല്ലം ജില്ലയിലെ പുനലൂരില്‍ രേഖപ്പെടുത്തി: 38.8 ഡിഗ്രി സെല്‍ഷ്യസ്. തൃശൂര്‍ വെള്ളാനിക്കരയാണ് തൊട്ടടുത്ത്. 38.6 ഡിഗ്രി സെല്‍ഷ്യസ്.മറ്റു ജില്ലകളില്‍ 35നും 38 ഡിഗ്രി സെല്‍ഷ്യസിനുമിടയിലാണ് താപനില.പാലക്കാട് മുണ്ടൂര്‍ ഐആര്‍ടിസിയിൽ ശനിയാഴ്‌ച 41 ഡിഗ്രി ചൂട് രേഖപ്പെടുത്തിയതാണ് ഈ സീസണിലെ കേരളത്തിലെ ഏറ്റവും ഉയർന്ന താപനില.