Crime

ഭാരതപ്പുഴയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

വാര്ത്തകളറിയാന്ന്യൂസ്ദെന്വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകൂ  Join Whatsapp Group

ചെറുതുരുത്തി: ഭാരതപ്പുഴയില്‍ ചെറുതുരുത്തി തടയണയില്‍ നവജാതശിശുവിന്റെ മൃതദേഹം ഒഴുകിവന്ന നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് നാലു ദിവസത്തോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്.

Signature-ad

പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റിയ നിലയിലുള്ള മൃതദേഹം പെണ്‍കുട്ടിയുടേതാണെന്നാണ് സംശയം. തടയണയുടെ ഷട്ടറില്‍ തങ്ങി കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.

തടയണ കാണാനെത്തിയ നാട്ടുകാരാണ് ഇത് ആദ്യം കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിദഗ്ധ പരിശോധനയില്‍ മാത്രമേ മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളു.

ന്യൂസ്ദെന്‍  വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകാന്ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: